കൊച്ചി:താന്തോണിത്തുരുത്തില്‍ നിര്‍ത്തിയിട്ടിരുന്ന യാത്രാബോട്ടിന് തീപിടിച്ചു. വിനോദസഞ്ചാരത്തിനുപയോഗിക്കുന്ന ബോട്ടിനാണ് തീപിടിച്ചത്. വടുതലയില്‍ താമസിക്കുന്ന ഡെന്നീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐലന്‍റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്. ഈ സമയം ബോട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടമാണ് ഒഴിവായത്.നാട്ടുകാര്‍ക്കുപുറമെ സംഭവസ്ഥലത്തെത്തിയ മുളവുകാട് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. മുളവുകാട് പോലീസ് സംഭവത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി. അതേസമയം, തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുടമ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read MoreMonth: May 2023
മുഖ്യമന്ത്രി സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊന്നു എന്ന് പരാമർശം, എംഎൽഎക്കെതിരെ കേസ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മുൻ ഭരണകാലത്ത് 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ചയ്ക്കെതിരെ പോലീസ് കേസെടുത്തു. ബെൽത്തങ്ങാടിയിൽ നടന്ന വിജയാഘോഷത്തിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. വീഡിയോയിൽ മുൻ ഹിന്ദുത്വ നേതാക്കളെ വിമർശിക്കുകയും അവർക്ക് അനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു എന്നും പറയുന്നത് കേൾക്കാം. ’24 ഹിന്ദു പ്രവർത്തകരെ കൊലപ്പെടുത്തിയ സിദ്ധരാമയ്യക്ക് വേണ്ടിയാണ് നിങ്ങൾ വോട്ട് തേടിയത്’ എന്നാണ് പൂഞ്ച തന്റെ പ്രസംഗത്തിൽ പറഞ്ഞതെന്നാണ് ആരോപണം. വനിതാ കെ.എ പ്രവർത്തക നമിത…
Read Moreപ്രശ്‌സത സിനിമ-സീരിയല്‍ നടൻ സി.പി. പ്രതാപന്‍ അന്തരിച്ചു
പ്രശ്‌സത നടൻ സി പി പ്രതാപൻ അന്തരിച്ചു. 70 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകളിലും സീരിയലുകളിലുമടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണകിരീടം, മാന്ത്രികക്കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നീ സിനിമകളില്‍ അഭിനയിച്ചു. സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘തച്ചിലേടത്ത് ചുണ്ട’നിലെ കഥാപാത്രമാണ് പ്രതാപന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. ഇന്ത്യാ ടുഡേ എറണാകുളം മാര്‍ക്കറ്റിങ് റീജണല്‍ ഹെഡ്, ജീവൻ ടി.വി എറണാകുളം ജനറല്‍ മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കലാകൗമുദി, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചേന്ദമംഗലം…
Read Moreമന്ത്രിസഭാ വികസനത്തിന് മുന്നോടിയായി സോണിയയും രാഹുലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ പാർട്ടി അധ്യക്ഷന്മാരായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അവരുടെ വസതിയിൽ എത്തി സന്ദർശിച്ചു. ബുധനാഴ്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യ കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് സോണിയാ ഗാന്ധിയുമായി സന്ദർശനം നടത്തുന്നത്. മൂന്ന് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റിലധികം നീണ്ടു നിന്നു, പാർട്ടി സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. സംസ്ഥാനത്തെ മന്ത്രിസഭാ വികസനം സംബന്ധിച്ച് നേതാക്കൾ ചർച്ച നടത്തിയതായും വിവരമുണ്ട്. സിദ്ധരാമയ്യയും ഡെപ്യൂട്ടി ഡികെ ശിവകുമാറും…
Read Moreബെംഗളൂരു സ്വദേശിനിയ്ക്ക് വയനാട്ടിൽ ദാരുണാന്ത്യം
വയനാട്: മുട്ടിൽ പാറക്കലിൽ നിർത്തിയ സ്‌കൂൾ ബസിൽ കാർ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. കാർ യാത്രികയായ ബെംഗളൂരു സ്വദേശിനി ജുബീന താജ് ആണ് മരിച്ചത്. ജുബീനയ്‌ക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടു മണിക്ക് ആയിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജുബീനയെ ഉടൻ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreപുതിയ പാർലമെന്റ് ഭവൻ ആർഎസ്എസ് കാര്യാലയമല്ല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും; ദേവഗൗഡ
ഡൽഹി; പുതുതായി നിർമിച്ച പാർലമെന്റ് ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അറിയിച്ചു. ഇത് രാഷ്ട്രത്തിന്റെ സ്വത്താണ്, എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പാർട്ടിയുടെ ആത്മപരിശോധനാ യോഗത്തിൽ സംസാരിച്ച ദേവഗൗഡ, “ഇതൊരു വ്യക്തിഗത പരിപാടിയല്ല, ഇത് ഒരു രാജ്യത്തിന്റെ പരിപാടിയാണ്, ഈ രാജ്യത്തെ ജനങ്ങളുടെ പണം കൊണ്ടാണ് ഉയർന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എന്നും കൂട്ടിച്ചേർത്തു. ഈ കെട്ടിടം ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസല്ലെന്നും മുൻ പ്രധാനമന്ത്രി എന്ന നിലയിലും ഈ രാജ്യത്തെ പൗരൻ എന്ന നിലയിലും സൻസദ് ഭവന്റെ…
Read Moreനഗരത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം; ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് യുവതിക്കും യുവാവിനും നേരെ ആക്രമണം
ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ ഒരു മുസ്ലീം സ്ത്രീയോടൊപ്പം ഭക്ഷണശാലയിൽ ലഘുഭക്ഷണം കഴിക്കുന്നത് കണ്ട ഹിന്ദു യുവാവിനെ ഒരു കൂട്ടം മുസ്ലീം സംഘം ആക്രമിച്ചു. യുവതയുടെ കൂടെ ഹിന്ദു ആണെന്ന് മനസ്സിലാക്കിയ ശേഷമാണ് സംഘം ആക്രമിക്കാൻ തുടങ്ങിയത്. കൂടാതെ ഒരു ഹിന്ദു പുരുഷനൊപ്പം ഭക്ഷണശാല സന്ദർശിച്ചതിന് മുസ്ലീം യുവതിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവും യുവതിയും ചിക്കബല്ലാപ്പൂരിലെ ‘ഗോപികാ ചാറ്റ്സ്’ സന്ദർശിച്ചപ്പോളായിരുന്നു സംഭവം. ഹിന്ദു യുവാവിനോടൊപ്പമുള്ള യുവതിയുടെ സന്ദർശനം അനുചിതമാണെന്നും യുവതിയുടെ തെറ്റിന് മാപ്പ് പറയണമെന്നും അക്രമികൾ പറഞ്ഞു. എന്നാൽ സംഭവത്തിന്റെ വീഡിയോ തെളിവുകൾ പോലീസ്…
Read Moreഅരിക്കൊമ്പൻ വീണ്ടും കുമളിയിൽ; എത്തിയത് ജനവാസമേഖലയുടെ 100 മീറ്റർ അരികെ
ഇടുക്കി: അരിക്കൊമ്പന്‍ കുമളി ജനവാസ മേഖലയ്ക്ക് സമീപമെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അകലെയാണ് ആനയെത്തിയത്. ആകാശത്തേക്ക് വെടിവെച്ച് ആനയെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി വനംവകുപ്പ്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അരിക്കൊമ്പന്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് ജനവാസ മേഖലക്ക് സമീപമെത്തിയത്. ജിപിഎസ് സിഗ്നലുകളില്‍ നിന്ന് നീക്കം മനസിലാക്കിയ വനപാലകര്‍ ആകാശത്തേക്ക് വെടിവെച്ച് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍, ഫീല്‍ഡ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനയെ തുരത്തിയത്. ആന നിലവില്‍…
Read Moreരേഖകളും പരാതികളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി; പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി പരാതിക്കാരൻ
മലപ്പുറം: പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കി പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കി മൊയിൻ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുൻ സെക്രട്ടറി. റസാക്ക് പഴംപൊറോട്ട് എന്ന ആളെയാണ് പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തര്‍ക്കമാണ് ജീവനൊടുക്കാൻ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാള്‍ തര്‍ക്കത്തില്‍ ആയിരുന്നു. വിഷയത്തില്‍ പരിഹാരം കാണാൻ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാൻ സാധിച്ചില്ല. പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി…
Read Moreഅടുത്ത വര്‍ഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങും; റെയില്‍വേ മന്ത്രി
അടുത്ത വര്‍ഷത്തോടെ മൂന്നു തരം വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പര്‍ എന്നിങ്ങനെയുള്ള ട്രയിനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് തരം പതിപ്പുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പേഴ്‌സ് എന്നിങ്ങനെ മൂന്ന് തരം ട്രെയിനുകള്‍ ചെന്നൈയിലെ ഇന്റഗ്രേറ്റഡ്…
Read More