ബെംഗളൂരു: നഗരത്തിൽ 5 ലക്ഷം. അനധികൃത ഗോവ മദ്യം സംഭരിച്ചിരുന്ന പ്രതിയെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി . സൗത്ത് ഡിവിഷൻ എക്സൈസ് ജോയിൻ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രതി പുരുഷോത്തമൻ്റെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന മദ്യക്കുപ്പി കണ്ട് നിമിഷം എക്സൈസ് ഉദ്യോഗസ്ഥർ വരെ സ്തംഭിച്ചു പോയി. നിലവിൽ 1965ലെ എക്‌സൈസ് നിയമത്തിലെ 11, 14, 15, 38(എ), 43(എ) വകുപ്പുകൾ പ്രകാരം കേസെടുത്ത് 144 കുപ്പികൾ എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതി പുരുഷോത്തമൻ ഗോവയിലെ കടയുടമകളുമായി ബന്ധപ്പെട്ട് കുറഞ്ഞ വിലയ്ക്ക്…
Read MoreMonth: October 2024
‘മുഡ’കേസ്: സിദ്ധരാമയ്യയുടെ അനുയായി രാകേഷ് പാപണ്ണയുടെ വീട്ടിൽ രണ്ടാംദിവസവും ഇ.ഡി. പരിശോധന
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി രാകേഷ് പാപണ്ണയുടെ വീട്ടിലെ പരിശോധന ചൊവ്വാഴ്ചയും തുടർന്നു. കേസിന്റെ തെളിവിനായുള്ള രേഖകൾ കണ്ടെത്താൻ പണമിടപാട് സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നത്. ജില്ലാപഞ്ചായത്ത് മുൻ അംഗമായ രാകേഷിന്റെ ഹിംഗലിലെ വീട്ടിലാണ് പരിശോധന. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് ഇ.ഡി.യുടെ അഞ്ച് ഉദ്യോഗസ്ഥരെത്തി പരിശോധന തുടങ്ങിയത്. രാത്രിയിലും പരിശോധന തുടരുകയായിരുന്നു. മുൻ മുഡ കമ്മിഷണർമാരായ ജി.ടി. ദിനേശ്കുമാർ, ഡി.ബി. നടേഷ് എന്നിവരുടെ ബെംഗളൂരുവിലെ വീട്ടിലും ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ…
Read Moreനഗരത്തിൽ വീണ്ടും പുലിയെ കണ്ടു: ജനങ്ങൾ ഭീതിയിൽ
ബംഗളൂരു: നഗരത്തിൽ ഹുനസമരനഹള്ളിക്ക് സമീപം വീണ്ടും പുലിയെ കണ്ടെത്തി. യലഹങ്ക എയർബേസിന് പിന്നിലെ തടാകപ്രദേശത്ത് പുള്ളിപ്പുലി നടക്കുന്നതിൻ്റെ ദൃശ്യം നിർമാണത്തൊഴിലാളിയുടെ മൊബൈൽ ഫോണിൽ പതിഞ്ഞതോടെ ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇതോടെ ജനങ്ങൾ ആശങ്കയിലാണ്. നെല്ലകുണ്ടെക്കും ഗണ്ടിഗേഹള്ളിക്കും ഇടയിൽ പുള്ളിപ്പുലി കറങ്ങുന്നത് കണ്ട നാട്ടുകാർ ഉടൻ യലഹങ്ക സോൺ ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയും പുലിയെ കണ്ടിരുന്നു. ഇപ്പോഴിതാ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലാണ്. ഞായറാഴ്ചയും പുലിയെ കണ്ടതായി ഹുണസമരനഹള്ളി സ്വദേശി സെബാസ്റ്റ്യൻ madപ്രതികരിച്ചു.
Read Moreപുനീത് ഓർമ്മയായിട്ട് മൂന്ന് വർഷം;സ്മൃതികുടീരത്തിലേക്ക് ആരാധക പ്രവാഹം
ബെംഗളൂരു : കന്നഡ സിനിമയിലെ സൂപ്പർതാരമായിരുന്ന പുനീത് രാജ്കുമാറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിലേക്ക് ആരാധക പ്രവാഹം. ചൊവ്വാഴ്ച രാവിലെ മുതൽക്കേ കണ്ഠീരവ സ്റ്റുഡിയോയിലെ സ്മൃതി കുടീരത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകരെത്തിക്കൊണ്ടിരുന്നു. പ്രത്യേക പൂജകൾ നടത്തി. സങ്കടം താങ്ങാനാകാതെ ചില ആരാധകർ വിങ്ങിപ്പൊട്ടി. ആരാധകരുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തു. പുനീതിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ, സഹോദരൻ രാഘവേന്ദ്ര രാജ്കുമാർ തുങ്ങിയവരും സ്മൃതി മണ്ഡപത്തിലെത്തി. 2021 ഒക്ടോബർ 29-നാണ് കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച് പുനീത് രാജ്കുമാർ വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഇന്ന് (ഒക്‌ടോബർ 30) വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ബെസ്‌കോം അറിയിച്ചു. ബെസ്‌കോമിൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഇതു സംബന്ധിച്ച സന്ദേശം പങ്കുവെച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ മറ്റും നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്‌കോം അറിയിച്ചു. കെപിടിസിഎൽ പുരവാങ്കര പാം ബീച്ച് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ മുതൽ ഉച്ചവരെ നഗരത്തിലെ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ഹലേഹള്ളി, മർഗൊണ്ടനഹള്ളി, ഗവിഗുഡി, കൽകെരെ റോഡ്, ബൈരതി വില്ലേജ്, കനകശ്രീ ലേഔട്ട്, വിദ്യാനഗർ, കെആർസിടി…
Read Moreസൗദി വെള്ളക്ക അടക്കം എഡിറ്റ് ചെയ്ത സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ചനിലയില്‍
കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫ് (43)ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാലുമണിയോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന…
Read Moreബെംഗളൂരു നമ്മ മെട്രോ: യെല്ലോ ലൈൻ ജനുവരിയിൽ തുറക്കും
ബെംഗളൂരു : ബെംഗളൂരു നമ്മ മെട്രോയുടെ ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്രവരെയുള്ള പാത (യെല്ലോ ലൈൻ) ജനുവരിയിൽ തുറക്കും. ഡിസംബറോടെ മെട്രോ റെയിൽ സുരക്ഷാകമ്മിഷണറുടെ അനുമതിലഭിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) പ്രതീക്ഷിക്കുന്നത്. ഡ്രൈവർരഹിത മെട്രോയാകും ഈപാതയിൽ സർവീസ് നടത്തുക. പശ്ചിമബംഗാളിലെ ടിറ്റാഗ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽ (ടി.ആർ.എസ്.എൽ.) ആണ് മെട്രോ ട്രെയിനുകൾ നിർമിക്കുന്നത്. ഒരു ട്രെയിൻ നേരത്തേ ലഭിച്ചിരുന്നു. ബാക്കിയുള്ളവ ഡിസംബർ അവസാനത്തോടെ ലഭിക്കും. മൂന്നു ട്രെയിനുകളാവും ഈ പാതയിൽ സർവീസ് നടത്തുക. ഈവർഷമാദ്യം ചൈനയിൽനിന്നെത്തിച്ച ട്രെയിനുപയോഗിച്ചുള്ള പരീക്ഷണഓട്ടം നടക്കുകയാണ്.…
Read Moreഅബുദാബിക്ഷേത്രം ദീപാവലി ആഘോഷത്തിന് ഒരുങ്ങി; നിർദേശങ്ങൾ ഇങ്ങനെ
അബുദാബി : ദീപാവലി, ഹിന്ദു പുതുവത്സരാഘോഷങ്ങൾക്കായി അബുദാബിക്ഷേത്രമൊരുങ്ങി. ആയിരക്കണക്കിന് സന്ദർശകർ ദീപാവലി ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ. നൂറുകണക്കിന് സന്നദ്ധപ്രവർത്തകരാണ് ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത്. സുരക്ഷ മുൻനിർത്തി അബുദാബി പോലീസും ബന്ധപ്പെട്ട സർക്കാർഅധികാരികളും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ആദ്യ ഏഴുമാസത്തിനകം 15 ലക്ഷം സന്ദർശകരാണ് ക്ഷേത്രത്തിലെത്തിയത്. വാസ്തുവിദ്യ, എൻജിനിയറിങ് വൈദഗ്ധ്യം എന്നിവയ്ക്ക് ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്. ക്ഷേത്ര സന്ദർശനത്തിന് രജിസ്‌ട്രേഷൻ നിർബന്ധമാണ് സ്വന്തം വാഹനങ്ങളിൽ വരുന്നവർ അൽ ഷഹാമ എഫ് വൺ പാർക്കിങ് ഉപയോഗിക്കണം. പാർക്കിങ്ങിൽനിന്ന് ക്ഷേത്രപരിസരത്തേക്ക്…
Read Moreകനാലിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു
കല്‍പ്പറ്റ: പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Moreനവജാത ശിശുവിന്റെ മരണം; അമ്മ എറിഞ്ഞു കൊന്നതാണെന്ന് കണ്ടെത്തി
ഇടുക്കി: രണ്ടര മാസം മുമ്പ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയെ അമ്മ കൊന്നതെന്നാണ് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയേയും കൊലപാതകം മറയ്ക്കാന്‍ ശ്രമിച്ച മുത്തച്ഛനേയും മുത്തശ്ശിയേയും ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ പുത്തന്‍പുരക്കല്‍ ചിഞ്ചു(27), ചിഞ്ചുവിന്റെ അച്ഛന്‍ ശലോമോന്‍(64), അമ്മ ഫിലോമിന( ജാന്‍സി,56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി കരഞ്ഞതിന്റെ ദേഷ്യത്തില്‍ 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…
Read More