ബെംഗളൂരു: ക്ഷേത്രകവാടങ്ങളില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയായ അമ്മ ക്ഷേത്രത്തിലെ അന്നദാനത്തിനായി സംഭാവന നല്‍കിയത് ഒരു ലക്ഷം രൂപ. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഭിക്ഷ യാചിച്ചിരുന്ന എണ്‍പതുകാരിയായ അശ്വതമ്മയാണ് രാജരാജേശ്വരി ക്ഷേത്രത്തിന് അന്നദാനത്തിനായി സംഭാവന നല്‍കിയത്. ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ ഗംഗോളിയ്ക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിലാണ് അശ്വതമ്മ താമസിക്കുന്നത്. പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു, പിന്നീട് വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷ യാചിച്ചാണ് അശ്വതമ്മ കഴിഞ്ഞുപോന്നത്. ഭിക്ഷയാചിച്ച് കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ബാക്കി പണം…
Read MoreMonth: April 2022
അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ പൊതുജനങ്ങള്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ തുറസായ സ്ഥലങ്ങളില്‍ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreരാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു;
ദില്ലി: ഒരിടവേളയ്ക്കുശേഷം ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവിൽ രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക് എത്തി. 24 മണിക്കൂറിനിടെ 3303 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 39 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ആകെ മരണം 5,23,693. നിലവില്‍ 16,980 പേരാണ് ചികില്‍സയിലുള്ളത്. 24 മണിക്കൂറിനിടെ 701 സജീവകേസുകളാണുള്ളത്. സജീവമായ കേസുകളില്‍ മൊത്തം അണുബാധകളുടെ 0.04 ശതമാനമാണ് ഉള്‍പ്പെടുന്നത്.
Read Moreമാരക ലഹരി മരുന്നുമായി രണ്ടു പേർ പോലീസ് പിടിയിൽ
മലപ്പുറം : ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച മാരക ലഹരി മരുന്നായ എംഡിഎംഎ മലപ്പുറത്തു നിന്നും പോലീസ് പിടിച്ചെടുത്തു. 780 ഗ്രാം എംഡിഎംഎയുമായാണ് രണ്ടു പേര്‍ പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് എന്നിവരാണ് പോലീസ് പിടിയിലായത്. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നെന്ന് പോലീസ് അറിയിച്ചു. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട ക്രിസ്റ്റല്‍ എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
Read Moreസന്തോഷ് ട്രോഫി ആദ്യ സെമി ഫൈനൽ ഇന്ന്, കേരളം കർണാടകയെ നേരിടും
മലപ്പുറം : 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30 ന് ആതിഥേയരായ കേരളം അയല്‍ക്കാരായ കര്‍ണാടകയെ നേരിടും. ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ് എയില്‍ അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയന്‍റോടെ ഒന്നാമതെത്തിയവരാണ് കേരളം. രണ്ട് ജയവും ഓരോ സമനിലയും തോല്‍വിയുമായി ഗ്രൂപ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഏഴ് പോയന്‍റോടെ കര്‍ണാടകയും സെമിയിലെത്തി. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ജേതാക്കളായ ബംഗാളും മണിപ്പൂരും നാളെ ഏറ്റുമുട്ടും.…
Read Moreപാൽ വില കൂട്ടണം; മുഖ്യമന്ത്രിക്ക് മിൽക് ഫെഡറേഷന്റെ കത്ത്
ബെംഗളൂരു: പാൽ വില 3 രൂപ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മിൽക് ഫെഡറേഷൻ ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കു കത്തെഴുതി. നേരത്തേ 5 രൂപ ഉയർത്തണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. കാലിത്തീറ്റ, ഇന്ധനവില കുതിച്ചുയർന്നതോടെ ഉൽപാദന ചെലവ് ഉയർന്നത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 3 രൂപയിൽ 2 രൂപ കർഷകർക്കും 1 രൂപ സഹകരണ സൊസൈറ്റികൾക്കുമാണ്.
Read Moreപബ് അഡിക്ഷൻ; സീരിയൽ വാഹന മോഷ്ടാവായി മാറി യുവാവ്
ബെംഗളൂരു: പബ്ബുകളിൽ പോകുന്നതിന് അടിമയായി മാറിയ 27 കാരനായ യുവാവ്, സീരിയൽ വാഹന മോഷ്ടാവായി മാറുകയും 14 ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോർട്ട്. ശ്രീരംഗപട്ടണം സ്വദേശി ശിവകുമാറാണ് ക്ഷേത്രങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും മറ്റും പാർക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളുടെ പൂട്ട് തകർത്ത് മോഷ്ടിച്ചിരുന്നതെന്ന് ചന്ദ്ര ലേഔട്ട് പൊലീസ് അറിയിച്ചു. പിന്നീട് അവ വിറ്റ് ലഭിച്ചിരുന്ന പണം പ്രതി ചെലവഴിച്ചിരുന്നത് എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയും പബ്ബുകൾ സന്ദർശിച്ചാണ്. മാർച്ച് 31 ന് പുലർച്ചെ നാഗരഭവിയിലെ സുവർണ ലേഔട്ടിലെ കൈലാസേശ്വര ക്ഷേത്രത്തിന് സമീപം സ്‌കൂട്ടർ…
Read Moreമലയാളികളടക്കം 4 വിദ്യാർഥികൾ ലഹരിമരുന്നുമായി പിടിയിൽ
ബെംഗളൂരു: ലഹരിമരുന്നുമായി മലയാളികളടക്കം 4 കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. യലഹങ്ക ന്യൂടൗണിലെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് 1.5 ലക്ഷം രൂപയുടെ മാരിജുവാനയുമായി സംഘത്തെ പിടികൂടിയത്. സംഘത്തിലെ കൂടുതൽ പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreഒൻപതു വയസ്സുകാരി അപകടത്തിൽ മരിച്ചു
ബെംഗളൂരു: കുന്ദാപുരിലെ ബീജാഡിയിൽ വീടിനു മുന്നിൽ ഊഞ്ഞാലിൽ കളിക്കുകയായിരുന്ന ഒൻപതു വയസ്സുകാരി കാറിടിച്ച് മരിച്ചു. മരിച്ച പ്രധന്യ മറ്റ് കുട്ടികൾക്കൊപ്പം മരത്തിൽ കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുന്ദാപൂർ പോലീസ് പറഞ്ഞു. വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ അലക്ഷ്യമായി ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കാർ ഓടിച്ച സന്തോഷിനെ (37) പോലീസ് അറസ്റ്റ് ചെയ്യുകയും ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസെടുക്കുകയും ചെയ്തു.
Read Moreജനഗണമന’ ഇന്ന് തിയേറ്ററുകളില്‍
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം ‘ജനഗണമന’ ഇന്ന് തീയേറ്ററുകളിൽ. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രം കൂടിയാണ് ജനഗണമന. ആരാധകരെ ആവേശം കൊള്ളിക്കുവായി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
Read More