ബെംഗളൂരു: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വ്യവസായിയായ ദൊഡ്ഡഗുബ്ബി സ്വദേശി തിപ്പെസ്വാമിയെയാണ് (35), യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം യുവതിക്ക് ദൃശ്യങ്ങൾ മൊബൈലിൽ അയച്ചുകൊടുത്തിരുന്നു. പണം നൽകിയില്ലെങ്കിൽ വീഡിയോ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തൽ. ഭീഷണി തുടർന്നപ്പോൾ നിവൃത്തിയില്ലാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതി തിപ്പെസ്വാമിയുമായി നാലുമാസമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് കാലിന് അസുഖമുള്ളതിനാൽ വീട് വാടകയ്‌ക്കെടുക്കാൻ സഹായിക്കണമെന്ന്…
Read MoreMonth: July 2019
കന്നിപ്രസംഗത്തിൽ കർഷകൾക്ക് വേണ്ടി ശബ്ദമുയർത്തി സുമലത.
ബെംഗളൂരു : ലോക്സഭയിലെ കന്നി പ്രസംഗത്തിൽ കർഷകർക്ക് വേണ്ടി ശബ്ദമുയർത്തി മണ്ഡ്യ എം പി യും സിനിമാതാരവുമായ സുമലത. തന്റെ മണ്ഡലത്തിലെ വരൾച്ചയെ കുറിച്ചും കർഷക ദുരിതത്തെക്കുറിച്ചുള്ള ചിത്രം അവർ വാക്കു കൊണ്ട് വരച്ചുകാട്ടി. കരിമ്പ്, നെല്ല് കർഷകർ തകർച്ചയുടെ വക്കിലാണ്, സർക്കാർ ഇവരെ രക്ഷിക്കണമെന്നും ശൂന്യവേളയിൽ സുമലത ആവശ്യപ്പെട്ടു. വരൾച്ചക്കെടുതിയെ തുടർന്ന് കർഷകർ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം. പ്രധാനമന്ത്രിയും കേന്ദ്ര ജലവിഭവ മന്ത്രിയും പ്രശ്നത്തിന് പരിഹാരം കാണാൻ മുൻകൈയെടുക്കുമെന്നും അവർ ആവശ്യപ്പെട്ടു.
Read Moreജീപ്പും ലോറിയും കൂട്ടിയിടിച്ചു;മലയാളി സഹോദരങ്ങൾ അടക്കം 3 പേർ മരിച്ചു;ഒരാൾക്ക് പരിക്ക്.
ബെംഗളൂരു : മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ നെല്യാടി ഹള്ള പാലത്തിനടുത്ത് വച്ച് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ നെല്യാടി ഗോളിത്തട്ടിൽ താമസിക്കുന്ന കോട്ടയം മണർക്കാട് വൈച്ചപ്പറമ്പിൽ കുടുബാംഗം വി.കെ മത്തായി – എൽ സി ദമ്പതികളുടെ മക്കളായ സൈറസ് (34), സാംസൺ (36), സുഹൃത്ത് മറങ്കളയിലെ സത്താർ എന്നിവർ മരിച്ചു. കൂടെയുണ്ടായിരുന്ന ജനാർദ്ധനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രി ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച സാംസൺ നെല്യാടിയിൽ ഡൈവറാണ് സൈറസ് ബെഹ്റൈനിൽ മൊബൈൽ…
Read Moreബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!
ബർമിങാം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാ കടുവകളെ തകർത്തെറിഞ്ഞ ഇന്ത്യക്ക് 28 റൺസ് വിജയം. ഈ വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 48ആം ഓവറിലെ അവസാന രണ്ടു പന്തിൽ തന്നെ ജസ്പ്രീത് ബുമ്രാ രണ്ടു പേരെ ഔട്ടാക്കിയാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. Heartbreak for Bangladesh, joy for India – the two-time champions win by 28 runs to book their place in…
Read Moreഭഗവത് ഗീതാ ശ്ലോക മൽസരം നടത്തുന്നു.
ബെംഗളൂരു :സർജാപുര ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചാരണത്തോടനുബന്ധിച്ച് മോക്ഷ കലാക്ഷേത്രയുടെ സഹകരണത്തോടെ ഓഗസ്റ് 15 ന് 3 മണിക്ക് “ധ്യാനം മന്ത്രം 2019” എന്ന പേരിൽ ഭഗവത് ഗീത ശ്ലോക മത്സരം നടത്തപ്പെടുന്നു. 4-7, 8 – 10, 11 -13, 14 – 18, 18 നു മുകളിൽ എന്നീ പ്രായപരിധിയുള്ള വിവിധ ഗ്രൂപ്പുകളിലായി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8976026630/95676 94175/ 9945434787 എന്നിവയിൽ ഏതെങ്കിലും നമ്പറുകളിലേക്ക് ജൂലൈ 31 നകം പേര് രജിസ്റ്റർ ചെയ്യുക. . വിവിധ…
Read Moreരാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം.
ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എഐസിസി ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകന്‍റെ ആത്മഹത്യ ശ്രമം. അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രവർത്തകൻ എഐസിസി ഓഫീസിന് മുന്നിലെ മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പൊലീസുകാരും നാട്ടുകാരും ചേർന്ന് ഇയാളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. അതേ സമയം രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോടും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ സന്നദ്ധരാണെന്ന് രാഹുലുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിമാരും വ്യക്തമാക്കി. ഒരു…
Read Moreബി.ജെ.പി പാളയത്തില്‍ ആഹ്ലാദം അലയടിക്കുന്നു; സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന് അതിരറ്റ പ്രതീക്ഷയുമായി ബി.ജെ.പി!!
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിലെ സംഭവവികാസങ്ങള്‍, അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ താമര’ എന്നിങ്ങനെ ദേശീയ ശ്രദ്ധ നേടുകയാണ് കര്‍ണാടക!! എന്നാല്‍, ഇപ്പോള്‍ നിലനില്‍പ്പ് ഭീഷണി നേരിടുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍. 2 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്നലെ രാജിവച്ചതോടെ ബിജെപി പാളയത്തില്‍ ആകാംക്ഷയും ആഹ്ലാദവും അലയടിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും വിജയനഗര്‍ എം.എല്‍.എയുമായ ആനന്ദ് ബി. സിംഗ്, വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ക്കിഹോളിയുമാണ് ഇന്നലെ എംഎല്‍എ സ്ഥാനം…
Read Moreമഹാരാഷ്ട്രയില്‍ 2 ദിവസമായി കനത്ത മഴ തുടരുന്നു;21 പേര്‍ മരിച്ചു;റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി;രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി;മുംബൈ വിമാനത്താവളം അടച്ചു, 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു.
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം 21 ആയി. മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 13 പേര്‍ മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തി. മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. രാത്രി ഒന്നേകാലോടെയാണ് കോളജ് മതില്‍ തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ…
Read More500 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നല്കി മധുര കാമരാജ് സർവകലാശാല!!
ചെന്നൈ: വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുമായി ബന്ധപ്പെട്ട് മധുര കാമരാജ് സർവകലാശാല നൽകിയത് 500 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളെന്ന് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ വിഭാഗത്തിന്റെ അന്വേഷണസംഘം. 2014, 2015 വിദ്യാഭ്യാസവർഷങ്ങളിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് ചേർന്നതായി രേഖകളുണ്ടാക്കിയാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വിദ്യാർഥികൾ കോഴ്‌സുകളിൽ ചേരുകയോ രജിസ്‌ട്രേഷൻ നടത്തുകയോ ചെയ്തിരുന്നില്ല. മാർക്ക് ഷീറ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകാൻ സർവകലാശാലാ അധികൃതർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലെ നാലു കേന്ദ്രങ്ങളിൽ അന്വേഷണം നടത്തുമെന്ന്…
Read Moreഇനി റെയിൽയാത്രി ആപ്പിലൂടെയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം!
ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിങ് തുടരാൻ റെയിൽയാത്രി ഡോട്ട് കോമിന് ഐ.ആർ.സി.ടി.സി.യുടെ അനുമതി. നിശ്ചിത തുക ലൈസൻസ് ഫീസ് ഈടാക്കിയാണു ടിക്കറ്റ് ബുക്കിങ്ങിനുള്ള അനുവാദം റെയിൽയാത്രീ ഡോട്ട് കോമിനു നല്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഡൽഹി കോടതി ഐ.ആർ.സി.ടി.സി.യുടെ പരാതിയെ തുടർന്ന് സ്റ്റെലിങ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിലുള്ള റെയിൽയാത്രിയുടെ വെബ്‌സൈറ്റിനും മൊബൈൽ ആപ്പിനും ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ നൽകാനുള്ള അംഗീകാരമില്ലെന്നു വിധിച്ചിരുന്നു. യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ലൈസൻസിങ് സമ്പ്രദായം ആവശ്യമാണെന്നാണു ഐ.ആർ.സി.ടി.സി.യുടെ നിലപാട്. തുടർന്നാണ് കമ്പനിക്ക് ഐ.ആർ.സി.ടി.സി.യുടെ ലൈസൻസ് അനുവദിച്ചത്.
Read More