ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…

Read More

10 വയസ് പ്രായക്കുറവ് തോന്നിപ്പിക്കണോ?? ആഴ്ചയിൽ 3 തവണ സെക്സ് ചെയ്യൂ!!!

ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 3 തവണ എങ്കിലും സെക്സിലേര്‍പ്പെടുന്നത് 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കും എന്ന് കണ്ടെത്തല്‍. സെക്‌സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. സെക്‌സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്‌സിന്റെ കുറവ് പല പ്രശ്‌നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്‌സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്‍ഡോര്‍ഫിന്‍,…

Read More

മുത്തശ്ശിക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഉയിരും ഉലഗും

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻതാര. മക്കളെയും കൂട്ടി അമ്മയായ ഓമന കുര്യനെ കാണാനായി കൊച്ചിയിലെ വീട്ടില്‍ നയന്‍താര എത്തി. ഉയിരും ഉലഗും മുത്തശ്ശിയുടെ കൂടെ സമയം ചെലവഴിച്ചു. വിഘ്‌നേശ് ശിവനും നയന്‍താരയുടെ കൂടെയുണ്ടായിരുന്നു. സാന്റാ വേഷത്തിലാണ് നയന്‍താരയുടെ കുടുംബത്തെ കാണാനായത്. കഴിഞ്ഞ ക്രിസ്മസിന് മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുങ്ങളായിരുന്നു ഉയിരും ഉലഗും. മരുമകനായ വിഘ്‌നേശ് ശിവനായി കേരളീയ വിഭവങ്ങളാണ് നയന്‍താരയുടെ അമ്മയായ ഓമന കുര്യന്‍ ഒരുക്കിയത്. കൊച്ചിയിലെ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച്‌ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഘ്‌നേശ് പറഞ്ഞിരുന്നു.

Read More

യുവാവിന്റെ ശല്യത്തെ തുടർന്ന് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്. പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്. റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു. നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു. പിതാവ് ഹലയയുടെ പരാതിയുടെ…

Read More

ഭക്ഷണ മെനുവിൽ മട്ടൺ മജ്ജ വിഭവം വിളമ്പിയില്ല; വിവാഹം വേണ്ടെന്ന് വച്ച് വരൻ

ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തിൽ വധുവിന്റെ വീട്ടുകാർ ഏർപ്പെടുത്തിയ നോൺ വെജ് വിഭവങ്ങളിൽ മട്ടൺ മജ്ജ ഇല്ലാത്തതിൽ പ്രതിഷേധവുമായി വരന്റെ വീട്ടുകാർ. വിവാഹം തന്നെ വേണ്ടെന്ന് വച്ചു. തെലങ്കാനയിലാണ് സംഭവം. വധു നിസാമാബാദ് സ്വദേശിനിയും വരൻ ജഗ്തിയാൽ സ്വദേശിയുമായിരുന്നു. വധുവിന്റെ വസതിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള അതിഥികൾക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ മട്ടൺ മജ്ജ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്നമായത്. മെനുവിൽ നിന്ന് മട്ടൺ മജ്ജ ഒഴിവാക്കിയെന്ന് ആതിഥേയർ വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ…

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു

ദില്ലി: കോവിഡിൽ കേരളം ആശ്വാസത്തിലേക്ക് കടക്കുമ്പോൾ കർണാടകയിൽ പോസിറ്റീവ് കേസുകൾ കൂടുന്നു. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര,…

Read More

രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

കൊച്ചി: എപ്പോഴും നിറയെ പോസിറ്റിവിറ്റിയുമായി തന്റെ ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ജിമ്മും സ്വിമ്മിങ്ങും ഒക്കെ വശമുള്ള രഞ്ജിനി തന്നെയാണ് താൻ ആശുപത്രിയിൽ ആണെന്ന വിവരം പറഞ്ഞത്. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ലക്ഷണങ്ങൾ സഹിതമാണ് രഞ്ജിനിയുടെ പോസ്റ്റ് . ചെറിയ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതി എന്ന് കൂടി പറഞ്ഞുകൊണ്ടാണ് രഞ്ജിനി ഹരിദാസ് തന്റെ അവസ്ഥ സോഷ്യൽ മീഡിയയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം പോലും കൂട്ടുകാരി അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാർട്ടി…

Read More

ഫീനിക്‌സ് മാളിനു സമീപം ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാറ്റങ്ങൾ കൊണ്ടുവന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ കൊടിഗെഹള്ളിക്ക് സമീപം ഫീനിക്സ് മാൾ ഓഫ് ഏഷ്യയിലേക്കുള്ള ബല്ലാരി റോഡ് സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി കൊടിഗെഹള്ളി ജംഗ്ഷനിൽ ട്രാഫിക് പോലീസ് ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നു. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കൊടിഗെഹള്ളി സിഗ്നലിൽ ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും സൈൻ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. മാളിലേക്കും മാളിനു ചുറ്റുമുള്ള പാർപ്പിട പ്രദേശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ സർവീസ് റോഡിൽ തുടരാനും എയർപോർട്ട്, ദൊഡ്ഡബല്ലാപൂർ തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ പ്രധാന റോഡിലൂടെ പോകാനും നിർദ്ദേശിച്ചു. വാരാന്ത്യത്തിൽ മാളിലേക്ക്…

Read More

ഭക്ഷ്യവിഷബാധയെ തുടർന്ന് വയോധിക മരിച്ചു ; 135 പേർ ആശുപത്രിയിൽ

ബെംഗളൂരു: നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹോസ്‌കോട്ടിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കോലാർ മേഖലകളിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീ മരിച്ചു. 135 പേരെ ആറ് വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ ക്ഷേത്രത്തിലെ പ്രസാദം കൊണ്ടോ ജലത്തിൽനിന്നോ ഉണ്ടായതാകാം എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഭക്ഷ്യവിഷബാധയുടെ ഉറവിടം ഇപ്പോൾ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നത്. കാവേരി നഗർ സ്വദേശിയായ സിദ്ധഗംഗമ്മ (64)യാണ് ശനിയാഴ്ച ഭർത്താവ് ശിവണ്ണ നൽകിയ പ്രസാദം കഴിച്ചത്. വെങ്കിട്ടരമണ സ്വാമി ക്ഷേത്രം, ഊരുബാഗിലു ആഞ്ജനേയ ക്ഷേത്രം, കോട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രം എന്നിങ്ങനെ മൂന്ന് ക്ഷേത്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. മകൾക്കും ഭാര്യയ്ക്കും ‘പുളിയോഗരേ’,…

Read More

സ്കൂൾ കുട്ടികളുമായി വിനോദയാത്ര പോയ ബസ് മറിഞ്ഞു ; നാല് കുട്ടികൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: ഹവേരി ജില്ലയിലെ അല്ലിപുര ഗ്രാമത്തിന് സമീപം സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞതിനെ തുടർന്ന് നാല് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും 40 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്ച്ചൂർ ജില്ലയിലെ സജ്ജലഗുഡ്ഡ സ്വദേശികളാണ് വിദ്യാർഥികൾ. സ്‌കൂൾ കുട്ടികൾ വിനോദയാത്രയ്‌ക്കെത്തിയപ്പോഴായിരുന്നു അപകടം. സവനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തഹസിൽദാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. സ്‌കൂൾ അധികൃതർ അപകടവിവരം രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാർത്ഥികളെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അധികൃതർ ബദൽ…

Read More
Click Here to Follow Us