ബെംഗളൂരു∙ കൊച്ചുവേളി –ബാനസവാടി ദ്വൈവാര ഹംസഫർ എക്സപ്രസ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20നു തിരുവനന്തപുരത്ത് ഉൽഘാടനം ചെയ്യും.തിരുവനന്തപുരം– ബെംഗളൂരു സെക്ടറിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കേണ്ടതിന്റെ ആവശ്യകത റെയിൽവേയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും പ്രതിദിന ട്രെയിനിനായി ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു.
2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം ബെംഗളൂരു ട്രെയിനാണു നാലു വർഷത്തെ കാത്തിരപ്പിനൊടുവിൽ സർവീസ് ആരംഭിക്കുന്നത്.പ്രതിദിനം 600 ബസുകളാണു കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കു സർവീസ് നടത്തുന്നതെന്നത് ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.
പുതിയ ട്രെയിൻ ഓടിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബെംഗളൂരു – കേരള ട്രെയിൻ യൂസേഴ്സ് ഫോറം അറിയിച്ചു.21 ന് സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകുമെന്നും ഫോറം അറിയിച്ചു.
ഐ ടി നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ ട്രെയിൻ ബൈപ്പനഹള്ളിയിൽ പ്ലാറ്റ് ഫോം വികസനം തീരുന്നതോടെ ഈ ട്രെയിൻ പ്രതിദിനമാക്കി മാറ്റുമെന്ന് ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.