തെലുങ്ക് താരം ശർവാനന്ദിന്റെ കാർ അപകടത്തിൽ പെട്ടു

ഹൈദരാബാദ്: തെലുങ്ക് യുവ താരം ശർവാനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ വെച്ചാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. താരത്തിന് അപകടം സംഭവിച്ച വാർത്ത രാവിലെ മുതൽ പ്രചരിച്ചിരുന്നു. ഇപ്പോൾ ശർവാനന്ദ് തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ സ്ഥിരീകരിച്ചു. ജൂബിലി ഹിൽസിലെ ഫിലിം നഗറിൽ വെച്ച് ശർവാനന്ദിന്റെ റേഞ്ച് റോവർ എസ് യു വി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ താരത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് താരം ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ…

Read More

പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ; പരിഹസിച്ച് പ്രകാശ് രാജ് 

ചെന്നൈ: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തില്‍ പരിഹാസവുമായി നടന്‍ പ്രകാശ് രാജ്. ‘വിശ്വഗുരുവിന്‍റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, രജനീകാന്ത്,ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ രംഗത്തെത്തി. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോല്‍ ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ തിളങ്ങുമെന്ന് രജനീകാന്ത് ട്വീറ്റ് ചെയ്തു. തമിഴന്‍റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതിനു പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം. ഞങ്ങളുടെ പ്രതീക്ഷയുടെ പുതിയ ഭവനമാണ്. ഈ പുതിയ വീട് വളരെ…

Read More

ബെംഗളൂരു- മൈസൂരു എക്സ്പ്രെസ് വേയിൽ അപകടം: രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രെസ് വേയിൽ രണ്ട് മലയാളി വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നിലമ്പൂർ സ്വദേശി നിഥിൻ (21) നെടുമങ്ങാട് സ്വദേശി ഷഹിൻ (21) എന്നിവരാണ് മരിച്ചത്. മൈസൂരു ഫിഷ് ലാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. മൈസൂരു കാവേരി കോളേജിൽ വിദ്യാർഥികളാണ് ഇരുവരും

Read More

ആർഎസ്എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല ;മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ആര്‍.എസ്.എസിനെ നിരോധിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആര്‍.എസ്.എസ് നിരോധനത്തെക്കുറിച്ച്‌ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. സദാചാര പോലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കില്‍ നിരോധിക്കാൻ തങ്ങള്‍ക്ക് ഒരു മടിയുമില്ല. അത് ആര്‍.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വര്‍ഗീയ സംഘടനയാണെങ്കില്‍ അങ്ങനെത്തന്നെയാണെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. മുൻ ബി.ജെ.പി…

Read More

പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് പുനർ നിയമനം , വിശദീകരണവുമായി മുഖ്യമന്ത്രി

ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് മുൻ സർക്കാർ ജോലി നൽകിയത് സർക്കാർ റദ്ദാക്കിയത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. സിദ്ധരാമയ്യ സർക്കാർ പകപോക്കുകയാണ് എന്നായിരുന്നു വിമർശനം. എന്നാൽ നുതാൻ കുമാരിക്ക് പുനർ നിയമനം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. മാനുഷിക പരിഗണന നൽകിയതാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കഴിഞ്ഞ വർഷമാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ തീരുമാനിച്ചത് ബസവരാജ ബൊമ്മൈ സർക്കാരാണ്. കരാർ അടിസ്ഥാനത്തിലായിരുന്നു പുതിയ കുമാരിയുടെ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗ്രൂപ്പ് സി വിഭാഗത്തിലാണ് ജോലി…

Read More

വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; ലോവർ പ്രൈമറി സ്കൂൾ അദ്ധ്യാപകന് 5 വർഷം തടവ്

ബെംഗളൂരു: തുമക്കുരുവിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകന് 5 വർഷം തടവ്. കുണിഗലിലെ ലോവർ പ്രൈമറി സ്കൂൾ അദ്ധ്യാപകൻ ദയാനന്ദനെയാണ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 1 ലക്ഷം രൂപ പിഴയും അടക്കണം. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഇയാൾ അറസ്റ്റിലായത്

Read More

സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്; ചികിത്സ തേടി 98 വിദ്യാർത്ഥികൾ

student

പാറ്റ്‌ന: അരാരിയ ജില്ലയിലെ അമൗനയിലെ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.  ഉച്ചഭക്ഷണം കഴിച്ച 98 സ്‌കൂൾ കുട്ടികൾളാണ് ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ട് പരിഭ്രാന്തരായത്. സ്കൂൾ പ്രിൻസിപ്പൽ ഉടൻ തന്നെ 18 കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ള കുട്ടികളെ അവരുടെ കുടുംബാംഗങ്ങൾ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. പാമ്പ് അബദ്ധത്തിൽ ഭക്ഷണത്തിൽ വീഴുകയോ അല്ലെങ്കിൽ ആരെങ്കിലും കുഴപ്പമുണ്ടാക്കാൻ വേണ്ടി മനഃപൂർവം കൊണ്ട് ഇട്ടതോ ആകമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററോട്…

Read More

ലൗട്രാക്ക് പിടിച്ചിട്ടും രക്ഷയില്ല,സാഗർ സൂര്യ പുറത്തേക്ക് ?

ബി​ഗ് ബോസ് മലയാളം സീസൺ 5 അറുപതാം ദിവസത്തോട് അടുക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്. നടനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനുമായ മത്സരാർഥി സാ​ഗർ‌ സൂര്യയാണ് പുറത്തായിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ട എപ്പിസോഡ് ഇന്ന് രാത്രി മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ എന്നിവരായിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. അതിൽ നിന്നും ഏറ്റവും കുറവ് ജനപിന്തുണ ലഭിച്ച സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. ഇത്തവണ എവിക്ഷനിൽ…

Read More

ഭാര്യ സമ്മാനിച്ച പുതിയ റാഡോ വാച്ച് പ്രദർശിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യ്ക്ക് തന്റെ ഭാര്യ പാർവതി സമ്മാനിച്ച മിന്നുന്ന പുതിയ റാഡോ വാച്ച് ഡി.കെയ്ക്ക് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പാർട്ടി പരിപാടിയിൽ, സിദ്ധരാമയ്യയ്ക്ക് തന്റെ പുതിയ വാച്ച് കാണിക്കാനുള്ള തന്റെ ആഗ്രഹത്തെ ചെറുക്കാനായില്ല. ഇടതുവശത്ത് ഇരുന്ന മന്ത്രി എം ബി പാട്ടീലിനെയാണ് അദ്ദേഹം ആദ്യം കാണിച്ചത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ വലതുവശത്ത് ഇരുന്നിരുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സിദ്ധരാമയ്യയുടെ കൈ പിടിച്ച് അടുത്തേക്ക് വലിച്ചു പുതിയ വാച്ച്…

Read More

നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടുകളും വിട്ട് നല്‍കി. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വിജിത് അടക്കമുള്ളവരുടെ മോചനമാണ് എട്ട് മാസത്തിനുശേഷം സാധ്യമായത്. അസംസ്‌കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എം ടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്. രണ്ടാഴ്ച്ചക്കകം നാട്ടിലെത്തുമെന്ന് സനു ജോസ് കൊച്ചിയിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. 2022 ആഗസ്റ്റ് മുതല്‍ ഹീറോയിക് ഇടുന്‍ കപ്പലിലെ…

Read More
Click Here to Follow Us