കണ്ണൂര്‍: കര്‍ഷകര്‍ ഷോക്കേറ്റഅ മരിച്ച സംഭവങ്ങളില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തി ചെയ്യാന്‍ ഉത്തരവ്. കെഎസ്ഇബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെന്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂര്‍ സബ്‌കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. 2 കേസുകളില്‍ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്. 2017 നവംബര്‍ 5ന് ചെമ്പേരി കുനിയന്‍പുഴ പുതുപ്പറമ്പില്‍ ഷാജി മരിച്ച സംഭവത്തില്‍ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റില്‍ ഏറ്റുപാറ ചക്കാങ്കല്‍ ജോണി മരിച്ച സംഭവത്തില്‍ 118.82 ലക്ഷം രൂപയുമാണ്…
Read MoreMonth: October 2024
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണത്തിന് സ്ഥലം അന്തിമമാക്കി; വിശദാംശങ്ങൾ
ബെംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈഡെക്ക് നിർമാണത്തിന് സ്ഥലം അന്തിമമാക്കിയതായി ബിബിഎംപി അറിയിച്ചു. നൈസ് റോഡിനു സമീപമുള്ള ഹെമ്മിഗെപുരയിൽ സ്കൈഡെക്ക് നിർമ്മിക്കാനാണ് പദ്ധതി. ബെംഗളൂരു നഗരത്തിൻറെ 360 ഡിഗ്രി കാഴ്ചനൽകുന്ന സ്കൈഡെക് പദ്ധതിക്ക് ഈ വർഷം ഓഗസ്റ്റിലാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരുന്നത്. ഒന്നിലധികം സ്ഥലങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. തീരുമാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ബിബിഎംപി ഉടൻ ക്ഷണിക്കും. തുമകുരു, കനകപുര, മൈസൂരു, ഹൊസൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് വേണ്ടിയാണ് ഹെമ്മിഗെപുരയിലെ 25 ഏക്കർ സ്ഥലം…
Read Moreഅരുൺ യോഗിരാജിനും വീരപ്പമൊയ്‌ലിക്കും അടക്കം കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് പ്രഖ്യാപിച്ചു
ബെംഗളൂരു: ഈ വർഷത്തെ കർണാടക രാജ്യോത്സവ അവാർഡ് സർക്കാർ പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം. വീരപ്പ മൊയ്‍ലി, അയോധ്യ ക്ഷേത്രത്തിലേക്ക് രാം ലല്ല നിർമിച്ച ശില്‍പി അരുണ്‍ യോഗിരാജ് അടക്കം 69 പേർക്കാണ് വിവിധ മേഖലകളില്‍ ഇത്തവണ രാജ്യോത്സവ അവാർഡ്. രാജ്യോത്സവ അവാർഡിന് പുറമെ, ഈ വർഷം സുവർണ കർണാടക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബുധനാഴ്ച ബംഗളൂരുവില്‍ നടന്ന വാർത്തസമ്മേളനത്തില്‍ കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് തംഗദഗി അറിയിച്ചു. വിവിധ മേഖലകളിലെ 50 പുരുഷന്മാർക്കും 50 വനിതകള്‍ക്കുമാണ് സുവർണ കർണാടക അവാർഡ് നല്‍കുന്നത്.…
Read Moreയോഗയും തെറാപ്പികളും; ബെംഗളൂരുവിൽ മൂന്നുദിവസത്തെ സുഖചികിത്സയ്ക്ക് ശേഷം ചാൾസ് രാജാവും കാമിലയും മടങ്ങി
ബെംഗളൂരു : ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും പത്നി കാമിലയും ബെംഗളൂരുവിൽ മൂന്നുദിവസത്തെ സുഖചികിത്സയ്ക്കുശേഷം മടങ്ങി. ബുധനാഴ്ച രാവിലെ ഏഴിന് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിലായിരുന്നു മടക്കം. സുൽത്താൻബത്തേരി സ്വദേശി ഡോ. ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ്ഫീൽഡിലെ സൗഖ്യ ഇന്റർനാഷണൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലായിരുന്നു ചികിത്സ. വിവിധതരം തെറാപ്പികൾക്കു പുറമെ രാവിലെ ഒരുമണിക്കൂർ യോഗയും ഉണ്ടായിരുന്നു. കാമില ഒൻപതാംതവണയാണ് സൗഖ്യയിലെത്തുന്നത്. 2022-ൽ രാജാവായി സ്ഥാനമേറ്റശേഷം ചാൾസ് മൂന്നാമന്റെ ആദ്യസന്ദർശനമാണിത്. നേരത്തേ ഒരുതവണ എത്തിയിരുന്നു. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ്‌സ്…
Read Moreക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ഇ ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ.
Read Moreദീപാവലി ആഘോഷത്തിരക്കിൽ ബെംഗളൂരു നഗരം
ബെംഗളൂരു : മഴ ശോഭ കെടുത്തിയെങ്കിലും ദീപാവലിയെ ആവേശത്തോടെ വരവേറ്റ് നഗരവാസികൾ. ദീപാവലി ഒരുക്കങ്ങളുമായി ആളുകൾ തിരക്കിലായിരുന്നു. വൈദ്യുത അലങ്കാരവിളക്കുകൾക്കൊപ്പം മൺചെരാതുകൾ തെളിച്ചും ആളുകൾ വീടുകൾ അലങ്കരിച്ചു. കുട്ടികൾ ഇന്നലെ വൈകുന്നേരംതന്നെ ആഘോഷങ്ങൾ തുടങ്ങി. സന്ധ്യമയങ്ങിയതോടെ പടക്കങ്ങൾ പൊട്ടിക്കാനാരംഭിച്ചു. ആകാശത്ത് വർണംവിതറി കരിമരുന്നുറോക്കറ്റുകൾ പാഞ്ഞു. വീടുകളുടെയും ഫ്ളാറ്റുകളുടെയും മുകൾനിലയിൽനിന്നായിരുന്നു ചെറുപ്പക്കാരുടെയും കുട്ടികളുടെയും ഈ ആഘോഷം. ദീപാവലിവിരുന്ന് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകളും വീടുകളിൽ സജീവമായിരുന്നു.
Read Moreകർണാടക രാജ്യോത്സവ; ഗോൾഡൻ ജൂബിലി 50: 100 പേർക്ക് പ്രത്യേക പുരസ്കാരം
ബെംഗളൂരു : കർണാടകയെ കർണാടക എന്ന് നാമകരണം ചെയ്തിട്ട് 50 വർഷം പിന്നിട്ടതിനാൽ ഇതൊരു പ്രത്യേക വർഷമായാണ് കണക്കാക്കുന്നതെന്ന് കന്നഡ, സാംസ്കാരിക വകുപ്പ് മന്ത്രി ശിവരാജ് തങ്കഡഗി . ഈ പശ്ചാത്തലത്തിൽ, 50-ാം സുവർണജൂബിലി പ്രമാണിച്ച് സുവർണ്ണ ജൂബിലി എന്ന പേരിൽ ഒരു പ്രത്യേക അവാർഡുകൾ നൽകുന്നുണ്ട്. കർണാടക സുവർണ ആഘോഷം -50 ൻ്റെ ഭാഗമായി 100 പേർക്ക് സുവർണ ആഘോഷം എന്ന പേരിൽ പ്രത്യേക പുരസ്കാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . 50 വനിതാ വിജയികൾക്കും 50 പുരുഷ നേട്ടക്കാർക്കുമാണ് പ്രത്യേക…
Read Moreകർണാടക രാജ്യോത്സവദിനത്തിൽ സർക്കാർ ജീവനക്കാർ ചുവപ്പ്-മഞ്ഞ ഐ.ഡി. ടാഗ് ധരിക്കണം
ബെംഗളൂരു : പുനർനാമകരണം ചെയ്യപ്പെട്ടതിനുശേഷമുള്ള കർണാടകയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരോട് കർണാടക രാജ്യോത്സവദിനത്തിൽ ചുവപ്പ്-മഞ്ഞ ഐ.ഡി. ടാഗുകൾ ധരിക്കാൻ സർക്കാർ നിർദേശിച്ചു. സംസ്ഥാനത്തിന്റെ പൈതൃകത്തെയും അഭിമാനത്തെയും ഉയർത്തിപ്പിടിക്കുന്നതിനും കന്നഡ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്. കഴിഞ്ഞ ഓഗസ്റ്റിലും ഇതുസംബന്ധിച്ച് സർക്കാർ നിർദേശം നൽകിയിരുന്നു. കർണാടക സംസ്ഥാന പതാകയുടെ നിറമായ ചുവപ്പും മഞ്ഞയും നിറമുള്ള തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നാണ് നിർദേശം.
Read Moreദീപാവലിക്ക് നാടെത്താൻ നെട്ടോട്ടം; വഴിയിൽ കുടുങ്ങി മണിക്കൂറുകൾ
ബംഗളൂരു: ദീപാവലി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ആളുകൾ സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ബംഗളൂരു നഗരത്തിലെ റോഡുകളിൽ ഉണ്ടായത് കനത്ത ഗതാഗതക്കുരുക്ക്. ഗതാഗതക്കുരുക്കിൽ കുടുങ്ങി മണിക്കൂറുകളോളം വാഹനയാത്രക്കാർ റോഡിൽ പെട്ടു. ബെംഗളൂരു നഗരത്തിന് പുറത്തേക്ക് പോകുന്ന തുമകൂർ, മൈസൂരു, ഹൊസൂർ, ബെല്ലാരി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി. മന്ദഗതിയിലാണ് വാഹനങ്ങൾ നീങ്ങിയത്. പീനിയ മേൽപ്പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ഗോർഗുണ്ടെപാളയിലേക്കുള്ള ഗതാഗതം മന്ദഗതിയിലായതിനാൽ വാഹനമോടിക്കുന്നവരോട് സഹകരിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു. https://x.com/upparpetetrfps/status/1851546076316074253?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1851546076316074253%7Ctwgr%5E114ec57c562cf865ae21a8f7b0ab5dd2de0cb848%7Ctwcon%5Es1_&ref_url=https%3A%2F%2Ftv9kannada.com%2Fkarnataka%2Fbengaluru%2Fbengaluru-traffic-advisory-heavy-traffic-jam-in-bengaluru-mejestic-mysore-tumakuru-hosuru-ballary-road-kannada-news-vkb-926936.html സ്‌റ്റേഷനിൽ നിന്ന് മജസ്റ്റിക് ബസുകൾ സ്വന്തം നാട്ടിലേക്ക് പോകുന്നതിനാൽ…
Read Moreനഗരത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ഒരുക്കി സംസ്ഥാന സർക്കാർ
ബെംഗളൂരു : സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി രണ്ട് പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. ഇലവേറ്റ്-2024, കർണാടക ആക്‌സലറേഷൻ നെറ്റ് വർക്ക് എന്നീ പദ്ധതികളാണ് തുടങ്ങിയത്. ആരംഭദശയിലുള്ള സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഫണ്ട് സ്വരൂപിക്കുന്നതാണ് ആദ്യ പദ്ധതി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനുള്ള മെന്റർഷിപ്പ് ലഭ്യമാക്കുക, മാർക്കറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഫണ്ടിങ് സാധ്യത തുറന്നു കൊടുക്കുക തുടങ്ങിയവയാണ് രണ്ടാമത്തെ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ നിർവഹിച്ചു.
Read More