നമ്മ മെട്രോ യെല്ലോ ലൈൻ ഉടൻ എത്തും

ബെംഗളൂരു : ഉദ്ഘാടനം കാത്തുകിടക്കുന്ന നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) ആദ്യ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽ നിന്ന് ജനുവരി ആറിന് അയക്കും. യെല്ലോ ലൈനിൽ മെട്രോ ആരംഭിക്കുന്നത് വൈകുന്നതിനാൽ യാത്രക്കാരുടെ പരാതികൾ കേട്ടശേഷം ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയാണ് ഇക്കാര്യമറിയിച്ചത്. ട്രെയിനുകൾ എത്താത്തതിനാലാണ് സർവീസ് ആരംഭിക്കാൻ വൈകുന്നത്. രണ്ടാമത്തെ ട്രെയിൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ എത്തും. മൂന്നാമത്തെ ട്രെയിൻ ഏപ്രിലിലാകും എത്തുക. ഓരോമാസവും രണ്ടുട്രെയിൻവീതം ലഭ്യമാക്കാൻ നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് നമ്മ … Continue reading നമ്മ മെട്രോ യെല്ലോ ലൈൻ ഉടൻ എത്തും