കേരളത്തിന്റെ നവകേരള സദസിന് സമാനമായ പരിപാടിയുമായി സംസ്ഥാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ 

ബെംഗളൂരു: കേരളത്തിന്റെ നവകേരള സദസിന് സമാനമായ പദ്ധതിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് പുരോഗമിക്കവെ സംസ്ഥാനത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നു.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ‘ജൻ ദർശൻ’ പരിപാടിക്ക് തുടക്കമായി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുഖ്യമന്ത്രി നേരിട്ട് ദിവസം മുഴുവൻ പരാതികൾ സ്വീകരിക്കുന്ന രീതിയിലാണ് ‘ജൻ ദർശൻ’ പരിപാടി. ബെംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയുടെ വളപ്പിലാണ് ‘ജൻ ദർശൻ’. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്…

Read More

കുടുംബജീവിതത്തിലേക്ക് കടന്ന് 81 നവദമ്പതിമാർ

ബെംഗളൂരു : 81 നവദമ്പതിമാർ കുടുംബജീവിതത്തിലേക്ക്. ജാ​തി​മ​ത ഭേ​ദ​മ​ന്യേ ആ​യി​ര​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യും ആ​ശി​ർ​വാ​ദ​വും ഏ​റ്റു​വാ​ങ്ങിയാണ് വി​വി​ധ മ​ത​ത്തി​ൽ​പെ​ട്ട 81 ജോ​ടി വ​ധൂ​വ​ര​ന്മാ​ർ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നത് എന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട് ബെംഗളൂരുവിലെ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ കെ.എം.സി.സി ഒരുക്കിയ ആറാമത് സമൂഹവിവാഹത്തിലാണ് ഇവരുടെ മാംഗല്യസ്വപ്നം യാഥാർഥ്യമായത്. മു​സ്‌​ലിം ലീ​ഗ് കേ​ര​ള അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കിയത്. വിവാഹവസ്ത്രങ്ങളും സമ്മാനമായി സ്വർണാഭരണവും കുടുംബജീവിതം ആരംഭിക്കാനുള്ള ഒരുലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയാണ് ഇവർക്ക് കെ.എം.സി.സി. തണലായത്. രാവിലെ പത്തോടെ…

Read More

ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു. ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി. ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.…

Read More

ബെംഗളൂരു ടെക് ഉച്ചകോടി ബുധനാഴ്ച ആരംഭിക്കും;

ബെംഗളൂരു: കർണാടകയിലെ പ്രമുഖ സാങ്കേതിക പരിപാടിയായ ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്) അതിന്റെ 26-ാമത് പതിപ്പ് നവംബർ 29 മുതൽ നഗരത്തിലെ ഐക്കണിക് പാലസ് ഗ്രൗണ്ടിൽ ആരംഭിക്കും. പദ്ധതി 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കും രാജ്യത്തുടനീളമുള്ള വ്യവസായ പ്രമുഖർക്കും നൂറുകണക്കിന് സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ആതിഥേയത്വം നൽകും. . കർണാടക സർക്കാരിലെ ഐടി-ബിടി മന്ത്രാലയം സംഘടിപ്പിക്കുന്ന ത്രിദിന ടെക് ഫെസ്റ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ഇന്നവേഷൻ അലയൻസിന്റെ (ജിഐഎ) ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും വിശിഷ്ടാതിഥികളും ബെംഗളൂരു ടെക് സമ്മിറ്റിൽ പങ്കെടുക്കും.…

Read More

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്ത് തിളച്ച സാമ്പാർ ഒഴിച്ച് ഭർത്താവ് 

ബെംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ ഭർത്താവ് തിളച്ച സാമ്പാര്‍ ഒഴിച്ചു. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. യശ്വന്ത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ പോകാന്‍ മൗല…

Read More

തെരുവോരങ്ങളിൽ അന്തി ഉറങ്ങുന്നവർക്ക് സ്നേഹ പുതപ്പുമായ് ബി.എം.എഫ്

ബെംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ഇൻ്റെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവനരംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന ബി.എം.എഫ് (BMF) ഇത് എട്ടാം തവണയാണ് പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബെംഗളൂരു സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി. പഞ്ചഗുസ്തി ഇന്ത്യൻ താരം ശ്രീ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, അജിത്ത് വിനയ്, രഞ്ജിക, പ്രേംകുമാർ,അർച്ചന സുനിൽ, റിജോ, രിനാസ്, സുനിൽ, ജോബിൻ എന്നിവർ നേതൃത്വം…

Read More

മലയാളം മിഷൻ പഠനോൽസവം നടന്നു

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ പഠനോത്സവം ബെംഗളൂരുവിലും മൈസൂരുവിലുമായി നടന്നു. ബെംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നടന്ന പഠനോത്സവം പ്രധാന നിരീക്ഷകനും എഴുത്തുകാരനും മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം കൈരളീ കലാ സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ സുധാകരൻ രാമന്തളി, സെക്രട്ടറി പി. കെ. സുധീഷ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ഷാഹിന ലത്തീഫ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ഹിത വേണുഗോപാൽ സ്വാഗതം പറഞ്ഞു. നീലക്കുറിഞ്ഞി പാഠ്യ പദ്ധതി വിദ്യാർഥികൾ…

Read More

മാസ്റ്റർഷെഫ് ഓസ്‌ട്രേലിയ ജഡ്ജി ഗാരി മെഹിഗനെ ബെംഗളൂരുവിൽ; പ്രാദേശിക ക്രിസ്‌പി ദോശയെ പ്രശംസിച്ച് ഗാരി

ബെംഗളൂരു: മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ വളരെ ജനപ്രിയമായ ഒരു ടിവി ഷോയാണ്. ഈ ഷോയുടെ വിധികർത്താക്കളിലൊരാളായ ഗാരി മെഹിഗൻ സിലിക്കൺ സിറ്റി ബംഗളൂരുവിൽ എത്തി. ഇവിടുത്തെ ഒരു പ്രാദേശിക ഹോട്ടലിൽ, അദ്ദേഹം ക്രിസ്പി ദോശ സേവനത്തെ അഭിനന്ദിക്കുകയും അതിനെക്കുറിച്ചുള്ള ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിടുകയും ചെയ്തു. ദോശ മാത്രമല്ല, അവർ റാഗി ദോശ, നെയ്യ് റോസ്റ്റ് ദോശ, ഉദ്ദീന വഡെ, ബട്ടർ ഇഡ്‌ലി പൊടി, കേസരി ബാത്ത് എന്നിവ കഴിച്ചു, രുചിയെ അഭിനന്ദിച്ചു.   ഇതിനെക്കുറിച്ചുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച…

Read More

കേരളത്തിൽ ഇനി റേഷന്‍ കടകള്‍ വഴി പത്തുരൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കാൻ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. വിതരണത്തിനായി കെഐഐഡിസിയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്ക്കും. എട്ടു രൂപ നിരക്കില്‍ കെഐഐഡിസി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിച്ചുനല്‍കണം.

Read More

കോഴിയേയും ബാധിച്ച് കാലാവസ്ഥ വ്യതിയാനം; ഒരു കർഷകന്റെ കോഴിയിടുന്ന മുട്ട ഓരോ ദിവസവും ഓരോ ഷേപ്പിൽ

കോട്ടയം : അതിരമ്പുഴ പഞ്ചായത്തിലെ കാട്ടാത്തി പ്രദേശത്ത് കോഴിമുട്ടയുടെ രൂപം ചോദിച്ചാല്‍ ഇപ്പോള്‍ ഭിന്നാഭിപ്രായമാണ്. പഴയകാലായില്‍ വീട്ടില്‍ രവീന്ദ്രന്‍ ചേട്ടന്റെ വീട്ടിലെ കോഴിയാണ് ഈ അഭിപ്രായ ഭിന്നതയ്ക്ക് കാരണം. കഴിഞ്ഞ ദിവസം മനുഷ്യബ്രൂണത്തിനോട് സാമീപ്യം തോന്നുന്ന ആകൃതിയില്‍ കോഴിയിട്ട മുട്ടയാണ് പ്രദേശവാസികളില്‍ കൗതുകവും അതിലേറെ ആശങ്കയും വളര്‍ത്തിയത്. ഓവല്‍ഷേപ്പില്‍ (ദീര്‍ഘവൃത്താകൃതിയില്‍) സാധാരണ പോലെ മുട്ടകള്‍ ഇട്ടിരുന്ന ഒരു വയസ്സുള്ള രവീന്ദ്രന്റെ കോഴി ഏതാനും ആഴ്ച മുന്‍പാണ് ഒരു കുമ്പളങ്ങയുടെ ആകൃതിയില്‍ ഒരു മുട്ട ഇട്ടത്. തുടര്‍ന്ന് സാധാരണ ഗതിയില്‍ മുട്ടകളിടാന്‍ തുടങ്ങിയതിനാല്‍ സംഭവം ആരോടും…

Read More
Click Here to Follow Us