സപ്തതിയാണ് ഇന്ന് അമ്മയ്ക്ക് . അതേ…. അമ്മയെന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ചത് . നൂറ്റിയിരുപത്തിയഞ്ചു കോടി മക്കളെ പ്രസവിച്ച ‘അമ്മ . അമ്മയ്ക്ക് സ്വന്തം മക്കൾ തമ്മിൽ പക്ഷഭേദങ്ങളുണ്ടാവുമോ ? കറുത്തവരായാലും വെളുത്തവരായാലും പണമുള്ളവരായാലും ഒന്നുമില്ലാത്ത വെറും പാവങ്ങളായാലും അമ്മയ്ക്ക് അവരെല്ലാവരും ഒരുപോലെയായിരിക്കും . ഞാൻ പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന സന്ദേശം കേട്ടു .മൊബൈലിൽ മെസ്സേജ് വന്നിരുന്നു പിയെമ്മിന്റെ . ഒരു പാട് കാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു . ചിലതൊന്നും ഭാഷാ പരിജ്ഞാനമില്ലാത്ത കൊണ്ടാവാം വേണ്ടത്ര മനസ്സിലായില്ല .. മനസ്സിലായിട്ടും മനസ്സിലാവാത്ത ഒരു…
Read MoreAuthor: ഗൌതമന്
നേര്‍കാഴ്ച-2
എന്ത് തീരുമാനം എടുക്കുമ്പോഴും അത് ആലോചിച്ചാവുന്നത് നല്ലത് തന്നെ ആണ്. പക്ഷെ ആലോചിക്കുന്നതെങ്കിലും കൃത്യ സമയത്ത് ആയിരിക്കണം. ബസ് പോയിക്കഴിഞ്ഞ ശേഷം, കൈനീട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ നിര്‍ത്തുമായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒക്കെ റിസള്‍ട്ട് ഉണ്ടാവുകയോ ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും പല നിര്‍ണ്ണായക ഘട്ടങ്ങളിലും പാര്‍ടിയോ സര്‍ക്കാരോ തീരുനത്തില്‍ എത്താന്‍ അറച്ച് നില്‍ക്കുന്ന ധാരാളം സന്ദര്‍ഭങ്ങളും ഈ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നമുക്ക് കാണാന്‍ കഴിയും.…
Read Moreകുഞ്ഞിക്കുറിപ്പ്
വൈകുന്നേരം കളിക്കാന്‍ പോയി മടങ്ങിവന്ന രാമുവിനെ വരവേറ്റത് അമ്മയുടെ ശകാരമാണ്. “നാളത്തെയ്ക്ക് കഞ്ഞിയ്ക്കരിയില്ല, റേഷന്‍ കടയടയ്ക്കുന്നതിന് മുന്പ് പോയി വാങ്ങിവാടാ കുരുത്തം കേട്ടവനെ…” അമ്മ ചൂടുവെള്ളത്തിലെ അരി പോലെ പോലെ നിന്ന് തിളയ്ക്കുകയാണ്. ഇവിടെനിന്നാല്‍ കൂടുതല്‍ കേള്‍ക്കെണ്ടിവരുമെന്നതിനാല്‍ സഞ്ചിയുമെടുത്ത് രാമു കവലയിലെ ഭാര്‍ഗ്ഗവേട്ടന്‍റെ റേഷന്‍കടയിലെയ്ക്കോടി. ചെന്നപ്പോള്‍ മണ്ണെണ്ണ നല്ല തിരക്ക്. തള്ളി മുന്‍പിലെത്തി ചോദിച്ചപ്പോള്‍ ഭാര്‍ഗ്ഗവേട്ടന്റെ മറുപടി അവനെ തളര്‍ത്തി. അരി തീര്‍ന്നുപോയി. ഇനി അടുത്ത ആഴ്ച തരാം എന്ന്. ആകെ തളര്‍ന്നു പോയി അവന്‍. കവലയിലെ പലചരക്ക് കടയില്‍ നിന്നും അരി വാങ്ങാന്‍…
Read Moreനേര്‍കാഴ്ച
വാര്‍ത്താ മാധ്യമങ്ങളും സാഹിത്യ ലോകവും പുരോഗമന മതേതരവാദികള്‍ എന്ന് അവകാശപ്പെടുന്നവരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് ഇന്ന് ഒരു പ്രസ്ഥാനമായിരിക്കുകയാണ്. ആന്റി ബി ജെ പി പ്രസ്ഥാനം. അവര്‍ക്ക് ബി ജെ പ്പി യെ എതിര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഉള്ളൂ. പരസ്പരം സഹകരിക്കാനും സഹായിക്കാനും ഒന്നും അവരുടെ ആദര്‍ശം തടസ്സമല്ല, കാരണം മാര്‍ഗം അല്ല, ലക്ഷ്യമാണ് അവര്‍ക്ക് പ്രധാനം. . ഇങ്ങു കേരളം മുതല്‍ അങ്ങ് ഡല്‍ഹി വരെ ഉള്ള മീഡിയാകളില്‍ ബി ജെ പ്പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന…
Read Moreബംഗലുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
ബെംഗളുരു മലയാളി ഫ്രണ്ട്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുന്ധിച്ചു സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 31 ഞായറാഴ്ച്ച ഹൊരമാവു ബഞ്ചാര ലേയൌട്ട് കെല്‍ക്കെരെ മെയിന്‍ റോഡിലെ സ്പൂര്‍ത്തി സാഗരിക പബ്ലിക്ക് സ്‌കൂളില്‍ രാവിലെ ഒന്‍പതു മണി മുതലാണ് ക്യാമ്പ്. നേത്ര പരിശോധന, ഹൃദ്ര്രോഗ പരിശോധന എന്നിവയും, ബി എം എഫ് സി ടി ഉപവിഭാഗമായ രക്ത ദാന സേനയുടെ നേതൃതത്തില്‍ രക്ത ദാനതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബാംഗ്ലൂരിലെ ഒരു കൂട്ടം യുവാക്കളുടെ സാമൂഹിക മാധ്യമങ്ങള്‍ മുഖേന രൂപം കൊണ്ട ചാരിറ്റബിള്‍…
Read More