ലൈംഗികാതിക്രമ പരാതികളില്‍ സമരം: ഗുസ്തി താരങ്ങളായ ബംജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും വിനയ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു

ഡല്‍ഹി- ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മുന്‍നിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ റെയില്‍വേയില്‍ ജോലി പുനരാരംഭിച്ചു. മെയ് 31 ന് ബറോഡ ഹൗസ് ഓഫീസില്‍ ചേര്‍ന്നു. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും ജോലിയില്‍ തുടരുമെന്നും താരങ്ങള്‍ ട്വീറ്റ് ചെയ്തു. ജോലിയും സമരവും ഒരുമിച്ചു കൊണ്ടു പോകുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.   കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍…

Read More

നഗ്‌ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചു ; രഹന ഫാത്തിമക്കെതിരെയുള്ള കേസ് റദ്ദാക്കി 

കൊച്ചി :പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന ബോഡി ആൻഡ് പൊളിറ്റിക്‌സ് വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. പോക്സോ, ഐ ടി ആക്‌ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ്…

Read More

കലത്തിനുള്ളില്‍ കുടുങ്ങി രണ്ടര വയസ്സുകാരി 

വീട്ടില്‍ കളിച്ചുകൊണ്ട് ഇരിക്കെ രണ്ടര വയസ്സുകാരി കലത്തിനുള്ളില്‍ കുടുങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ ഫോഴ്സ് സംഘമാണ് കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. നെയ്യാറ്റിന്‍കര ചെങ്കല്‍ കുന്നുവിള സ്വദേശി അഭിജിത്-അമൃത ദമ്പതികളുടെ രണ്ടര വയസ്സുള്ള മകള്‍ ഇവ ഇസ മരിയ ആണ് കലത്തില്‍ കുടുങ്ങിയത്. കലത്തിനുള്ളില്‍ കയറിയിരുന്ന കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി അതിനകത്ത് അകപ്പെടുകയായിരുന്നു.വീട്ടുകാര്‍ കുട്ടിയെ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ എത്തി. ഫയര്‍ഫോഴ്സ് സംഘം കട്ടര്‍…

Read More

അന്ന ഭാഗ്യ; 10 കിലോ സൗജന്യ അരി ജൂലൈ ഒന്ന് മുതൽ

ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും മാസം 10 കിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതി ജൂലൈ ഒന്നു മുതൽ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കി. അന്ത്യോദയ അന്ന യോജന (എഎവൈ) കാർഡുകളുള്ള കുടുംബങ്ങളെയും ഇത് പരിരക്ഷിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത ‘അന്ന ഭാഗ്യ’ ഉറപ്പ് കണക്കിലെടുത്താണിത്. വാസ്തവത്തിൽ, അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്, എഎവൈ കാർഡുകളുള്ള ഓരോ കുടുംബത്തിനും 35 കിലോഗ്രാം ഭക്ഷ്യധാന്യവും ഒരാൾക്ക് 5 കിലോ ധാന്യവും കേന്ദ്രം വിതരണം…

Read More

കേരളത്തിന്റെ സൈബര്‍ സ്വപ്‌നം ഇന്ന് സാക്ഷാത്ക്കാരിക്കും

തിരുവനന്തപുരം:  സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. കെ-ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നിയമസഭാ മന്തിരത്തില്‍ വൈകിട്ട് നാലിനാണ് ഉദ്ഘാടന ചടങ്ങ്. ഇന്റര്‍നെറ്റ് സേവനത്തിനുള്ള താരിഫ് ചടങ്ങില്‍ പ്രഖ്യാപിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് കെഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുക. കേരള വിഷനാണ് കെ. ഫോണ്‍ ജനങ്ങളില്‍ എത്തിക്കുന്നത്. തൊഴില്‍ രംഗത്തും വ്യാവസായിക മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് കെ ഫോണ്‍ കാരണമാകും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ലോകത്തുള്ള ഏത് കന്പനിയിലും അനായാസമായി ജോലി ചെയ്യുന്നതിനുള്ള അവസരമാണ് കെ ഫോണ്‍ ഉണ്ടാക്കുന്നതെന്ന് മന്ത്രി പി…

Read More

എയർബാഗ് മുറിച്ച് കൊല്ലം സുധിയെ പുറത്തെടുത്തപ്പോൾ, രക്തത്തിൽ കുളിച്ചിരുന്നതായി ദൃക്സാക്ഷികൾ 

കൊച്ചി: നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ഇടയാക്കിയ ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ഇന്ന് പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൽ പറഞ്ഞു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്നും ഇടിയുടെ ശബ്ദം കേട്ടാണ് ആളുകൾ ഓടിയെത്തിയതെന്നും അവർ കൂട്ടിച്ചേർത്തു. അപകട സമയത്ത് മൂന്ന് സീറ്റിലിരുന്ന കൊല്ലം സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തെത്തിച്ചത്. ആ സമയം രക്തത്തിൽ കുളിച്ചിരുന്നതായി കൊല്ലം സുധിയെ കണ്ടെത്തിയത്. . ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. തുടർന്ന് കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി…

Read More

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഏഴ് എൻജിനീയർമാർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ബെസ്‌കോം) ജൂനിയർ എൻജിനീയറോ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറോ ആയി ഉയർന്ന ജോലി നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി  ഉദ്യോഗാർഥികളെ കബളിപ്പിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ. ഗൊല്ലറഹട്ടിയിലെ ബാലരാജ് എന്ന പ്രവീൺ എം സോമനകട്ടി (28) കുണിഗലിലെ പ്രദീപ് കെ (34), യശ്വന്ത്പുരിലെ എസ്.ഡി.പുരുഷോത്തം (49) ജാലഹള്ളിയിലെ ലോഹിത് ബി (46), ബെലഗാവി സ്വദേശിയായ ശിവപ്രസാദ് ചന്നണ്ണവർ (28), പിതാവ് വിജയകുമാർ ശിവലിംഗപ്പ ചന്നണ്ണവർ (57), ആറ്റൂർ ലേഔട്ടിലെ പ്രജ്വല് ഡി (28) എന്നിവരാണ് പ്രതികൾ. പ്രജ്വൽ…

Read More

ഇന്ന് ജൂണ്‍ അഞ്ച്; ലോക പരിസ്ഥിതി ദിനം ആചരിച്ച് ബെംഗളൂരുവും

ബെംഗളൂരു: ഇന്ന് ജൂണ്‍ 5. വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. എല്ലാവര്‍ക്കു പൊതുവേയുള്ളൊരു ശീലമുണ്ട്. ജൂണ്‍ അഞ്ചിന് മാത്രം എല്ലാവര്‍ക്കും പ്രകൃതിയോട് സ്‌നേഹം തോന്നും. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനും പരിസ്ഥിതി ദിനത്തിന് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങളിൽ പോലും നിരവധി സംഘടനകൾ ബെംഗളൂരുവിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ഒരു ദിവസം മാത്രം നമ്മള്‍ പ്രകൃതിയെ സ്‌നേഹിക്കും, പ്രകൃതിയെ പരിപാലിക്കും. എന്നാല്‍ എന്തുകൊണ്ട് ഇത് എല്ലാ ദിവസവും ചെയ്തുകൂട…

Read More

മുകളിൽ എല്ലാം കണ്ടുകൊണ്ട് ഒരാൾ ഇരിപ്പുണ്ടെന്ന് മറക്കണ്ട: കേരളത്തിലെ റോഡുകളിൽ 692 എ.ഐ ക്യാമറ തയ്യാർ

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്ന് രാവിലെ 8 മുതൽ പ്രവർത്തനസജ്ജമായി. 726 കാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്. ഏപ്രിൽ 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എ ഐ കാമറകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്. ആദ്യത്തെ ഒരു മാസം ബോധവത്ക്കരണം നൽകുകയും മെയ് 20 മുതൽ പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ വിവാദമായതോടെയാണ് പിഴ ഈടാക്കുന്നത് ജൂൺ 5…

Read More

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ അപകടം ; കുട്ടികളടക്കം അഞ്ചു പേർ മരിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമജയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ട…

Read More
Click Here to Follow Us