സെപ്തംബർ 11ന് നഗരത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് സ്വകാര്യ ട്രാൻസ്പോർട്ട് ഉടമകൾ

auto

ബെംഗളൂരു: സംസ്ഥാനത്തെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്പോർട്ട് ഉടമകൾ സെപ്റ്റംബർ 11 ന് “ബെംഗളൂരു ബന്ദിന്” ആഹ്വാനം ചെയ്യാൻ ഒരുങ്ങുന്നു. സൗജന്യ ബസ് യാത്രാ പദ്ധതി അവരുടെ ബിസിനസ്സ് നഷ്ടപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ നിലവിലെ കോൺഗ്രസ് സർക്കാർ ആവിഷ്‌കരിച്ച ‘ശക്തി’ പദ്ധതി തങ്ങളെ സ്വാധീനിച്ചതായി 32 ട്രാൻസ്‌പോർട്ട് യൂണിയനുകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ട്രാൻസ്പോർട്ടർമാരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്? ഓരോ ഡ്രൈവർക്കും…

Read More

ആ​ദി​ത്യ എ​ൽ1 പേടകം വിജയകരമായി വിക്ഷേപിച്ചു

ബെംഗളൂരു : സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ പേടകമായ ആ​ദി​ത്യ എ​ൽ1 വിക്ഷേപിച്ചു. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് രാ​വി​ലെ 11.50ന് ​പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റാണ് പേടകവുമായി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ചത്. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നുള്ള രണ്ടാമത്തെ വിക്ഷേപണമാണിത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായാണ് ആദിത്യ എല്‍1നിര്‍മിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 59ാം ധൗത്യത്തിൽ ആദിത്യ എൽ 1 നെ  ഇന്ന് ബഹിരാകശത്ത് എത്തിക്കുന്നത്.…

Read More

കൊറിയ വിസ അപേക്ഷാ കേന്ദ്രങ്ങൾ നഗരത്തിലും ചെന്നൈയിലും പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: കൊറിയൻ മേഖലയിയിലേക്കുള്ള  യാത്രക്കാരുടെ സൗകര്യാർത്ഥം  ചെന്നൈയിലെ റിപ്പബ്ലിക് ഓഫ് കൊറിയയുടെ കോൺസുലേറ്റ് ജനറൽ 2023 സെപ്റ്റംബർ 1 മുതൽ ചെന്നൈയിലും ബെംഗളൂരുവിലും പുതിയതും വിശാലവുമായ വിസ അപേക്ഷാ കേന്ദ്രങ്ങൾ ആരംഭിച്ചു. ആന്ധ്രാപ്രദേശ്, കർണാടക, കേരള, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ദക്ഷിണ കൊറിയയിലേക്കുള്ള യാത്രക്കാർക്ക് ഇനിമുതൽ ഈ അത്യാധുനിക ദക്ഷിണ കൊറിയ വിസ അപേക്ഷയിൽ എക്സ്പ്രസ് വിസ അപേക്ഷകൾ ഉൾപ്പെടെ എല്ലാ വിസ വിഭാഗങ്ങൾക്കും എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാനാകും. കേന്ദ്രങ്ങൾ (കെവിഎസി) തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തന സമയം, വ്യക്തികൾക്ക് രാവിലെ…

Read More

നഗരത്തെ വെള്ളത്തിനടിയിലാക്കി മൂന്ന് മണിക്കൂർ നീണ്ട മഴ; വീടുകളിലേക്കും മഠത്തിലേക്കും വെള്ളം കയറി

ബെംഗളൂരു : വ്യാഴാഴ്ച രാത്രി മൂന്ന് മണിക്കൂർ നീണ്ട ഇടിമിന്നലോട് കൂടിയ മഴ നഗരത്തെ വെള്ളത്തിലാക്കി. അതിന്റെ ഫലമായി കുറഞ്ഞത് 22 മരങ്ങൾ കടപുഴകി, മഴയുള്ള കാലാവസ്ഥയിൽ യാത്ര ചെയ്യുന്നതിന്റെ അപകടങ്ങൾ ഒരിക്കൽ കൂടി എടുത്തുകാണിച്ചു. സെപ്റ്റംബറിലെ കനത്ത മഴയെ നേരിടാൻ ജാഗ്രത പാലിക്കണമെന്ന് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉന്നത ഉദ്യോഗസ്ഥർ അവരുടെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടും ചില പ്രദേശങ്ങളിലെ വീടുകളിലും ക്ഷേത്രങ്ങളിലും മഴ വെള്ളം കയറി. സഞ്ജയ്‌നഗർ, ശാന്തിനഗർ, കോറമംഗല, സദാശിവനഗർ, ഹൊസൂർ, വയലിക്കാവൽ പ്രധാന റോഡുകളിൽ മരങ്ങളും കൊമ്പുകളും…

Read More

മണിപ്പൂർ ക്രൂരത രാജസ്ഥാനിലും; ആദിവാസി യുവതിയെ നഗ്നയാക്കി റോഡിലൂടെ നടത്തി; 3 പേർ അറസ്റ്റിൽ

രാജസ്ഥാൻ; മണിപ്പൂരിന് സമാനമായ ദാരുണ സംഭവം രാജസ്ഥാനിലും. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ 21 കാരിയായ ആദിവാസി യുവതിയെ ഭർത്താവ് നഗ്നയാക്കി പരേഡ് നടത്തി. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തിൽ 3 പേർ അറസ്റ്റിൽ 7 പേർ കൂടി അറസ്റ്റിലാകാൻ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവം നടന്നത് വ്യാഴാഴ്ച പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരയായ യുവതി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. അതേസമയം ഭർത്താവിൽ നിന്നും മാറി യുവതി  മറ്റൊരു പുരുഷനൊപ്പം…

Read More

മോട്ടിവേഷണൽ സ്ട്രിപ്സ് ആഗോള കവിതാ ചാമ്പ്യൻമാരെ പ്രഖ്യാപിച്ചു

ബെംഗളൂരു: ലോകത്തെ ഏറ്റവും സജീവമായ എഴുത്തുകാരുടെ ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സ് ഇന്നലെ വൈകുന്നേരം ‘ബി എ സ്റ്റാർ കവിതാ മത്സരത്തിലെ’ വിജയികളെ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡോ.കെ.സച്ചിദാനന്ദൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, രൂപ പബ്ലിക്കേഷൻസ് മാനേജിംഗ് പാർട്ണർ രാജു ബർമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മത്സരത്തിൽ പങ്കെടുത്തതായി മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനും പ്രസിഡന്റുമായ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു.സാഹിത്യത്തിലൂടെ അചഞ്ചലമായ ഐക്യവും ആഗോള സമന്വയവുമാണ് ഈ മൽസരം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജൂറിയെ…

Read More

ബെംഗളൂരു സെക്കുലർ ഫോറം ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: എദ്ദേലു കർണാടക സങ്കൽപ്പവും എദ്ദേലു കർണാടക അനുഭവവും സമകാലിക കാര്യങ്ങളും എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. എദ്ദേലു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും പരിസ്ഥിതി പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ താര രാവു ചടങ്ങിൽ ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും തകർക്കുന്ന മോഡി സർക്കാരിന്റെ നടപടിയെ ചെറുത്തു തോൽപ്പിക്കുകയും വർഗീയതയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഈ സന്ദർഭത്തിൽ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമെന്ന് എദ്ദേളു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗം താരാ റാവു പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച…

Read More

ദില്ലി ഐ.ഐ.ടി.യിൽ വീണ്ടും ദളിത് വിദ്യാർത്ഥി ആത്മഹത്യ

ഡൽഹി: ഐ.ഐ.ടി.യിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യാ ചെയ്തു. ദളിത് വിദ്യാർത്ഥിയായ അനികുമാർ (21 ) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. ബി-ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർത്ഥിയായിരുന്ന അനിൽകുമാറിന് മാർക്കിൽ കുറവ് വന്നതോടെ ആറ് മാസത്തേക്ക് കൂടി ഹോസ്റ്റൽമുറികളടക്കം നീട്ടിക്കൊടുത്തിരുന്നു. അനിൽകുമാറിന് ഉണ്ടായ പഠനസമ്മർദമാണ് ഇത്തരത്തിലൊരു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ക്യാമ്പസിൽ 2 മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഒരേ ഡിപ്പാർട്ട്മെൻറിലെ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയും അനിൽകുമാറും. സംഭവത്തിൽ  പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയട്ടുണ്ട്.

Read More

ആദിത്യ എൽ 1 വിക്ഷേപണം ഇന്ന് രാവിലെ 11.50ന്

pslv

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ധൗത്യം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം ഇന്ന്. പി.എസ്.എൽ.വി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 ന്റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും 11.50 നാണ് വിക്ഷേപണം. ഇതിന്റെ ഭാഗമായി 23 മണിക്കൂര്‍ 40 മിനിറ്റുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ആരംഭിച്ചിരുന്നു. അതേസമയം ആദിത്യ എൽ 1 നിന്റെ വിക്ഷേപണം തത്സമയം കാണുന്നതിനുള്ള സൗകര്യം ഐഎസ്ആര്‍ഒ വെബ്‌സൈറ്റ് ആയ  https://isro.gov.in ല്‍  ഒരുക്കിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു ഐ.എസ്.ആർ.ഒ.യൂടെ ഏറ്റവും വിശ്വസ്തമായ…

Read More

ഇനി നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം

ബെംഗളൂരു: നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിക്കും. പകരം, റൂട്ടിലെ തിരക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാരികൾക്ക് സുരക്ഷിതമാക്കുന്നതിനുമായി യാത്രക്കാരെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുന്നതിന് ഇലക്ട്രിക് ബസുകൾ സജ്ജമാക്കും. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മലമുകളിലെത്താനുള്ള പാതയിലെ കനത്ത തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്ത ആറോ എട്ടോ മാസത്തിനുള്ളിൽ നന്ദി ഹിൽസിനെ ഒരു ഏകദിന വിനോദസഞ്ചാര കേന്ദ്രമാക്കാൻ ടൂറിസം വകുപ്പ് ഏറ്റെടുത്തിട്ടുള്ള നിരവധി ആശയങ്ങളിൽ ഒന്നാണ് സ്വകാര്യ വാഹനങ്ങൾ നിരോധിക്കുക.…

Read More
Click Here to Follow Us