പൂരം വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സ്വന്തം പാളയത്തില്‍ നിന്നും തിരിച്ചടി. പൂരദിവസം സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍ തന്നെ എന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍. അത് മായക്കാഴ്ചയാകും. കെ.സുരേന്ദ്രന്‍ വിചാരിക്കുന്നതുപോലെ താന്‍ ആംബുലന്‍സില്‍ അല്ല ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്റെ കാറിലാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ അനീഷ് പറഞ്ഞത് ഇങ്ങനെയാണ്. തൃശ്ശൂര്‍ റൗണ്ടുവരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സിലാണ് പൂരനഗരിയില്‍ എത്തിച്ചത്. അത് തങ്ങളുടെ മിടുക്കാണെന്നും അദ്ദേഹം പറഞ്ഞു.
Read MoreMonth: October 2024
ദീപാവലി, കന്നഡ രാജ്യോത്സവ അവധി: മുന്നറിയിപ്പ് ലംഘിച്ച് കുതിച്ചുയർന്ന് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക്!
ബെംഗളൂരു: ദീപാവലി, കന്നഡ രാജ്യോത്സവ അവധികൾ അടുത്തതോടെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ബെംഗളുരുവിനും മംഗലാപുരത്തിനുമിടയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ 1000 മുതൽ 1500 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ചില ബസുകളിൽ 2000 രൂപ വരെ ആണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസി ബസുകളിലെ ഭൂരിഭാഗം സീറ്റുകളും മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. സ്പെഷൽ ബസുകളിലും വൻ ബുക്കിങ് ഉണ്ട്. അതിനാൽ, യാത്രക്കാർ സ്വകാര്യ ബസ് ടിക്കറ്റുകൾ ഓൺലൈനിൽ കൂടിയ നിരക്കിൽ ബുക്ക് ചെയ്യുന്നത്. സാധാരണയായി ബെംഗളുരുവിനും ഉഡുപ്പിയ്ക്കും ഇടയിൽ 400 മുതൽ…
Read Moreനീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 150ഏറെ പേർക്ക് പരുക്ക്, 10 ഓളം പേരുടെ നില ഗുരുതരം
കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരുക്ക്. പൊള്ളലേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. ജില്ലാ ആശുപത്രിയിൽ…
Read Moreമഴ മൂലം മങ്ങി ഈ വർഷത്തെ നഗരത്തിലെ ദീപാവലി ഷോപ്പിംഗ്
ബെംഗളൂരു: നഗരത്തിലെ പരമ്പരാഗത ഷോപ്പിംഗ് ഹബ്ബുകളിൽ ദീപാവലിക്ക് മുന്നോടിയായുള്ള ഷോപ്പിംഗ് മഴ മൂലം മങ്ങി. റോഡുകളിൽ വെള്ളം കയറിയതും ഗതാഗതക്കുരുക്ക് മൂലം നിരവധി ഷോപ്പർമാരും ഇതുവരെ മാർക്കറ്റിൽ എത്തിയിട്ടില്ലാത്തതിനാൽ കച്ചവടം തകർന്ന നിലയിലാണ്. “മഴ എല്ലാം നശിപ്പിച്ചു. ഞങ്ങളുടെ ദൈനംദിന ബിസിനസ്സ് നഷ്ടമുണ്ടായതായും 80% വരെ നഷ്ടം അനുഭവിക്കുന്നതായും ബ്രിഗേഡ് ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെൻ്റ് അസോസിയേഷൻ സെക്രട്ടറി സുഹൈൽ യൂസഫ് പറഞ്ഞു. ചിക്ക്പേട്ടിന് ചുറ്റുമുള്ള മാർക്കറ്റ് ഏരിയയിലും സമാനമായ അവസ്ഥയാണ്, അവിടെ നടന്നുകൊണ്ടിരിക്കുന്ന പൗരപ്രവൃത്തികൾ ബിസിനസിന് തടസ്സമായി. “കനത്ത മഴയും കൂടുതൽ മഴയുടെ തുടർച്ചയായ…
Read Moreമോമോസ് കഴിച്ച് സ്ത്രീ മരിച്ചു; 20 പേർ ആശുപത്രിയിൽ
ഹൈദരാബാദ്: മോമോസ് ഭക്ഷണം കഴിച്ച് സ്ത്രീ മരിച്ചു. 20ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബഞ്ചാര ഹില്‍സിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലില്‍ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭക്ഷ്യവിഷബാധ കാരണം ഹൈദരാബാദ് സിംഗാടികുണ്ട സ്വദേശിനിയായ യുവതിക്ക് ജീവൻ നഷ്ടമായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് ഇവരെ ആശുപത്രിയില്‍പ്രവേശിപ്പിക്കുകയായിരുന്നു. രോഗം ബാധിച്ച മറ്റ് വ്യക്തികളുടെ വിവരങ്ങള്‍ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ എല്ലാവരേയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി വൈദ്യസഹായം നല്‍കുന്നുണ്ട്. സംഭവത്തെ…
Read Moreസെൽഫി എടുക്കുന്നതിനിടെ താഴേക്ക് വീണു; പാറക്കെട്ടുകൾക്കിടയിൽ 12 മണിക്കൂർ കുടുങ്ങിയ യുവതിയെ രക്ഷിച്ചു
ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ തടാകത്തിലെ പാറക്കെട്ടില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 12 മണിക്കൂറിന് ശേഷം രക്ഷിച്ചു. തുമകുരുവിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. ശിവപുര സ്വദേശിനിയും എൻജിനിയറിങ് വിദ്യാർഥിനിയുമായ ഹംസ(19)യാണ് തുമകുരു മൈഡല തടാകത്തില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കില്ലെങ്കിലും അവശയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തായ കീർത്തനയ്ക്കൊപ്പമാണ് ഹംസ മൈഡല തടാകം സന്ദർശിക്കാനെത്തിയത്. ഇരുവരും തടാകത്തിലെ പാറക്കെട്ടിന് മുകളില്‍കയറി ഫോട്ടോയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ 19-കാരി കാല്‍തെന്നി വെള്ളത്തിലേക്ക് വീഴുകയും തടാകത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ പെട്ടെന്ന് ആരുടെയും…
Read Moreകേരള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ 5 വാഹനങ്ങൾ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനം സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് പിന്നാലെയെത്തിയ മറ്റുവാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരി എം.സി. റോഡില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചെങ്കിലും കാര്യമായ അപകടമുണ്ടായില്ല. മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല.…
Read Moreയുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ബെംഗളൂരു: ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോലാർ തൊട്‍ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നില്‍ ഭർത്താവ് നാഗേഷ് ആണെന്നാണ് പോലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്. തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാഗേഷ് വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കോലാർ റൂറല്‍ പോലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!
ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.
Read Moreദീപാവലി അവധി; നാട്ടിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് സ്പെഷ്യൽ ഓഫർ
ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കു പരിഹരിക്കാന്‍ കേരളത്തിലേക്കുള്‍പ്പെടെ കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍. കെ.എസ്.ആര്‍.ടി.സിക്ക് വെല്ലുവിളിയാകുമോ? ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നട്ടലെത്താന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണു കര്‍ണാടക ആര്‍.ടി.സിയുടെ നടപടി. ഈ മാസം 31 മുതല്‍ നവംബര്‍ 2 വരെയാണ് പ്രത്യേക സര്‍വീസുകള്‍. 2000 ബസുകളാണ് കേരളം ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്കായി സര്‍വീസ് നടത്തുക. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണു കര്‍ണാടക ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുക. ശാന്തിനഗര്‍ ഡിപ്പോയില്‍ നിന്നാണു കേരളത്തിലേക്കുള്ള ബസുകള്‍ സര്‍വീസ് ആരംഭിക്കുക. മുന്‍പൊന്നും കേരളത്തിലേക്കു…
Read More