ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ അപകടത്തിൽപെട്ടു

ചെന്നൈ: മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിൻ ആരക്കോണത്തിന് സമീപം പശുക്കിടാവിൽ ഇടിച്ചതിനെ തുടർന്ന് തകരാർ സംഭവിച്ചു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത് അപകടത്തിൽ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോൾ ട്രെയിൻ 90 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് പരിശോധനയ്ക്കായി ട്രെയിൻ രണ്ട് മിനിറ്റോളം നിർത്തിയിട്ടു. കന്നുകാലിയെ ഇടിച്ച്‌ വന്ദേ ഭാരത് ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസർ എ എലുമല പറഞ്ഞു..…

Read More

രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറി ബെംഗളൂരുവിന് സമീപം;60000 പേർക്ക് തൊഴിൽ.

ബെംഗളൂരു : തമിഴ്നാടിലെ ഹൊസൂരിൽ രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി വരുന്നു. ടാറ്റ ഇലക്ട്രോണിക്സ് സ്ഥാപിക്കുന്ന ഈ ഫാക്ടറിയിൽ 60000 പേർക്ക് തൊഴിൽ ലഭിക്കും. ഐ ഫോണിൻ്റെ ഘടകങ്ങൾ നിർമിക്കുന്നതിനുള്ള കരാർ കമ്പനി ഐഫോണുമായി ഒപ്പിട്ടു കഴിഞ്ഞു. ഇതിൽ ആദ്യത്തെ 6000 സ്ത്രീ തൊഴിലാളികൾ ഹസാരി ബാഗ്, റാഞ്ചി തുടങ്ങിയ പിന്നോക്ക പ്രദേശങ്ങളിൽ നിന്നുള്ള ആദിവാസികൾ ആയിരിക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. വിസ്ട്രോൺ, പെഗാട്രോൺ, ഫോക്‌സ്കോൺ എന്നീ കമ്പനികളാണ് നിലവിൽ രാജ്യത്ത് ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നത്. തൊഴിൽ തർക്കത്തെ തുടർന്ന് കോലാർ…

Read More

വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ പുതിയ നടപടിയുമായി ബെസ്കോം

ELECTRICITY METERS

ബെംഗളൂരു: ഒരു ഉപഭോക്താവ് തുടർച്ചയായി മൂന്ന് മാസത്തേക്ക് ബില്ലുകൾ അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ വൈദ്യുതി വിതരണ കരാറുകൾ സ്ഥിരമായി അവസാനിപ്പിക്കുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) അറിയിച്ചു. ഒരിക്കൽ വിച്ഛേദിക്കപ്പെട്ടാൽ, ഒരു ഉപഭോക്താവ് പുതിയ ഡിജിറ്റൽ മീറ്ററുകൾ വാങ്ങുന്നതിന് പുറമെ ആയിരക്കണക്കിന് രൂപ ചിലവഴിച്ച് വീണ്ടും കണക്ഷന് അപേക്ഷിക്കണമെന്നും ബെസ്കോം അറിയിച്ചു. കുടിശ്ശിക വരുത്തിയിട്ടുള്ള ബില്ലുകൾ ഉടൻ അടയ്ക്കാൻ ബെസ്‌കോം എംഡി മഹന്തേഷ് ജി ബിലാഗി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ബില്ലുകളിലെ സാമ്പത്തിക ബാധ്യത തീർപ്പുകൽപ്പിക്കാത്ത കുടിശ്ശിക വീണ്ടെടുക്കാൻ താൽപ്പര്യമുള്ള ബെസ്‌കോം, കുടിശ്ശിക വരുത്തുന്നവർക്കെതിരെ, പ്രത്യേകിച്ച്…

Read More

സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഇനി പശുക്കൾക്ക് സ്വന്തം

ബെംഗളൂരു: ഗോശാലകളിൽ വളർത്തുന്ന കന്നുകാലികളുടെ ക്ഷേമം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുണ്യകോടി ദത്തു യോജനയ്ക്ക് ധനസഹായം നൽകുന്നതിന് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കാൻ അനുവദിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഒറ്റത്തവണ സംഭാവന 100 കോടി രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭാവനകൾ സ്വമേധയാ ഉള്ളതാണെന്ന് ആദ്യം വിവരിച്ചെങ്കിലും, സംഭാവന നൽകാൻ ആഗ്രഹിക്കാത്ത ജീവനക്കാർ നവംബർ 25-നകം ബന്ധപ്പെട്ട വകുപ്പുകളിലെ ശമ്പള വിതരണ അതോറിറ്റികൾക്ക് രേഖാമൂലം അപേക്ഷ സമർപ്പിക്കാൻ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ഗ്രൂപ്പ്-ഡി ജീവനക്കാർ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതില്ല, എന്നിരുന്നാലും, ഗ്രൂപ്പ്-എ ജീവനക്കാർ 11,000…

Read More

പിഞ്ചുകുഞ്ഞിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: പിതാവിനായി തിരച്ചിൽ ആരംഭിച്ചു

deadbody BABY

ബെംഗളൂരു; ബുധനാഴ്ച പുലർച്ചെ കർണാടകയിലെ കോലാർ താലൂക്കിലെ തടാകത്തിൽ നിന്ന് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടര വയസുകാരിയെയും അവളുടെ പിതാവിനെയും ചൊവ്വാഴ്ച മുതൽ കാണാതായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു-ചെന്നൈ ഹൈവേയ്ക്ക് സമീപമുള്ള കെണ്ടാട്ടി ഗ്രാമത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവിലെ ബഗലൂരിന് സമീപം താമസിക്കുന്ന ജിയ പർമർ എന്ന കുട്ടിയുടേതാണ് മൃതദേഹം എന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. റിപ്പോർട്ടുകൾ ചെയ്യുന്നതനുസരിച്ച്, പെൺകുട്ടിയുടെ പിതാവ് – രാഹുൽ – ചൊവ്വാഴ്ച ജിയയെ പ്രീ-സ്കൂളിൽ വിടുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാൽ, ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന്…

Read More

പാർട്ട് ടൈം ജോലി തട്ടിപ്പ്: സംസ്ഥാനത്തെ 80 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ബെംഗളൂരു: പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിന്റെ അന്വേഷണ ഭാഗമായി വ്യാജന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാർട്ട് ടൈം ഓൺലൈൻ ജോലി വാഗ്‌ദാനം ചെയ്യുന്ന വ്യാജന്മാർക്ക് എതിരായി നടത്തുന്ന ‘സൂപ്പർ ലൈക്ക് എണിംഗ് ആപ്ലിക്കേഷൻ’ എന്ന കേസിലാണ് അന്വേഷണത്തിന്റെ ഭാഗമായി ഒരു കോടി രൂപ ബാങ്ക് ബാലൻസ് ഉള്ള എൺപത് ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. തിങ്കൾ, ചൊവ്വ എന്നീ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലെ 16 സ്ഥലങ്ങളിൽ നീണ്ടുനിന്ന തിരച്ചിൽ നടപടികളിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി…

Read More

മറന്നു വച്ച എയർപോഡ് തിരികെ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: സാങ്കേതിക വിദ്യയുടെ വളർച്ച പലതരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. ഒരു യുവതി ട്വിറ്ററിൽ പങ്കുവച്ച അനുഭവം കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ…

Read More

ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ 

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച്‌ വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…

Read More

മതപരിവർത്തനം, ബെംഗളൂരുവിൽ 15 പേർക്കെതിരെ കേസ് എടുത്തു 

ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ 15 പേർക്കെതിരെ കേസെടുത്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിൽ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാൻ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഭർത്താവിൻറെ പരാതിയിലാണ് നടപടി . ഹിന്ദു ശിക്കലിഗാര സമുദായത്തിൽ പെട്ട ഇയാൾ ഭാര്യയുടെ നിർബന്ധം തുടർന്നപ്പോൾ സമുദായ നേതാക്കളോട് പരാതി പറഞ്ഞു. സമുദായാംഗങ്ങൾ മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശവാസിയായ മദൻ ബുഗുഡിയുടെ…

Read More

അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അധ്യക്ഷൻ

ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ (എസ്) അധികാരത്തില്‍ വന്നാല്‍ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ഭരണം ലഭിച്ചാല്‍ മൈസൂരുവിലോ കോലാറിലോ ടിപ്പു യൂണിവേഴ്‌സിറ്റി തുടങ്ങുമെന്ന് ഇബ്രാഹിം വ്യക്തമാക്കി. ഒന്നുകില്‍ മൈസൂരുവില്‍ അല്ലെങ്കില്‍ കോലാറില്‍ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഒപ്പം കെംപഗൗഡ യൂണിവേഴ്‌സിറ്റിയും തുടങ്ങുമെന്നും ജനതാദള്‍ കര്‍ണാടക അദ്ധ്യക്ഷന്‍ പ്രതികരിച്ചു. അതേസമയം പലരും ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നില്‍ കണ്ടാണെന്നും ഇബ്രാഹിം ആരോപിച്ചു. ടിപ്പു ജയന്തി ആഘോഷിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും…

Read More
Click Here to Follow Us