ഓസ്കാർ 2023: എല്ലാ വിഭാഗങ്ങളിലെയും വിജയികളുടെ മുഴുവൻ ലിസ്റ്റ്

ലോസ് ആഞ്ചലസ്: 95-മത് ഓസ്കര്‍ പുരസ്കാരനിറവില്‍ ചലച്ചിത്രലോകം. ദ് വെയ്‌ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെണ്ടന്‍ ഫ്രേസര്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടി മിഷേല്‍ യോ. എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.

അതേസമയം ഇന്ത്യയുടെ അഭിമാനുയര്‍ത്തിയ ഓസ്കര്‍ കൂടിയായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ ഓസ്കാര്‍ നേടിയപ്പോള്‍ “ദ എലിഫന്‍റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്‍ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കര്‍ ലഭിച്ചത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. ചന്ദ്രബോസാണ് ഗാനത്തിന്‍റെ വരികള്‍ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്‌ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്.

കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ഹ്രസ്വചിത്രമാണ് ദ് എലിഫന്‍റ് വിസ്പറേഴ്സ്. ഗുനീത് മോങ്കയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്ബതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്‍റ് വിസ്പറേഴ്സിന്‍റെ പ്രമേയം.

മികച്ച ചിത്രമായി എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച പ്രൊഡ‌ക്ഷന്‍ ഡിസൈന്‍, മികച്ച ഇന്‍റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ ജെര്‍മന്‍ ചിത്രമായ ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്‍റ് എന്ന ചിത്രം പുരസ്കാരം നേടി.

മികച്ച അനിമേഷന്‍ ചിത്രം– പിനോക്കിയോ (സംവിധാനം ഗില്ലെര്‍മോ ഡെല്‍ ടോറോ)

മികച്ച സഹനടി –  ജെയ്മീ ലീ കര്‍ട്ടിസ്

മികച്ച സഹനടന്‍-കീ ഹ്യൂയ് ക്വാന്‍ (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഛായാഗ്രാഹകന്‍ – ജെയിംസ് ഫ്രണ്ട് (ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്‍റ്)

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം– നവല്‍നിമികച്ച കോസ്റ്റ്യൂം ഡിസൈനര്‍ – റൂത്ത് കാര്‍ട്ടര്‍ (ബ്ലാക് പാന്തര്‍ വക്കാണ്ട ഫോര്‍എവര്‍)

മികച്ച അവലംബിത തിരക്കഥ: വിമന്‍ ടോക്കിംഗ്

മികച്ച വിഷ്വല്‍ എഫക്‌ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍

മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്‍, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’

മികച്ച ഒറിജിനല്‍ സ്ക്രീന്‍പ്ലേ : എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

മികച്ച വിഷ്വല്‍ എഫക്‌ട്: അവതാര്‍ ദ് വേ ഓഫ് വാട്ടര്‍

മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോള്‍, ദ് ഫോക്സ് ആന്‍ഡ് ദ് ഹോഴ്സ്’

മികച്ച പ്രൊഡക്‌ഷന്‍ ഡിസൈന്‍: (ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്‍റ്)

മികച്ച ലൈവ് ആക്‌ഷന്‍ ഷോര്‍ട്ട് ഫിലിം: ആന്‍ ഐറിഷ് ഗുഡ്ബൈ (ടോം ബേര്‍ക്‌ലീ, റോസ് വൈറ്റ്)

മികച്ച മേക്കപ് ആന്‍ഡ് ഹെയര്‍സ്റ്റൈല്‍: അഡ്രിയെന്‍ മോറോ, ജൂഡി ചിന്‍, ആന്‍ മേരി ബ്രാഡ്‌ലി (ചിത്രം: ദ് വെയ്ല്‍)

മികച്ച ഇന്‍റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം: ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്‍റ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us