ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നതായി പരാതി. യുവതിയുടെ ആത്മഹത്യ കുറിപ്പിലടക്കം ആരോപണ വിധേയനായ ഭര്‍ത്താവ് അനീഷ് കൊയ്യോടാന്‍ കോറോത്തിനെയാണ് ബെംഗളൂരു വൈറ്റ് ഫീല്‍ഡ് പൊലീസ് തിരയുന്നത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ശ്രുതി മരണപ്പെട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ ആവാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് ശ്രുതിയുടെ കുടുംബം. പ്രതിയെ പിടികൂടാനാകാത്തത് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ശ്രുതിയുടെ മരണമൊഴിയായി കണക്കാക്കാവുന്ന വിധത്തില്‍ മൂന്ന് ആത്മഹത്യാ കുറിപ്പുകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം തെളിവുകളായി അവശേഷികുമ്പോഴാണ് അനീഷ് ഒളിവിലാണെന്ന് ബെംഗളൂരു…
Read MoreMonth: April 2022
ഹലാൽ നിയമം തെറ്റിച്ചാൽ പിഴ
ബെംഗളൂരു: കശാപ്പിനു മുമ്പ് മൃഗം അബോധാവസ്ഥയിലായിരിക്കണമെന്നു നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ സര്‍ക്കുലര്‍ തങ്ങളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ചേക്കുമെന്ന ഭയത്തിൽ വ്യാപാരികള്‍. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാതെ അറവുശാലകള്‍ക്കു ലൈസന്‍സ് നല്‍കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അത്തരം കേന്ദ്രങ്ങള്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുമ്പ് വൈദ്യുത ഷോക്ക് നല്‍കി ബോധരഹിതമാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ, വെറ്ററിനറി സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ലംഘിച്ചാല്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. മിക്ക അറവുശാലകളും ചെറിയ സൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ചുരുക്കം ചിലതില്‍…
Read Moreമാസപ്പിറവി കണ്ടു റംസാൻ നോമ്പിന് നാളെ തുടക്കം.
ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റംസാൻ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റമസാൻ ഒന്നായി കർണാടക ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. നാളെ മുതൽ റംസാൻ നോമ്പിന് തുടക്കം.
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (02-04-2022)
കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത്…
Read Moreപോലീസ് ക്ഷേമനിധിയിലേക്ക് 5 കോടി രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : പോലീസ് ക്ഷേമനിധിക്ക് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, “മനസ്സാക്ഷിയ്ക്കും നിഷ്പക്ഷതയ്ക്കും മാനുഷിക ഗുണങ്ങൾക്കും” പേരുകേട്ട പോലീസ് സേനയിൽ തന്റെ സർക്കാർ അഭിമാനിക്കുന്നു പറഞ്ഞു. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ചയില്ലാതെ പൊലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകും. പോലീസ് സേനയിൽ സംസ്ഥാന സർക്കാർ അഭിമാനിക്കുന്നു. പോലീസ് സേന രാജ്യത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയരട്ടെയെന്ന് ആശംസിക്കുന്നു,” പോലീസ് പതാക ദിനാചരണത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. “സേനയിൽ അച്ചടക്കവും കാര്യക്ഷമതയും സമഗ്രതയും വളരെ പ്രധാനമാണ്. നമ്മുടെ പോലീസ് സേന അതിന്റെ മനസ്സാക്ഷിക്കും…
Read Moreമുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഭാസ്കർ റാവുവിന്റെ രാജി സ്വീകരിച്ചു; രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സാധ്യത
ബെംഗളൂരു : ആറ് മാസം മുമ്പ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ച മുതിർന്ന ഐപിഎസ് ഓഫീസറും എജിഡിപി (റെയിൽവേ) ഭാസ്‌കർ റാവു വെള്ളിയാഴ്ച ഓഫീസിൽ നിന്ന് ഇറങ്ങി. കർണാടകയിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബെംഗളൂരു സൗത്ത് മേഖലയിലെ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഡ്യൂട്ടിയുടെ അവസാന ദിനത്തിൽ റാവു ട്വീറ്റ് ചെയ്തു, “32 വർഷത്തെ ഐപിഎസ് സേവനത്തിന് ശേഷം വീട്ടിലേക്കുള്ള അവസാന യാത്ര. എന്റെ കുടുംബത്തോടും കർണാടകയിലെ ജനങ്ങളോടും എന്റെ ജീവിതത്തിലെ എന്റെ എല്ലാ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും മുതിർന്നവരോടും…
Read Moreഇൻസ്റ്റാഗ്രാം വഴി ലഹരി ബിസിനസ്, കേന്ദ്രം ബെംഗളൂരുവും , ഗോവയും
ബെംഗളൂരു: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായി റിപ്പോർട്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത്. പണം നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നല്‍കുന്ന ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനായി പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി , കൊക്കെയ്ന്‍, മെത്ത്, ഹെറോയിന്‍ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കള്‍ ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ഈ ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമേ ലഹരി വസ്തുക്കൾ ലഭിക്കുകയുള്ളൂ. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ ഗ്രൂപ്പുകളില്‍…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കർണാടക സ്വദേശിക്ക് 10 വർഷം തടവ്
ബെംഗളൂരു : 2016ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ സൂറത്ത്കല്ലിനടുത്തുള്ള ശശിഹിത്‌ലു സ്വദേശിയായ 56 കാരനെ മംഗലാപുരത്തെ പ്രത്യേക കോടതി 10 വർഷം കഠിന തടവിന് ശിക്ഷിച്ചു. വാമന പൂജാരി 16 കാരിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. 2016 സെപ്തംബറിൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ആയിരുന്നു പീഡനം. പിന്നീട് അയാൾ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തുടർന്നു, ഇത് ഗർഭധാരണത്തിന് കാരണമായി. ഇരയായ യുവതി 2017 മാർച്ച് 29 ന് ഒരു സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി.…
Read Moreകേരളത്തിൽ നിന്നും പഠന യാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് തീപിടിച്ചു
കണ്ണൂർ : കണ്ണൂരില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചെങ്കിലും ആളപായമില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ടൂറിസ്റ്റ് ബസില്‍ ഗോവയിലേക്ക് തിരിച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല ഫയര്‍ഫോഴ്സ് എത്തി തീയ അളച്ചു.
Read Moreഹലാലിന്റെ പേരിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും മർദ്ദനം
ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹലാലിന്റെ പേരില്‍ സംഘര്‍ഷം. ശിവമോഗയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലിലാണ് അക്രമമുണ്ടായത്. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും പരിക്കേറ്റു. ഹലാല്‍ ഭക്ഷണം വിളമ്പരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദിച്ചതെന്ന് ഹോട്ടൽ ഉടമ പറഞ്ഞു . ഹലാല്‍ ഹോട്ടലുകളില്‍ നിന്നും കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ചൂണ്ടികാട്ടിയാണ് വീടുകള്‍ കയറി ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തിരുന്നു. ചിക്കമംഗ്ലൂരുവില്‍ ഹലാല്‍ ബോര്‍ഡുകളുള്ള ഹോട്ടലുകളിലേക്ക് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹലാല്‍ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ എടുത്തുമാറ്റുകയും ചെയ്തു.
Read More