ബെംഗളൂരു∙ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ അമിതകൂലി ഈടാക്കിയതിനു വെബ് ടാക്സി കമ്പനിയായ ഊബറിനു ഗതാഗത വകുപ്പിന്റെ നോട്ടിസ്. ഇലക്ട്രോണിക് സിറ്റി വരെ 52 കിലോമീറ്റർ സഞ്ചരിക്കാൻ 4051 രൂപ ഈടാക്കിയതിന്റെ തെളിവ് യാത്രക്കാരൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. വിമാന ടിക്കറ്റിനായി ചെലവാക്കിയ തുകയ്ക്കു തുല്യമാണിതെന്നും പറഞ്ഞു. പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തി. ഇതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നു റോഡ് ഗതാഗത സുരക്ഷ കമ്മിഷണർ എസ്.എൻ. സിദ്ധരാമപ്പ പറഞ്ഞു. അമിതകൂലി ഈടാക്കുന്നതായി യാത്രക്കാരുടെ പരാതികൾ വ്യാപകമായതോടെ ആദ്യ 4…
Read MoreMonth: June 2023
വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു
ബെംഗളൂരു : ചാമരാജ് നഗറിൽ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്നു വീണു. കിരൺ എന്ന ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ തേജ് പാൽ, ഭൂമിക തുടങ്ങിയ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു. പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂർണമായി കത്തിയമർന്നു. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി.
Read Moreഅശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തടഞ്ഞു
ബെംഗളൂരു: സിദ്ധരാമയ്യയെ കൊല്ലുമെന്ന് പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ.അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ടിപ്പു സുൽത്താനെപോലെ സിദ്ധരാമയ്യയേയും തീർത്തുകളയുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ പറഞ്ഞത്. ഇതിനെതിരെ പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിലാണ് മാണ്ഡ്യ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Moreട്രെയിനിലെ തീ പിടിത്തം ; സിസിടിവി യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന
കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞതായും സൂചന.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍ നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തീപിടിത്തത്തില്‍ ട്രെയിനിന്റെ…
Read Moreആധാർ കാർഡ് സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം
തിരുവനന്തപുരം: പത്ത് വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവര്‍ക്ക് ജൂണ്‍ 14 വരെ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാൻ അവസരം. തിരിച്ചറിയല്‍- മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ആധാറില്‍ മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പർ, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍…
Read Moreഷെട്ടറിനെയും സാവദിയെയും സന്ദർശിച്ച് ഡി.കെ ശിവകുമാർ
ബെംഗളൂരു : ജഗദീഷ് ഷെട്ടാറിനെയും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയെയും കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. മന്ത്രിസഭയിൽ ഇടംലഭിക്കാതിരുന്ന ഇരുനേതാക്കൾക്കും അർഹമായ പദവി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി വൈകി ബെളഗാവിയിലായിരുന്നു ലക്ഷ്മൺ സാവദിയുമായുള്ള ശിവകുമാറിന്റെ കൂടിക്കാഴ്ച. ഇത് ഒരുമണിക്കൂറോളം നീണ്ടു. ബുധനാഴ്ച രാവിലെ മന്ത്രിമാരായ ലക്ഷ്മി ഹെബ്ബാൾക്കർ, സതീഷ് ജാർക്കിഹോളി എന്നിവർക്കൊപ്പമാണ് ജഗദീഷ് ഷെട്ടാറിന്റെ വീട്ടിലെത്തിയത്. ഷെട്ടാറിനൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു. പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമാണ് ഇരുനേതാക്കളെയും സന്ദർശിച്ചതെന്ന് ശിവകുമാർ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്തിയവരെ കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു.…
Read Moreസ്കൂളുകളിൽ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ 12 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയേക്കും. സ്കൂളുകളില്‍ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യുഐപി മീറ്റിംഗില്‍ ശനിയാഴ്ച പ്രവൃത്തി ദിനം ആക്കുന്നതു സംബന്ധിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നോട്ടുവച്ചിരുന്നു. കൂടുതല്‍ ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളുമെന്നായിരുന്ന അംഗീകൃത അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
Read Moreവീണ്ടും വൈകി കാവേരി അഞ്ചാം ഘട്ട പദ്ധതി; പ്രതീക്ഷ നഷ്ടപ്പെട്ട് നിവാസികൾ
ബെംഗളൂരു: നഗരപ്രാന്തത്തിലെ 110 ഗ്രാമങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കാവേരി സ്റ്റേജ് V പദ്ധതിയിൽ ബി.ഡബ്ലിയൂ.എസ്.എസ്.ബി ( BWSSB ) തടസ്സങ്ങൾ നേരിടുന്നു. ഇതുമൂലം, ഈ ഗ്രാമങ്ങളിലെ താമസക്കാർക്ക് വെള്ളം ലഭിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാത്തിരിക്കേണ്ടിവരും. പദ്ധതി 75% മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (NHAI) ആശ്രയിക്കുന്നതിനാൽ അതിന്റെ പുരോഗതി മന്ദഗതിയിലാണെന്നും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB) വൃത്തങ്ങൾ സമ്മതിച്ചു. പാലങ്ങൾ നിർമ്മിച്ചതിന് ശേഷം മാത്രമേ അടിസ്ഥാന സൗകര്യങ്ങളിൽ ചിലത് സ്ഥാപിക്കാൻ കഴിയൂ എന്നും…
Read Moreസുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്
ബെംഗളൂരു∙ കർണാടക പിടിക്കാൻ കോണ്‍ഗ്രസിനുവേണ്ടി തന്ത്രങ്ങളൊരുക്കിയ സുനിൽ കനഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്. ക്യാബിനറ്റ് റാങ്കോടെയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വളരെ മുൻപു തന്നെ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം സർവെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ച് കനഗോലുവും കോൺഗ്രസ് പാർട്ടിയും തന്ത്രങ്ങൾ മെനഞ്ഞപ്പോൾ വിജയം കൈപ്പിടിയിൽ ഒതുക്കാനായി. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കനഗോലു കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. ഭാരത് ജോഡോ യാത്രയുടെ പിന്നണിയിൽ…
Read Moreഎ.ഡി.ജി.പി ബി.ദയാനന്ദ ഇനി ബെംഗളൂരു സിറ്റി പോലീസ് കമീഷണർ
ബെംഗളൂരു : ഇന്റലിജൻസ് എ.ഡി.ജി.പിയായ ബി. ദയാനന്ദയെ പുതിയ ബംഗളൂരു സിറ്റി പോലീസ് കമീഷണറായി നിയമിച്ചു. 1994 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദയാനന്ദ നേരത്തേ ബെംഗളൂരു സിറ്റി ക്രൈം ആൻഡ് ട്രാഫിക് ജോയന്റ് കമീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. ചൊവ്വാഴ്ചയാണ് നാല് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. സിറ്റി ട്രാഫിക് സ്പെഷല്‍ കമീഷണറായ എം.എ. സലീമിന് സ്ഥാനക്കയറ്റം നല്‍കി ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ് (സി.ഐ.ഡി), ബംഗളൂരു സ്പെഷല്‍ യൂനിറ്റ്-സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഡി.ജി.പിയായി നിയമിച്ചു. നിലവിലെ ബംഗളൂരു പോലീസ് കമീഷണര്‍ സി.എച്ച്. പ്രതാപ്…
Read More