മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ലോറി തലശ്ശേരിയിൽ കുടുങ്ങി 

ബെംഗളൂരു : കണ്ണൂര്‍ – തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്നതിന് സമീപത്തെ സര്‍വിസ് റോഡില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി. ബുധനാഴ്ച രാവിലെ അഞ്ചിനാണ് സംഭവം. മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പെട്ടത്. ഇവിടെ നേരത്തെയും നിരവധി തവണ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചിരുന്നു. ഇടുങ്ങിയ സര്‍വിസ് റോഡില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ചരക്ക് ലോറി റോഡിനോട് ചേര്‍ന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ഇവിടെ ഒരു വശത്ത് അപകടകരമായ രീതിയിലെ ചാലുകളാണ് അപകടത്തിന് കാരണമാകുന്നത്.…

Read More

എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഇനി യുഎഇക്ക് പുറത്തു നിന്നും പുതുക്കാം; പുതിയ സേവനത്തിന് തുടക്കമായി, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികള്‍ക്ക് അവരുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡും പാസ്പോര്‍ട്ടും പുതുക്കാന്‍ അനുവദിക്കുന്ന പുതിയ സേവനത്തിന് യുഎഇയില്‍ തുടക്കമായി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് ദീര്‍ഘകാലമായി കാത്തിരുന്ന ഈ സേവനം ആരംഭിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വ്യക്തികള്‍ പാലിക്കേണ്ട ഒരു നിര്‍ണായക വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേന അപേക്ഷകന്‍ തന്നെയായിരിക്കണം ഇതിന് അപേക്ഷ സമര്‍പ്പിക്കുന്നത് എന്നതാണ് നിബന്ധന. രേഖയുടെ ഉടമ അപേക്ഷകന്‍ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.…

Read More

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തിയെങ്കിലും കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം. കര്‍ണാട ആര്‍ ടി സിയുടെ ബസ് ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്. ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇത് പ്രദേശവാസികളെ ആകെ പരിഭ്രാന്തരാക്കി. എന്നാല്‍ ഇതിനകം തന്നെ ഡ്രൈവര്‍…

Read More

ട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

യെമല്ലൂർ-ബെല്ലന്തൂർ ലേക്ക് റോഡ് അടച്ചിടൽ നീട്ടി 

ബെംഗളൂരു: റോഡിന്റെ ഒരു ഭാഗത്ത് തകർന്ന മലിനജല പൈപ്പ് ലൈൻ ശരിയാക്കി സിവിൽ ജോലികൾ ഏറ്റെടുക്കുന്നത് ബിബിഎംപി തുടരുന്നതിനാൽ യെമല്ലൂർ-ബെല്ലന്തൂർ തടാക റോഡ് ഒരു ദിവസത്തേക്ക് അടച്ചിടും. ചൊവ്വാഴ്ച പുലർച്ചെ, യെമല്ലൂർ-ബെല്ലന്തൂർ കേരെ കോടി റോഡിലെ മലിനജല പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് ട്രാഫിക് പോലീസ് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സുരക്ഷ ചൂണ്ടിക്കാട്ടി റോഡ് താൽക്കാലികമായി അടച്ചിരുന്നു. കായൽ റോഡിന് പകരം ബദൽ റൂട്ടുകൾ തിരഞ്ഞെടുത്ത് യാത്ര ആസൂത്രണം ചെയ്യാൻ ട്രാഫിക് പോലീസ് റോഡ് ഉപയോക്താക്കൾക്ക് അഭ്യർത്ഥിച്ചു. യെമാലൂരിൽ നിന്ന് ഔട്ടർ റിംഗ്…

Read More

ബൈക്ക് അപകടത്തിൽ കോഴിക്കോട് സ്വദേശിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: സ്കൂട്ടറിൽ കാറിടിച്ച് കോഴിക്കോട് ചെത്തുകടവ് സ്വദേശി മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ നന്മണ്ട ചെറാതാഴത്ത് നാരായണൻ നായരുടെ മകൻ പി ബാലസുബ്രമണ്യം ആണ് മരിച്ചത്. ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് രാവിലെ 9 ന് ഭാര്യ : എൻകെ രാജശ്രീ (അധ്യാപിക)മകൻ : എസ് സായൂജ് (അസി. ബാങ്ക് മാനേജർ ).

Read More

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ റെയ്ഡ് 

ബെംഗളൂരു: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. മൈസൂർ സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ് കുമാറിന്റെ വീട്ടിലും മറ്റ് നിരവധി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസ്സ്, സ്വത്ത് രേഖകൾ, ബാങ്ക് വിവരങ്ങൾ ഉള്ള ലോകായുക്ത പരിശോധിക്കുന്നു. തുമകൂർ ജില്ലയിലെ ആർടി നഗറിലെ കെഐഎഡിബി…

Read More
Click Here to Follow Us