ബെംഗളൂരു : ചിക്ക ബല്ലാ പുരയിലെ ഗൗരിബിദനൂർ മാച്ചനഹള്ളി വെള്ളച്ചാട്ടത്തിൽ ഒരു മലയാളി ഉൾപ്പെടെ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കായംകുളം രാമപുരം അഭിലാഷ് ഭവനിൽ മോഹനൻനായരുടെ മകൻ അഭിലാഷ് മോഹൻ (21), കൊത്തന്നൂരിൽ നിന്നുള്ള ശിവകുമാർ (22) എന്നിവരാണ് മരിച്ചത്. ക്രിസ്തു ജയന്തി കോളേജിലെ അവസാന വർഷ എംസിഎ വിദ്യാർത്ഥിയാണ് അഭിലാഷ്, ശിവകുമാർ പൂർവ വിദ്യാർത്ഥിയും. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു, കാൽ വഴുതി വെള്ളത്തിലേക്ക് വീണ ഇവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്. നഗരത്തിലെ മലയാളി സംഘടനകളുടെ സഹായത്തോടെ മൃതദേഹം…
Read MoreMonth: July 2019
ആർ.എസ്.എസ് നേതാവിന്റെ വധം;കുറ്റപത്രം റദ്ദാക്കണമെന്ന പോപ്പുലർ ഫ്രന്റ് നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി.
ബെംഗളൂരു :ബെംഗളൂരിലെ ആര്‍എസ്എസ് നേതാവ് രുദ്രേഷിനെ വധിച്ച കേസില്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് അസീം ഷെരീഫ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍വി രമണ, എഎം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെയാണ് വിധി. ഭീകരപ്രവര്‍ത്തനം, കൊലക്കുറ്റം എന്നിവ ചുമത്തിയ കുറ്റപത്രം റദ്ദാക്കണമെന്ന ഷെരീഫിന്റെ ആവശ്യം 2018 ജനുവരി രണ്ടിന് ബെംഗളൂരു ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. 2016 ഒക്‌ടോബര്‍ 16 നാണ് വിജയദശമി പഥസഞ്ചലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണ്ഡല്‍ കാര്യവാഹ്…
Read Moreഡെങ്കിപനി കൂടുന്നു; നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം!!
ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഡെങ്കിപ്പനി ബാധിച്ച് ഒരു കണ്ണൂർ സ്വദേശിനി മരിച്ചത്. നഗരത്തിലെ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. നഗരത്തിൽ ഡെങ്കിപ്പനിയും മറ്റു പകർച്ചവ്യാധികളും കൂടിവരുന്നതിനെത്തുടർന്ന് മുൻകരുതൽ നടപടിയെടുക്കാൻ ജനങ്ങൾക്കും തദ്ദേശഭരണ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർ നിർദേശം നൽകി. തീവ്രമായ പനിയുമുണ്ടാകുന്നതിനാൽ ജാഗ്രതവേണമെന്ന് ഡോക്ടർമാർ പറഞ്ഞു. മഴക്കാലം ശക്തിപ്രാപിക്കുന്നതോടെ അസുഖബാധിതരുടെ എണ്ണം കൂടാൻ ഇടയുള്ളതിനാൽ അതീവ ജാഗ്രതവേണമെന്നാണ് നിർദേശം. കൃത്യമായ ഇടവേളകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മാലിന്യം കുന്നുകൂടിക്കിടക്കാൻ ഇടവരുത്തരുതെന്നും ഡോക്ടർമാർ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൊതുകുനശീകരണ പ്രവർത്തനങ്ങൾ മഴക്കാലത്തിന്…
Read Moreബെംഗളൂരു മലയാളി ഒരുക്കിയ സംഗീത ആൽബത്തിന് പുരസ്കാരം.
ബെംഗളൂരു : വൺ ബ്രിഡ്ജ് മീഡിയ ലോഹിതദാസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2019 ൽ ബെംഗളൂരു മലയാളിയായ സജീഷ് ഉപാസന സംവിധാനം ചെയ്ത “മധുരമീ ബാല്യം” എന്ന സംഗീത ആൽബത്തിന് പ്രത്യേക ജൂറി പുരസ്കാരം. സംഗീത ആൽബം എന്ന മൽസര വിഭാഗത്തിൽ 40ഓളം ആൽബങ്ങളുമായി മാറ്റുരച്ചാണ് ഈ അംഗീകാരം മധുരമീ ബാല്യം സ്വന്തമാക്കിയത്. സംഗീതം, രചന, ആലാപനം എന്നീ വിഭാഗത്തിൽ അവസാന റൗണ്ടിലെത്തിയ 7 ആൽബങ്ങളിൽ ഒന്ന് മധുരമീ ബാല്യം ആയിരുന്നു. തൃശ്ശൂർ സ്വദേശിയായ സജീഷ് ഉപാസന നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
Read Moreസഹപ്രവർത്തകനിൽ നിന്നുള്ള മോശം പെരുമാറ്റത്തെ തുടർന്ന് ഇൻഫോസിസ് ജീവനക്കാരി ജീവനൊടുക്കി;സഹപ്രവർത്തകനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്.
ബെംഗളൂരു : സഹപ്രവർത്തകനിൽ നിന്നുണ്ടായ മോശം അനുഭവത്തെ തുടർന്ന് ഇൻഫോസിസ് ജീവനക്കാരി കോനപ്പന അഗ്രഹാരയിലുള്ള പി.ജിയിൽ ആത്മഹത്യ ചെയ്തു. അന്ധ്രയിലെ അനന്തപുരി ലെ തിമ്മയ്യ ഷെട്ടിയുടെ മകൾ രക്ഷിത (24) ആണ് ആത്മഹത്യ ചെയ്തത്.സഹപ്രവർത്തകനായിരുന്ന കാർത്തിക് ശ്രീനിഥിയുടെ പെരുമാറ്റത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ബി എസ് സി കഴിഞ്ഞതിന് ശേഷം രണ്ട് വർഷം മുൻപാണ് രക്ഷിത ഇൻഫോസിസിൽ ചേർന്നത്, കഴിഞ്ഞ കുറച്ച് കാലമായി കാർത്തികുമായി ബന്ധം തുടരുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. എന്നാൽ കാർത്തിക് മറ്റ് സ്ത്രീകളിലേക്ക്…
Read Moreരണ്ടാമത്തെ കോണ്‍ഗ്രസ് എം.എല്‍.എയും രാജിവച്ചു;കര്‍ണാടക വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്;സര്‍ക്കാര്‍ വീണാല്‍ നോക്കി നില്‍ക്കില്ലെന്ന് ബി.ജെ.പി;സര്‍ക്കാരിനെ വീഴ്ത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹമെന്ന് അമേരിക്കയില്‍ നിന്നും മുഖ്യമന്ത്രി.
ബെംഗളൂരു: ഏതാനും മണിക്കൂറുകള്‍ മുന്‍പ് രാജിവച്ച കോണ്‍ഗ്രസ് എം എല്‍ എ ആനന്ദ് സിങ്ങിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യും മുന്‍ മന്ത്രിയുമായ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചു.മുംബൈയില്‍ ഉള്ള രമേഷ് രാജിക്കത്ത് സ്പീക്കര്‍ കെ ആര്‍ രമേഷിന് ഫാക്സ് ആയി അയക്കുകയായിരുന്നു. “മാധ്യമങ്ങളിലൂടെയാണ് എം എല്‍ എ മാരുടെ രാജിക്കാര്യം അറിഞ്ഞത് ,സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല,താഴെ വീഴുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത തേടും,പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പിന് ഉള്ള സാധ്യത ഇല്ല”പ്രതിപക്ഷ നേതാവും ബി ജെ പി അധ്യക്ഷനുമായ യെദിയൂരപ്പ…
Read Moreഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു;വിമത നേതാവ് രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്ന് സൂചന;വീണ്ടും കര്‍”നാടകം” ദേശീയ ശ്രദ്ധയിലേക്ക്.
ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ബെല്ലാരിയിലെ വിജയനഗരയിൽ നിന്നുള്ള എംഎല്‍എയായ ആനന്ദ് സിംഗ് ആണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധിയെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ആനന്ദ് സിംഗിന്‍റെ രാജി. വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നതിനിടെ കൂടുതല്‍ എംഎല്‍എമാര്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് ആനന്ദ് സിംഗ്. അതേസമയം, കോണ്‍ഗ്രസിന്‍റെ കൂടുതല്‍ എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വിമത നേതാവ് രമേശ് ജാര്‍ക്കോളിയുടെ നേതൃത്വത്തില്‍ ഏഴ് എംഎല്‍എമാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന. വിമത പക്ഷത്തുള്ള മൂന്ന്…
Read Moreസാഹചര്യം അനുകൂലമല്ല എന്ന തിരിച്ചറിവില്‍ അന്തർസംസ്ഥാന ബസ് പണിമുടക്ക് പിൻവലിച്ചു തടിയൂരി സ്വകാര്യ ബസ് ഉടമകളുടെ സംഘടന;ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ‘കല്ലട’ സംഭവത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡുകള്‍ക്കെതിരെയായിരുന്നു സമരം. ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബസ്സുടമകൾ ചർച്ചയിൽ ഉറപ്പ് നൽകി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ബസ്സുടമകൾ അറിയിച്ചു. ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരെയാണ് നാനൂറോളം വരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്.
Read Moreമത്സരം ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തത്; പാക് ആരാധകര്‍
പാകിസ്താന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനപ്പൂർവം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പാക് ആരാധകർ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. എം.എസ് ധോനിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ എഴുതി. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്. ഒരു മത്സരം മാത്രം അവശേഷിക്കെ നാലു…
Read Moreകാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിൽ; ജൂൺ മഴയിൽ 56% കുറവ്!!
ബെംഗളൂരു: കാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിലേക്ക്. കാവേരി നദിയിലെ കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലവിതാനം കുറഞ്ഞതിനാൽ കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ള വിതരണം നിർത്തിയിരിക്കുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും കാലവർഷം മോശമായതുമാണ് ഈ അവസ്ഥയ്ക്ക്കാരണം. ഇത്തണ ജൂണിൽ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 56 ശതമാനം കുറഞ്ഞ മഴയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് കാവേരിനദീതട ജില്ലകളിൽ കൂടുതലായി മഴ ലഭിക്കാറുള്ളത്. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. മഴ ലഭിച്ചില്ലെങ്കിൽ ജൂലായ് രണ്ടാംവാരത്തിൽ കൃത്രിമ മഴയ്ക്കുള്ള പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്നത് കെ.ആർ.എസ് അണക്കെട്ടിൽ…
Read More