ചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി

ബാഗ്പത്: ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട്…

Read More

വിവാഹിതയായ യുവതിക്കൊപ്പം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വീട്ടമ്മയും യുവാവും ഒരേ മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എസ് ജിഡിമാകലപള്ളി ഗ്രാമത്തിലാണ് സംഭവം. അനുസൂയ (35), വിജയകുമാർ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തടാകമുറ്റത്തെ ഹോങ്ങ് മരത്തിലാണ് തൂങ്ങി മരിച്ചത്. അനുസൂയ വിവാഹിതയും രണ്ട് കുട്ടികളുമുള്ള സ്ത്രീയാണ്. എന്നാൽ അനസൂയ വിജയകുമാറുമായി പ്രണയത്തിലാകുകയായിരുന്നു. നേരത്തെ ഇരുവരും വീട്ടിൽ നിന്ന് ഒളിച്ചോടിയട്ടുണ്ട്. എന്നാൽ ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇരുവരെയും പോലീസ് കണ്ടെത്തി വീട്ടുകാർക്ക് കൈമാറി. ഇതിനിടെയാണ് ഇരുവരും…

Read More

നേപ്പാളിലെ വിനോദസഞ്ചാരികളുടെ എണ്ണം പത്തുലക്ഷം കടന്നു; ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യക്കാർ

കാഠ്മണ്ഡു: 2023-ൽ നേപ്പാളിൽ ഒരു ദശലക്ഷം വിദേശ വിനോദസഞ്ചാരികളെ ലഭിച്ചതായി റിപ്പോർട്ട്. കോവിഡ് -19 പാൻഡെമിക് ടൂറിസം മേഖലയെ മോശമായി ബാധിച്ച ഹിമാലയൻ രാജ്യത്തേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യക്കാരാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 2023-ൽ പത്തുലക്ഷം വിദേശ വിനോദസഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യം കൈവരിച്ചതായി നേപ്പാൾ ടൂറിസം ബോർഡ് (എൻടിബി) ഡയറക്ടർ മണിരാജ് ലാമിച്ചനെ പറഞ്ഞു. ഡിസംബറിൽ ഇനിയും ഏതാനും ദിവസങ്ങൾ ബാക്കിയുണ്ട്. എന്നിരുന്നാലും, സർക്കാരിന്റെ ലക്ഷ്യം മൂന്ന് ദിവസം മുമ്പ് നേടിയെടുത്തു. 2019 ന് ശേഷമുള്ള യാത്രക്കാരുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.…

Read More

‘കന്നഡനാട്ടിൽ കന്നഡ വേണം’ മറ്റ് ഭാഷകളോട് എതിർപ്പില്ല; സിദ്ധരാമയ്യ

ബെംഗളൂരു: കന്നഡനാട്ടിൽ കന്നഡ വേണമെന്നും മറ്റ് ഭാഷകളോട് എതിർപ്പില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ, നിയമം കൈയിലെടുക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഡിസിഎം ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി. ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിൽ ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കെപിസിസി ഓഫീസിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യായമായ ഒരു പ്രതിഷേധത്തിനും ഞങ്ങൾ എതിരല്ല. നിയമം കൈയിലെടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ബിബിഎംപി, പോലീസ് ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡയിൽ ഒരു ബോർഡ് വയ്ക്കുന്നത് സംബന്ധിച്ച് ഒരു നിയമവും ഉണ്ടായിരുന്നില്ല. ആ നിയമം…

Read More

മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം; നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തി ക്രിസ്മസ് ആഘോഷം എന്നാരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനും കുടുംബത്തിനുമെതിരെ  പരാതി. താരത്തിന്‍റെ ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയാണ് പ്രശ്നമായത്. കേസില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടെ കേക്കില്‍ മദ്യം ഒഴിച്ച ശേഷം തീ കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. തീ കത്തിച്ച ശേഷം’ജയ് മാതാ ദി’ എന്ന് രണ്‍ബീര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഹിന്ദുമതം പരമ്പരാഗതമായി അഗ്നിദേവനെ ആരാധിക്കുന്നവരാണ്.…

Read More

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ ശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു

ഖത്തർ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസം. ഖത്തറിലെ അപ്പീൽ കോടതി ഇന്ന് വധശിക്ഷകൾ ജയിൽ ശിക്ഷയായി കുറച്ചു. 8 മുൻ നാവിക സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും ഇന്ത്യൻ അംബാസഡറും കോടതിയിൽ ഉണ്ടായിരുന്നു. വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ വിധിച്ചതിനെതിരെ ഖത്തർ കോടതിയിൽ ഇന്ത്യ കഴിഞ്ഞ നവംബറിൽ തന്നെ അപ്പീൽ നൽകിയിരുന്നു. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.

Read More

വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധം തുടർന്നു; 17 കാരിയെ അച്ഛൻ കൊലപ്പെടുത്തി 

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ടും പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാതിരുന്ന 17കാരിയെ അച്ഛന്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കോലാറിലെ മുളബാഗലിലുള്ള മുസ്തൂരു ഗ്രാമത്തില്‍ കഴിഞ്ഞ മേയില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ കാണാതായെന്ന കേസ് അന്വേഷിച്ച നംഗലി പോലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ മുസ്തൂരു സ്വദേശി രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ അര്‍ച്ചിതയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവുമായി അര്‍ച്ചിത പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈബന്ധത്തെ രവി എതിര്‍ത്തു. ബന്ധം ഒഴിവാക്കാനായി മകളെ മറ്റൊരു യുവാവിന് വിവാഹംചെയ്തുകൊടുത്തു.…

Read More

ബെംഗളൂവിൽ നിന്നും പുതുവത്സരാഘോഷം ലക്ഷ്യമാക്കി എത്തിച്ച ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും,…

Read More

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ സഖ്യത്തിലെ ചില സഖ്യകക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മല്ലികാർജുന ഖാർഗെയുടെ പേര് പരാമർശിച്ചിരുന്നു. എഎപിയും അത് പിന്തുണച്ചു. അതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു. എന്നാൽ, ഖാർഗെയ്ക്ക് പകരം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഇന്ന് കെപിസിസി ഓഫീസിന് സമീപമുള്ള ഭാരത്…

Read More

സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 80 പേർ ബെംഗളൂരുവിലാണ്. 7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്‌. മൈസൂരുവിൽ ഒരാൾകൂടി മരിച്ചു. 479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്.

Read More
Click Here to Follow Us