ബെംഗളൂരു : രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം. ഞായറാഴ്ച രാവിലെയാണ് തടാകത്തിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയത്. എന്നാൽ, തിങ്കളാഴ്ച വൈകീട്ടുവരെ ഇവയെ മാറ്റാനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ സ്വീകരിച്ചിട്ടില്ല. ദുർഗന്ധംകാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. തടാകത്തിന്റെ സമീപത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മഹാദേവപുര സോണിൽ വരുന്ന ഈ തടാകം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തടാകം നാശത്തിന്റെ വക്കിലാണ്. ചത്ത മീനുകളെ നീക്കിയില്ലെങ്കിൽ പ്രദേശത്ത് പകർച്ച വ്യാധികളുണ്ടാകുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു.…
Read MoreYear: 2024
ജീവനക്കാരനെ തഹസിൽദാരുടെ ചേംബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൂന്നുപേർക്കെതിരെയുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി
ബെംഗളൂരു : ബെലഗാവി തഹസിൽദാരുടെ ചേംബറിൽ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ രുദ്രണ്ണ യാദവന്നാവർ (35) ആണ് മരിച്ചത്. ബെലഗാവി റിസാൽദർ ഗല്ലിയിലെ തഹസിൽദാർ ഓഫീസിലാണ് സംഭവം. സ്ഥലംമാറ്റം ലഭിച്ച ദിവസമാണ് രുദ്രണ്ണ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. തഹസിൽദാർ ബസവരാജ് നഗരാൾ, അശോക് കബ്ബാലിഗർ, സോമു എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് ഓഫീസ് ജീവനക്കാരുടെ സാമൂഹികമാധ്യമഗ്രൂപ്പിൽ ആത്മഹത്യക്കുറിപ്പ് പോസ്റ്റ്ചെയ്തിരുന്നു. ഇതിലൊരാൾ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് സൂചനയുണ്ട്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ജീവനൊടുക്കാൻപോവുകയാണെന്ന കുറിപ്പ് പോസ്റ്റ്ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഓഫീസിലെ ശുചീകരണജീവനക്കാരാണ്…
Read Moreഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെന്യാമിൻ നെതന്യാഹു
ജറുസലം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍…
Read Moreവിമാനത്താവളത്തിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് നായയുടെ കടിയേറ്റത്. ഇതോടെ, ചികിത്സതേടിയ യാത്രക്കാരന്‍ യാത്ര റദ്ദാക്കി. ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരന്‍ പറഞ്ഞു. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ഉടന്‍തന്നെ…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും നടത്തി
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷതയിൽ കൂടിയ യോഗം കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ ഉൽഘാടനം ചെയ്തു. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് നേതൃത്വം നൽകിയ ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധി .അവരുടെ ഓർമ്മകൾ ഇന്ത്യയിലെ ജനങ്ങളുടെ ഹ്ര്യദയത്തിൽ എന്നും ജീവിക്കുന്നു . കർണാടകയും കേരളവും സാഹോദര്യ സംസ്ഥാനങ്ങളാണ് മലയാളികളായ ഓരോത്തർക്കും ഇ ദേശം നൽകുന്ന പിന്തുണ സ്വാഗതാർഹമാണ്…
Read Moreശ്രദ്ധിക്ക് അമ്പാനെ; നാലാം തവണയും അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി; വിശദാംശങ്ങൾ
ബെംഗളൂരു : കർണാടകത്തിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സർക്കാർ 30 വരെ നീട്ടി. സംസ്ഥാനത്ത് രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഇതുവരെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കി യത്. 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17-ന് മുമ്പ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവമായിട്ടെടുക്കാത്തതിനാൽ…
Read Moreചോദ്യംചെയ്യലിന് ഹാജരാകാന്‍ സിദ്ധരാമയ്യക്ക് നോട്ടീസ് അയച്ച് ലോകായുക്ത
ബെംഗളൂരു: മുഡ ഭൂമിയിടപാട് സംബന്ധിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്. ബുധനാഴ്ച(നവംബര്‍ ആറ്) മൈസൂരുവിലെ ലോകായുക്ത ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പ്രത്യേക കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയെ ലോകായുക്ത ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു. സിദ്ധരാമയ്യയെ കൂടാതെ ഭാര്യ പാര്‍വതി, പാര്‍വതിയുടെ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുനയ്ക്ക് ഭൂമി നല്‍കിയ ദേവരാജു എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള…
Read Moreനവംബർ 9ന് ശേഷം സംസ്ഥാനത്ത് ഉടനീളം മഴ വീണ്ടും വർദ്ധിക്കും; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു : സംസ്ഥാനത്തെ 15 ജില്ലകളിലും അടുത്ത 2 ദിവസത്തേക്ക് മഴ പെയ്യുമെന്ന് നിരീക്ഷണ കേന്ദ്രം. ഷൊരാപൂർ, ഹുൻസൂർ, കോലാർ, പൊന്നമ്പേട്ട്, കെആർനഗർ, മഹാലിങ്പൂർ, യദ്രമി സൈദാപൂർ, ബസവൻ ബാഗേവാടി, നാഗമംഗല എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. സംസ്ഥാനത്തെ പലയിടത്തും നിർത്താതെ മഴ പെയ്യുകയാണ്. നവംബർ ഒമ്പതിന് ശേഷം മഴ വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെൽഗാം, റായ്ച്ചൂർ, യാദഗിരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ,…
Read Moreനമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും
ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര – മാധവാര ലൈൻ. തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കു നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കു നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ…
Read Moreകേരളത്തിൽ ഇന്നും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More