ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1373 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 13882 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിൽ ഇത് വരെ 177 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ 292 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 606 പേർ ഇന്നലെ രോഗ മുക്തി…
Read MoreAuthor: WEB TEAM
ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടി കർണാടകയിലെത്തും
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാധീതമായി വര്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒരു ലക്ഷം റാപിഡ് ആന്റിജൻ കിറ്റുകൾ കൂടെ കർണാടകയിൽ എത്തും. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റീസെർച് ആണ് കിറ്റുകൾക് അനുമതി നൽകിയിരിക്കുന്നത്. ആദ്യ ബാച്ച് കിറ്റുകൾ ശനിയാഴ്ച ബംഗളുരുവിൽ എത്തുന്നതാണ്. അടുത്ത ആഴ്ച മുതൽ ഈ കിറ്റുകൾ മൊബൈൽ ആംബുലെൻസുകളിലും ഫ്ലൂ ക്ലിനിക്കുകളിലും മറ്റും ഉപയോഗിച്ച് തുടങ്ങുന്നതാണ് എന്ന് സംസ്ഥാനത്തിന്റെ കോവിഡ് റെസ്റ്റുകളുടെയും ലാബുകളുടെയും ചുമതലയുള്ള ഡോക്ടർ സി എൻ മഞ്ജുനാഥ് അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ലക്ഷണങ്ങൾ…
Read Moreബെംഗളൂരു വിമാനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയാനൊരുങ്ങി ബി ഐ എ ൽ
ബെംഗളൂരു: ബെംഗളൂരു വിമാത്താനത്താവളത്തിൽ രണ്ട് മെട്രൊ സ്റ്റേഷനുകൾ പണിയുന്ന കാര്യം ബെംഗളൂരു എയർപോർട്ട് അതോറിറ്റി ലിമിറ്റഡ് പരിഗണിക്കുന്നു. എയർപോർട്ട് സിറ്റി സ്റ്റേഷൻ കെ.ഐ.എ ടെർമിനൽ എന്നിങ്ങനേ രണ്ട് സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. വിമാത്താവളത്തിന്റെ എയർപോർട്ട് മെട്രൊ ഇടനാഴിക്ക് പണം നൽകുന്ന ഏഷ്യൻ ഡെവലൊപ്മെൻറ് ബാങ്കിന് വേണ്ടി ബാംഗ്ലൂർ മെട്രൊ റെയിൽ കോർപറേഷൻ അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബി ഐ എ ൽ സ്റ്റേഷനുകളുടെ രൂപകൽപന പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. സെൻട്രൽ സിൽക്ക് ബോർഡിൽ നിന്നും കെ ആർ പുരം വരെയുള്ള മെട്രൊ ലൈനിന്റെയും…
Read Moreകോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിച്ചു ; ഹൈക്കോടതി കേസെടുത്തു
ബെംഗളൂരു: കോവിഡ് ബാധിതർക് സംസ്ഥാനത്തിന്റെ തലസ്ഥാനത്തും മറ്റ് ഇടങ്ങളിലും ചികിത്സ നിഷേധിച്ച സംഭവങ്ങളിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അടുത്ത ദിവസങ്ങളിലായി ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ വന്നിരുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നതും ചികിത്സയ്ക്ക് കിടക്കകൾ ഒഴിവില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സ്വമേധയാ കേസെടുത്തത്. ചികിത്സ നൽകാത്തത് സംബന്ധിച്ച് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ഓഫ് ബെംഗളൂരു ഹൈക്കോടതിക്ക് കത്ത് നൽകിയിരുന്നു. അഡ്വ. പി. അനു ചെഗ്ഗപ്പയാണ് പൊതുതാത്‌പര്യ ഹർജി സമർപ്പിച്ചത്. കോവിഡ് രോഗികളോടുള്ള…
Read Moreനഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു. പോസിറ്റീവ് റേറ്റിലും വർദ്ധനവ്.
ബെംഗളൂരു: നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3000 കടന്നു. ബി ബി എം പി ജൂലൈ 6 ന് പുറത്ത് വിട്ട രേഖകൾ പ്രകാരം 3181 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ആണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി. 1,29,256 റെസ്റ്റുകളാണ് ഇതുവരെ ബംഗളുരുവിൽ നടത്തിയത് ഇതിൽ 11361 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ പോസിറ്റീവ് റേറ്റിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 7.70 ശതമാണ് നിലവിലെ പോസിറ്റീവ് റേറ്റ്. ആക്റ്റീവ്…
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ 800 പേർക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അകെ രോഗികൾ 11361 ആയി.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 11361 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ദിവസങ്ങൾക് ശേഷം ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ കോവിഡ് മരണ സംഖ്യ 155 ആയി. നഗരത്തിൽ 175 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്. 265 പേർ ഇന്നലെ രോഗ മുക്തി നേടി.…
Read Moreസർവകലാശാല പരീക്ഷകൾ നടത്താൻ കേന്ദ്ര അനുമതി
ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ അനിശ്ചിതത്വത്തിലായ സർവകലാശാല പരീക്ഷകളുടെ നടത്തിപ്പിന് കേന്ദ്രത്തിന്റെ അനുമതി. രാജ്യത്തെ സർവകലാശാലകൾക്കും മറ്റ് അംഗീകൃത സ്ഥാപനങ്ങൾക്കും പരീക്ഷ നടത്താനുള്ള അനുമതിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ നൽകിയത്. ഇതുമായി ബന്ധപ്പെട്ട കത്ത് തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചു.
Read Moreകോവിഡിൽ ഒരാഴ്ചയ്ക്കിടെ അടച്ചിട്ടത് 5 പോസ്റ്റ് ഓഫീസുകൾ
ബെംഗളൂരു: നഗരത്തിലെ പൊതുസ്ഥാപങ്ങൾ പലതിലും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ അഞ്ചു പോസ്റ്റ് ഓഫീസുകളാണ് നഗരത്തിൽ ഇത്തരത്തിൽ അടക്കേണ്ടിവന്നത്. നഗരത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിലായി ആറ് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചു. എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്, എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചിട്ടത്. പോസ്റ്റ് ഓഫീസുകൾ പലതും ഇങ്ങനെ അടച്ചതോടെ പലയിടങ്ങളിലും പാഴ്സലുകളും ഒദ്യോഗിക കത്തുകളുമെത്തിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്
Read Moreകോവിഡ് നിയമങ്ങൾ പാലിക്കണം എന്ന് പറഞ്ഞു; ആശ വർക്കറെ കയ്യേറ്റം ചെയ്തു
ബെംഗളൂരു: ബംഗളുരുവിൽ നിന്നും മണ്ഡ്യയിൽ തിരിച്ചെത്തിയ ആളോട് സാമൂഹിക അകലം പാലിക്കുവാനും കോവിഡ് നിയമങ്ങൾ അനുസരിക്കുവാനും അറിയിച്ച ആശ വർക്കറെയും ഭർത്താവിനെയും ഒരു കൂട്ടം ആളുകൾ ചേർന്ന് ഉപദ്രവിച്ചു. കെ ആർ പേട്ട താലൂക്കിലെ മൊസാലെകോപ്പലുവിലാണ് സംഭവം. ബെംഗളൂരു സ്വദേശിയായ മഞ്ചേഗൗഡയോട് മൊസാലെകോപ്പിലെ ഭാര്യവീട്ടിലേക്ക് ഇടയ്ക്കിടെ സന്ദർശനം നടത്തരുത് എന്നും സാമൂഹിക അകലം പാലിക്കണം എന്നും ആശ വർക്കർ അറിയിച്ചതിനേതുടർന്നാണ് ഇവരെ കൂട്ടം ചേർന്ന് അക്രമിച്ചത്. കാര്യമായ പരിക്കുകളോടെ ആശ വർക്കറേയും ഭർത്താവിനെയും മൈസുരുവിലെ കെ ആർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Read Moreബെംഗളൂരുവിൽ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. 981 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗര ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അകെ കോവിഡ് രോഗികളുടെ എണ്ണം 10561 ആയി. നഗരത്തിൽ ഇന്നലെ 10 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിലെ അകെ കോവിഡ് മരണസംഖ്യ 155 ആയി വർധിച്ചു. 8860 കോവിഡ് രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 278 പേർ ഇന്നലെ രോഗമുക്തി നേടി .
Read More