ബെംഗളൂരു: ഞായറാഴ്ച വൈകീട്ട് 20 മിനിറ്റോളം പെയ്ത ശക്തമായ മഴയിൽ വൈറ്റ്ഫീൽഡ് കടുഗോഡി മെട്രോ ടെർമിനൽ സ്റ്റേഷനിലുടനീളം ചോർന്നൊലിച്ചു. ഈ വർഷം മാർച്ച് 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കടുഗോഡി-കെആർ പുര മെട്രോ പാത ഉദ്ഘാടനം ചെയ്തത് ഇതേ സ്റ്റേഷനിൽ നിന്നാണ്. മഴയെത്തുടർന്ന് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും ‘വൈറ്റ്ഫീൽഡ് റൈസിംഗ്’ എന്ന ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. വൈകുന്നേരം 5.35 ഓടെ നല്ലൂർഹള്ളിയിൽ നിന്നും ട്രെയിനിൽ കയറിയ അധികം വൈകാതെ ശക്തമായ മഴ പെയ്തു തുടങ്ങി. വൈകുന്നേരം 5.43 ഓടെ വൈറ്റ്ഫീൽഡ്…
Read MoreMonth: May 2023
പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ഒന്നരകോടി നഷ്ടപരിഹാരം
ബെംഗളൂരു: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി 1 .5 കോടി നഷ്ടപരിഹാരം നൽകാൻ ദേശിയ ഉപഭോക്ത്ൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. പ്രൊമനേഡ് റോഡിലെ സന്തോഷ് ആശുപത്രിക്കെതിരെയാണ് വിധി. ശസ്ത്രക്രിയയിൽ കപാലി 35 ഗർഭസ്ഥ ശിശു എന്നിവരാണ് മരിച്ചത്. ആശുപത്രി 1 .5 കോടി രൂപയും അനസ്തേഷ്യ നൽകിയ ഡോക്ടർ 10 ലക്ഷം രൂപയും നൽകണം. ചികിത്സയ്ക്കിടെ ഉണ്ടായ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. കാപാലിയുടെ ഭർത്താവ് പാരീക്ഷിത്ത് ദലാൽ നൽകിയ പരാതിയിലാണ് നടപടി. ഇത് സംബന്ധിച്ച് ബെംഗളൂരു സിറ്റി…
Read Moreവേനൽ മഴയിൽ വിളനാശം; ഇനി പച്ചക്കറികൾ തൊട്ടാൽ പൊള്ളും
ബെംഗളൂരു: മഴയ്ക്ക് പിന്നാലെ നഗരത്തിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു. ബീൻസ്, വഴുതനങ്ങ, കാരറ്റ്, പഴവർഗങ്ങൾ എന്നിവയുടെ വില കിലോയ്ക്ക് 5 – 25 രൂപയാണ് ഉയർന്നിരിക്കുന്നത്. ബീൻസിന് 60 – 70 രൂപയും കരാറ്റിൻ 65 – 75 വരെയും വഴുതനയ്ക്ക് 40 – 45 രൂപവരെയുമാണ് വില വർധന. സർക്കാർ നിയന്ത്രണത്തിലുള്ള ഹോപ്കോംസ് വില്പനശാലകളിലും പച്ചക്കറിയുടെ വില ഉയർന്നിട്ടുണ്ട്. നഗരത്തിലേക്ക് കൂടുതൽ പച്ചക്കറി എത്തുന്ന കോലാർ, രാമനാഗരാ, ബെംഗളൂരു ഗ്രാമജില്ലകളിൽ വേനൽമഴയെ തുടർന്നുണ്ടായ വിളനാശമാണ് പച്ചകുറി വിലകൾ ഉയരാൻ കാരണം. വില…
Read More2000 രൂപ നോട്ട് ബി.എം.ടി.സി ബസുകളിൽ വിലക്കില്ല
ബെംഗളൂരു: കർണാടകം ആർ.ടി.സി. ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കുന്നതിന് വിലക്കില്ലെന്ന് അതാതു കോർപറേഷനുകൾ വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഹോസ്‌ക്കോട്ടേ ഡിപ്പോ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. എല്ലാ ബസുകളിലും ഇനി 2000 രൂപ നോട്ട് സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ചുള്ള മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഉത്തരവിൽ പറയുന്നു.
Read Moreകാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു
ബെംഗളൂരു: ചിത്രദുർഗ-സോലാപൂർ ഹൈവേയിൽ കാളകേരിക്ക് സമീപം കാർ ലോറിയിൽ ഇടിച്ച് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും ഇൻഡി താലൂക്കിൽ നിന്നുമുള്ള ആറുപേരും ടാറ്റ ഇൻഡിക്ക കാറിൽ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മരിച്ചവർ: സോലാപൂർ സ്വദേശികളായ രാഘവേന്ദ്ര കാംബ്ലെ (28), ജയശ്രീ കാംബ്ലെ (25), ഇൻഡി താലൂക്ക് സ്വദേശികളായ ഖാജപ്പ ബനസോഡ് (36), അക്ഷയ് ശിവശരൺ (22), രാഖി (4), രശ്മിക (2). അമിതവേഗതയിലെത്തിയ കാർ ടയർ പൊട്ടിയതിനെ തുടർന്ന് ഡിവൈഡർ ചാടി എതിർ പാതയിൽ ഗുജറാത്തിലേക്ക് പോകുകയായിരുന്ന ലോറിയിൽ ഇടിച്ചതാകാമെന്നാണ്…
Read Moreമലയാളി യുവാവിനെ പൈലിങ് നടത്തിയ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മലയാളി യുവാവിനെ കെട്ടിട നിർമാണ സ്ഥലത്തെ കുഴിയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ഹെബ്ബാൾ വ്യവസായ മേഖലയിലെ ചെറിയാൻ ഫാബ്രിക്കേറ്റർസ് ഉടമ മൈസൂരു വിജയ നഗർ സെക്കന്റ് സ്റ്റേജിൽ താമസിക്കുന്ന തൃശൂർ പട്ടിക്കാട് കൈപ്പനാൽ കെ.എം.ചെറിയാന്റെ മകൻ ക്രിസ്റ്റോ ചെറിയാൻ 35 ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 ന് നടക്കാൻ വീട്ടിൽ നിന്നും പുറത്തു ഇറങ്ങിയ ക്രിസ്റ്റോ രാത്രി ആയിട്ടും തിരിച്ചെത്തിയില്ല. ഇന്നലെ രാവിലെ വിജയനഗർ ലേണേഴ്‌സ് കോളേജിന് സമീപത്ത് അപാർട്മെന്റ് നിർമാണത്തിനായി പൈലിങ് നടത്തിയ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
Read Moreപുകയില നിരോധനം: ബെംഗളൂരുവിലെ സ്കൂളുകൾക്കും കോളേജുകൾക്കും സമീപം റെയ്ഡ്
ബെംഗളൂരു: വേനൽക്കാല അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ ഈ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് നോർത്ത്-ഈസ്റ്റ് ഡിവിഷൻ പ്രത്യേക റെയ്ഡ് നടത്തി. സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്‌ട്‌സ് ആക്‌ട് (COTPA) പ്രകാരം വെള്ളിയാഴ്ച എട്ട് എഫ്‌ഐആറുകളും 72 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തു. ബിഎം ലക്ഷ്മി പ്രസാദിന്റെ നിർദ്ദേശപ്രകാരമാണ് റെയ്ഡുകൾ നടത്തിയത്, നോർത്ത്-ഈസ്റ്റ് ഡിവിഷൻ പോലീസ് അതത് ഡിവിഷനുകളിൽ റെയ്ഡ് നടത്തി. ഡിവിഷനിലെ ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചതായി പ്രസാദ്…
Read Moreമഴ ; ഐപിഎൽ ഫൈനൽ നാളേക്ക് മാറ്റി
ഐ പി എൽ ഫൈനൽ നാളത്തേക്ക് മാറ്റി. മഴയെത്തുടർന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം നാളെത്തേക്ക് മാറ്റിയത്. നാളെ വൈകിട്ട് ആണ് തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദിൽ മഴയെത്തുടർന്ന് ഇന്ന് ടോസ് പോലും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസും ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്.
Read Moreഐപിഎസ് ഉദ്യോഗസ്ഥന്റെ കാറിൽ ചവിട്ടി! നടിക്കെതിരെ കേസ്
ബെംഗളൂരു: തെന്നിന്ത്യന്‍ നടി ഡിംപിള്‍ ഹയാതിക്കും സുഹൃത്തിനുമെതിരേ ക്രിമിനല്‍ കേസെടുത്ത് പോലീസ്. ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനം കേടുവരുത്തിയതിനാണ് കേസ്. ജൂബിലി ഹില്‍സ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് നടിയുടെ സുഹൃത്തിന്റെ കാറും പോലീസ് ഉദ്യോഗസ്ഥന്റെ വാഹനവും തമ്മില്‍ അബദ്ധത്തില്‍ ഇടിച്ചിരുന്നു. ഇതോടെ ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാര്‍ നടിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി കേടുപാടുവരുത്തിയെന്നാണ് ഡ്രൈവറുടെ ആരോപണം.…
Read Moreസാഗർ പുറത്ത്? ബിഗ് ബോസിൽ ട്വിസ്‌റ്റോട് ട്വിസ്റ്റ്, ഇവർ തിരിച്ചെത്തുന്നു!!!
ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ഹൗസിൽ പന്ത്രണ്ട് പേരാണ് മത്സരിക്കുന്നത്. അതില്‍ ഒരാള്‍ ഇന്ന് ഹൗസില്‍ നിന്നും എവിക്ടാകും. പുറത്തായത് സാഗര്‍ സൂര്യയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയിലെ എപ്പിസോഡിന്റെ ഷൂട്ട് കഴിഞ്ഞ ദിവസം തന്നെ മുംബൈയില്‍ പൂര്‍ത്തിയായിരുന്നു. സേഫ് ഗെയിം കളിക്കുന്നവരുടെ മുഖം മൂടി വലിച്ച് കീറാൻ വേണ്ടിയാണ് ഒരാഴ്ച മുമ്പ് ഹൗസിലേക്ക് മുൻ മത്സാരാര്‍ഥികളായ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കൊണ്ടുവന്നത്. ബിബി ഹോട്ടൻ ടാസ്ക്കിന്റെ ഭാഗമായാണ് ഇരുവരേയും ചലഞ്ചേഴ്സായി ഷോയില്‍ അവതരിപ്പിച്ചത്.…
Read More