ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി ഇനിയും 500 പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത് 48,680 രൂപയാണ്. എയര്‍ബസിന്റെ വിലവിവരപട്ടിക അനുസരിച്ചുള്ള കണക്ക് പ്രകാരമാണ് ഇത്. അതേസമയം വമ്പന്‍ ഓഡറായതിനാല്‍ അതിലും കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ തവണ വിമാന കരാറാണിത്. 2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്,ബോയിങ്…

Read More

സദാചാര പോലീസിങ് തടയാൻ പ്രത്യേക പോലീസ് വിഭാഗം രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: സദാചാര പോലീസിംഗ് തടയാൻ പ്രത്യേക പോലീസ് വിഭാഗം. മംഗളൂരു കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിനിന്റെ കീഴിലാണ് പ്രത്യേക വിഭാഗം. കഴിഞ്ഞദിവസം മലയാളികള്‍ ഉള്‍പ്പെടെ സദാചാര ആക്രമണത്തിന് വിധേയരായിരുന്നു. ദക്ഷിണ കന്നട മേഖലയിലെ സദാചാര പോലീസ് നടപടികള്‍ക്ക് തടയിടാനാണ് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോക്ടര്‍ ജി പരമേശ്വര പ്രത്യേക പോലീസ് വിഭാഗത്തെ നിയോഗിച്ചത്. പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലപ്പാടി, ഉള്ളാള്‍ സ്വദേശികള്‍ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ ആണെന്ന് പോലീസ്…

Read More

റെയിൽവേ ട്രാക്കിൽ കല്ലിടുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി

ബെംഗളൂരു: ഒഡീഷ ട്രെയിൻ ദുരന്തം വിതച്ച ഞെട്ടൽ മാറുന്നതിനു മുൻപ് കർണാടകയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. അരുൺ പുദൂർ എന്ന കുട്ടിയാണ് അറസ്റ്റിലായത്. റെയിൽവേ ട്രാക്കിൽ നിരവധി വലിയ കല്ലുകൾ കൂട്ടിയിടുന്നതിനിടയിൽ റെയിൽപ്പാളങ്ങളുടെ പതിവ് പരിശോധനയ്ക്കെത്തിയ ട്രാക്ക്മാൻമാരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടിയത്. അതോടെ ഇവർ ചേർന്ന് കല്ലുകൾ പെട്ടെന്ന് നീക്കം ചെയ്തു കുട്ടിയെ റെയിൽവെ സുരക്ഷാ സേനയ്ക്ക് കൈമാറും.

Read More

ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം; നടപടി സ്വീകരിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂണിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം. എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽ നിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.…

Read More

സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസിനായി സ്മാർട്ട് കാർഡ് ഉടൻ: മാർഗ രേഖ പുറത്തിറക്കി സർക്കാർ

ബെംഗളൂരു: വനിതാ യാത്രക്കാർക്കുള്ള സൗജന്യ ബസ് സർവീസിനായി ഉപയോഗിക്കാൻ കഴിയാത്ത എല്ലാ ബസുകളും കർണാടക സർക്കാർ തിങ്കളാഴ്ച പട്ടികപ്പെടുത്തി, കൂടാതെ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും ട്രാൻസ്‌ജെൻഡർ യാത്രക്കാരും പദ്ധതിക്കായി “ ശക്തി സ്മാർട്ട് കാർഡിന് ” സേവാ സിന്ധു പോർട്ടലിന് കീഴിൽ അപേക്ഷിക്കണമെന്നും അറിയിച്ചു. സർക്കാർ ഉത്തരവ് (GO) പ്രകാരം ജൂൺ 11 മുതൽ സ്ത്രീകൾക്കും മൂന്നാം ലിംഗക്കാർക്കും വേണ്ടിയുള്ള ശക്തി പദ്ധതി അല്ലെങ്കിൽ സൗജന്യ ബസ് സർവീസ് ആരംഭിക്കും. സ്കീമിന് കീഴിൽ നിയുക്തമാക്കിയ ബസുകളിൽ യാത്ര ചെയ്യുന്നതിന് കർണാടക താമസരേഖ…

Read More

കേരളത്തിൽ ഇനി ബിരുദപഠനം 4 വർഷം

തൃശൂർ: കേരളത്തിൽ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാകുകയുള്ളൂ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാൻ തീരുമാനം അറിയിച്ചത്. അടുത്ത വര്ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉണ്ടാകും. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം .അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്‌സിറ്റ്…

Read More

2018 ഒടിടിയിൽ ;സംസ്ഥാനത്ത് രണ്ട് ദിവസം തീയേറ്ററുകൾ അടച്ചിടും 

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തേക്ക് തീയേറ്ററുകൾ അടച്ചിടാൻ തീരുമാനം. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. 2018 സിനിമ കരാർ ലംഘിച്ച് ഒടിടിക്ക് നേരത്തെ നൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. മുമ്പും ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് രംഗത്ത് എത്തിയിരുന്നു. അതേ സമയം, തീയേറ്ററിൽ എത്തുന്ന  മലയാള സിനിമകളുടെ ഒടിടി  റിലീസ് ആറു മാസത്തിനുശേഷമാക്കാൻ നിയമനിർമ്മാണ നടപടികൾക്ക് സർക്കാരിനോട് ആവശ്യപ്പെടാൻ ഇരിക്കുകയാണ് തിയേറ്റർ ഉടമ സംഘടന ഫിയോക് ഇപ്പോൾ 42 ദിവസത്തെ ഇടവേളയ്‌ക്കുശേഷമാണ് ഒടിടി റിലീസ് എങ്കിലും തിയറ്ററുകളിൽ ആളെത്തുന്നില്ല.…

Read More

12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ട്; സിദ്ധരാമയ്യ 

ബെംഗളൂരു: ഗോവധ നിരോധന നിയമം പുനപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ…

Read More

‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാനു വേണ്ടി ഒഴിച്ചിടും

മുംബൈ: പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന  ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ…

Read More

10 വര്‍ഷങ്ങൾക്കുശേഷം തമിഴില്‍ നായികയാകാന്‍ ഒരുങ്ങി ഭാവന

കൊച്ചി: സിനിമ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി ഭാവന. ‘ദ ഡോര്‍’ എന്ന ചിത്രത്തിലൂടെ പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് ഭാവന. ‘ദ ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭാവനയുടെ സഹോദരന്‍ ജയദേവ് ആണ്. ചിത്രം നിര്‍മ്മിക്കുന്നത് നടിയുടെ ഭര്‍ത്താവ് നവീന്‍ രാജനും. തങ്ങളുടെ പ്രിയപ്പെട്ടവളായ ഭാവനയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് ഗംഭീരസമ്മാനം നല്‍കിയിരിക്കുകയാണ് നവീനും ജയദേവും. തമിഴില്‍ ഒരുങ്ങുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ, തമിഴ്…

Read More
Click Here to Follow Us