കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. 2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന…
Read MoreMonth: May 2023
മറുനാടൻ മലയാളിയിൽ യൂസഫലിക്കെതിരായ വ്യാജവാർത്ത: ഷാജൻ സ്കറിയയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ പ്രഹരം
എം.എ യൂസഫലിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരമായ വാർത്തകൾ മറുനാടൻ മലയാളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്തതിന് സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മറുനാടൻ മലയാളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ ചാനൽ ഉടമയായ ഷാജൻ സ്കറിയക്ക് ദില്ലി ഹൈക്കോടതിയുടെ കർശന നിർദേശം നൽകി. 24 മണിക്കൂറിനകം വീഡിയോകൾ പിൻവലിച്ചില്ലെങ്കിൽ ചാനൽ സ്സപെൻഡ് ചെയ്യാൻ യൂടൂബിനും ഗൂഗിളിനും നിർദേശം നൽകി. ഭരണഘടനം ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി പരാമർശിച്ചു.…
Read Moreസംസ്ഥാന സർക്കാർ മാറിയതോടെ പ്രവീൺ നെട്ടരുവിന്റെ ഭാര്യക്ക് ജോലി നഷ്ടമായി
ബെംഗളൂരു: കർണാടകയിലെ മുൻ ബിജെപി സർക്കാർ കരാർ അടിസ്ഥാനത്തിൽ നടത്തിയ എല്ലാ റിക്രൂട്ട്‌മെന്റുകളും റദ്ദാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവിട്ടതോടെ, കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ച പ്രവീൺ നെട്ടരുവിന്റെ വിധവയ്ക്കും ജോലി നഷ്ടപ്പെട്ടു. 2022 സെപ്തംബർ 29 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പ്രവീണിന്റെ ഭാര്യ നൂതൻ കുമാരി എം മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഗ്രൂപ്പ് സി’ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. ഒന്നുകിൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരുകയോ ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യുന്നതുവരെ അവർ സർവീസിലിരിക്കുമെന്ന് റിക്രൂട്ട്‌മെന്റ് വിജ്ഞാപനത്തിൽ അവകാശപ്പെട്ടിരുന്നു. നൂതന്റെ…
Read Moreസിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ 24 അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ 24 അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. എച്ച്‌കെ പാട്ടീല്‍, എംബി പാട്ടീല്‍ കൃഷ്ണ ബൈരെഗൗഡ, എന്‍ ചെലുവരയസ്വാമി, കെ വെങ്കിടേഷ്, എച്ച്‌സി മഹാദേവപ്പ, ഈശ്വര്‍ ഖന്ദ്രെ, ദിനേഷ് ഗുണ്ടു റാവു, ലക്ഷ്മി ഹെബ്ബാള്‍ക്കാര്‍, മധു ബംഗാരപ്പ തുടങ്ങിയവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍. നേരത്തെ മെയ് 20 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉള്‍പ്പടെ 10 പേര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. കര്‍ണാടകയിലാകെ 34 മന്ത്രി പദവികളാണുള്ളത്. 24…
Read Moreരണ്ടുവയസുകാരി ട്രെയിനിടിച്ച് മരിച്ചു
തിരുവനന്തപുരം: വർക്കല ഇടവയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു. ഇടവ പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി- അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ സോഹ്‌റിൻ ആണ് മരിച്ചത്. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. ട്രെയിൻ തട്ടിയത് അത് വഴി പോയ നാട്ടുകാരിൽ ഒരാൾ ആണ് കണ്ടത്. അപകടസമയം കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. ട്രെയിനിൽ നിന്ന് വീണാതാകാം എന്ന നിഗമനത്തിൽ ആണ് നാട്ടുകാർ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്.…
Read Moreഇന്ദിരാ കാന്റീനിലെ പ്രഭാതഭക്ഷണ മെനുവിന് അന്തിമരൂപം നൽകി ബിബിഎംപി
ബെംഗളൂരു: പുതിയ സർക്കാർ ഇന്ദിരാ കാന്റീനുകളിൽ പുതുജീവൻ നൽകാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ, ആരോഗ്യത്തിലും അളവിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പ്രഭാതഭക്ഷണ മെനു തയ്യാറാക്കി. ദിവസേന മെനുവിൽ മാറ്റം വരുത്തുമെന്നും ഉപ്പുമാവ്, കേസരി ബാത്ത്, ബിസിബെലെ ബാത്ത്, പൊങ്കൽ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങളും പ്രഭാതഭക്ഷണത്തിന് നൽകുമെന്നും സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ.കെ.വി ത്രിലോക് ചന്ദ്ര അറിയിച്ചു. ഭക്ഷണത്തിന്റെ അളവ്, വിലയുടെ വിശദാംശങ്ങൾ, ബിബിഎംപിയുടെ ടെണ്ടർ അനുമതി എന്നിവയും മറ്റ് വിശദാംശങ്ങളും സർക്കാരിന് അയയ്ക്കും. പരിപാടി എത്രയും വേഗം ആരംഭിക്കുമെന്നും ത്രിലോക്…
Read Moreസ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എപ്പോൾ തുടങ്ങും? മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച് കെഎസ്ആർടിസി ജീവനക്കാർ
ബെംഗളൂരു: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് സർവീസ് നൽകുമെന്ന കോൺഗ്രസ് പ്രകടന പത്രികയുടെ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. മെയ് 24ന് അയച്ച കത്തിൽ സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ ഫെഡറേഷൻ ആശങ്ക രേഖപ്പെടുത്തി. ഈ പദ്ധതിയുടെ അഭാവത്തിൽ യാത്രക്കാരും ബസ് കണ്ടക്ടർമാരും തമ്മിൽ അടിക്കടി തർക്കം ഉണ്ടാകുകയും പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്‌തു. സ്ത്രീകൾക്കായി സൗജന്യ ബസ്…
Read Moreപഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ശേഖരിച്ച് ബിബിഎംപി; സംഭാവന ചെയ്യുന്നവർക്ക് ഇ-സർട്ടിഫിക്കറ്റും സമ്മാനവും
ബെംഗളൂരു: പഴയ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രിക്കൽ സാമഗ്രികൾ, പുനരുപയോഗിക്കാവുന്ന മറ്റ് വസ്തുക്കൾ എന്നിവ എങ്ങനെ നീക്കം ചെയ്യാമെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? അതിനുള്ള ഉത്തരമായാണ് എപ്പോൾ ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഇപ്പോൾ കളക്ഷൻ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ബിബിഎംപി നഗരത്തിലുടനീളം 48 റിഡ്യൂസ്, റീ യൂസ്, റീസൈക്കിൾ (ആർആർആർ) കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംരംഭം “മൈ ലൈഫ്, മൈ ക്ലീൻ സിറ്റി” കാമ്പെയ്‌നിന്റെ ഭാഗമായാണ് നടത്തുന്നത്. ജൂൺ 5 വരെ ശേഖരണ കേന്ദ്രങ്ങൾ രാവിലെ 7 മുതൽ ഉച്ചയ്ക്ക്…
Read Moreജാലഹള്ളിയിൽ ഉൾപ്പെടെ 8 പുതിയ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ കൂടി ഇന്ന് തുടങ്ങും; വിശദാംശങ്ങൾ
ബെംഗളൂരു : ജാലഹള്ളി ഉൾപ്പെടെ സംസ്ഥനത്ത് 8 പോസ്റ്റ് ഓഫീസുകലോട് ചേർന്ന് പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തനം തുടങ്ങും. തുമുക്കുരു, മൈസൂരു, ബെള്ളാരി, ബിദർ, ചിക്കബെല്ലാപുര, ഹാസൻ, വിജയപുര, എന്നിവയാണ് മറ്റു കേന്ദ്രങ്ങൾ. നഗരത്തിൽ ലാൽബാഗിലും മാറത്തഹള്ളിയിലുമാണ് നിലവിൽ പാസ്പോര്ട് സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജാലഹള്ളിയിൽ കേന്ദ്രം വരുന്നതോടെ വടക്കൻ ഭാഗത്ത് നിന്നുള്ളവർക്ക് സൗകര്യപ്രദമാകും
Read Moreപശു മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് കുനോ പാർക്കിലെ ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു
ഭോപ്പാൽ: കുനോ സംരക്ഷിത വനമേഖലയിൽ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോഗിച്ച സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ആശയുടെ കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ് ഉപകരണത്തിന്റെ ഇൻപുട്ടുകൾ പരിശോധിച്ച് സംഘം അവളെ കണ്ടെത്തിയാണ് സംഘം അവിടെ എത്തിയത്. മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ബുരാഖേഡ ഗ്രാമത്തിൽവെച്ചാണ് ആക്രമണമുണ്ടായത്. ചീറ്റയെ തേടി വനംവകുപ്പ് സംഘം വാഹനത്തിൽ ഗ്രാമത്തിൽ പലതവണ ചുറ്റിക്കറങ്ങിയതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ഗ്രാമവാസികൾ സംഘത്തിന് നേരെ വെടിയുതിർക്കുകയും…
Read More