സർജപുര മലയാളി സമാജത്തിന്റെ സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് ;രമേഷ് പിഷാരടി പങ്കെടുക്കും.

ബെംഗളൂരു : സർജപുര മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീത ഹാസ്യ സന്ധ്യ ഓഗസ്റ് 12 ന് , സർജപുര BRS School ഓഡിറ്റേറിയത്തിൽ നടക്കും.ഗ്രാമി അവാർഡ് ജേതാവായ ശ്രി.മനോജ് ജോർജും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ശ്രി.രമേഷ് പിഷാരടി അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. സർജപുര മലയാളി സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാതൃ ഫൌണ്ടേഷൻ ചെയർപേഴ്സൺ പത്മശ്രീ ഡോ. മാലതി ഹൊള്ള , ഫൌണ്ടേഷൻ അന്ധേവാസികൾ എന്നിവർ അതിഥികളായിരിക്കും , സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൂടുതൽ…

Read More

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

ഒരേസമയം നാല് പേരുമായി ഗ്രൂപ്പ് കോളിംഗ് നടത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിലാണ് സേവനം ലഭ്യമാകുക. ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്‍റ്’ ഓപ്ഷന്‍ വ‍ഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോള്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്‍. ഗൂഗിള്‍, ആപ്പിള്‍ പ്ലേസ്റ്റോറുകളില്‍ നിന്ന് വാട്സ്‌ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ സംവിധാനം ലഭ്യമാക്കും. സിഗ്നല്‍ കുറഞ്ഞയിടങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന രീതിയിലാണ് പുതിയ ഗ്രൂപ്പ് കോളിംഗ് സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വിളികള്‍ എന്‍ഡ് ടു എന്‍ഡ്…

Read More

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയ൦: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്‍റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധംത്തില്‍ സ്ത്രീകളും കുറ്റക്കാരെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു. ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണമെന്നതാണ് ഹര്‍ജിക്കാരനായ കാളീശ്വരം രാജ് ചോദിച്ചത്. കൂടാതെ, നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹേതര ബന്ധം…

Read More

കല്‍ബുര്‍ഗിയെ കൊന്നതുപോലെ ഗൗരി ലങ്കേഷിനെയും കൊല്ലാനായിരുന്നു പദ്ധതി

ബംഗളൂരു: കല്‍ബുര്‍ഗിയെ വെടിവെച്ചത് പോലെ ഗൗരി ലങ്കേഷിന്റെയും തലയ്ക്ക് പിന്നില്‍ വെടിവെച്ച് കൊല്ലാനായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് കേസില്‍ പിടിയിലായ പ്രധാന പ്രതി പരശുറാം വാഗ്മറിന്‍റെ മൊഴി. ഇതിനായി കാടിനുള്ളില്‍വെച്ച് പരിശീലനത്തിലേര്‍പ്പെട്ടിരുന്നെന്നും വാഗ്നര്‍ വെളിപ്പെടുത്തി. ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് പരശുറാം മൊഴി നല്‍കിയത്. ഇതോടെ കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വധങ്ങള്‍ക്ക് പിന്നില്‍ ഒരേ സംഘമാണെന്ന അന്വേഷണസംഘത്തിന്‍റെ’ നിഗമനത്തിന് കൂടുതല്‍ വ്യക്തതവന്നു. നേരത്തെ കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച തോക്കില്‍ നിന്നാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. കല്‍ബുര്‍ഗി വധത്തിലെ…

Read More

അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്

ന്യൂഡല്‍ഹി: അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആ​ഗ​സ്​​റ്റ്​ ആ​റി​ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ഏ​ഴി​ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഓ​ട്ടോ, ടാ​ക്സി, ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സ്, ദേ​ശ​സാ​ല്‍കൃ​ത ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത ​ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നാ​കെ പ​ണി​മു​ട​ക്കും. അ​തോ​ടൊ​പ്പം ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്, സ്​​പെ​യ​ർ പാ​ർ​ട്സ്​ വി​പ​ണ​ന ശാ​ല​ക​ൾ, ഡ്രൈവിംഗ് സ്​​കൂ​ളു​ക​ൾ, വാ​ഹ​ന ഷോ​റൂ​മു​ക​ൾ, യൂ​സ്​​ഡ് വെ​ഹി​ക്ക​ൾ ഷോ​റൂ​മു​ക​ൾ തു​ട​ങ്ങി​യവ​യി​ലെ…

Read More

ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപിടിച്ചു;ആര്‍ക്കും പരിക്കില്ല.

ഹൈദരാബാദ്: ലാൻഡിങ്ങിനിടെ ജസീറ എയർവേസിന്റെ വിമാനത്തിനു തീപിടിച്ചു. ഹൈദരാബാദ് രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 145 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. കുവൈത്തിൽ നിന്നു ഹൈദരാബാദിലേക്കെത്തിയ ജെ9-608 വിമാനത്തിന്റെ എൻജിനുകളിലൊന്നിലാണു തീപിടിച്ചത്. റൺവേയിലേക്ക് വിമാനം ഇറങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. Close shave for around 150pax @RGIAHyd Kuwait to Hyderabad @JazeeraAirways J9-608 engine got fire during landing. (Shocking video) #Avgeeks pic.twitter.com/tE0PPbr88V — Ashoke Raj (@ashokeraj007) August 2, 2018…

Read More

മോഷണമുതലുമായി ഓട്ടോ ഡ്രൈവറും ഭാര്യയും പിടിയില്‍;കണ്ടെടുത്തത് വന്‍ തുക.

ബെംഗളൂരു∙ 3.35 കോടി രൂപയുടെ മോഷണമുതലുകളുമായി ദമ്പതികൾ പിടിയിൽ. തമിഴ്നാട് സ്വദേശിയും നഗരത്തിൽ ഓട്ടോ ഡ്രൈവറുമായ എസ്.കിരൺകുമാർ, ഭാര്യ രേഷ്മ എന്നിവരാണ് കോറമംഗല പൊലീസിന്റെ പിടിയിലായത്.ഇവരിൽ നിന്ന് 3.75 കിലോ സ്വർണാഭരണങ്ങൾ, രണ്ട് ലക്ഷം രൂപ, 2.5 കിലോ വെള്ളി, ചെമ്പ് പാത്രങ്ങൾ, ബൈക്ക് എന്നിവ കണ്ടെടുത്തു. കവർച്ച ചെയ്യുന്ന വസ്തുക്കൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.ജയന്ത് എസ്.ബേഡ എന്നയാളുടെ വീട്ടിൽ രേഷ്മ മുൻപ് ജോലിക്ക് നിന്നിരുന്നു.ഇവിടെ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച പോയതായുള്ള പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  ദമ്പതികൾ പിടിയിലായത്.

Read More

ഉത്തരകേരളത്തില്‍ നിന്നും നഗരത്തില്‍ വരുന്നവര്‍ക്ക് പ്രതീക്ഷ;ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി.

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ് കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ…

Read More

അനധികൃതഫ്ലെക്സുകള്‍ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാൻ ബിബിഎംപിയോടു കർണാടക ഹൈക്കോടതി.

ബെംഗളൂരു ∙ നഗരത്തിൽ അനധികൃതമായി ഉയർത്തിയിരിക്കുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാൻ ബിബിഎംപിയോടു കർണാടക ഹൈക്കോടതി. ഇന്നലെ കേസ് പരിഗണിച്ച കോടതി ഉച്ചവരെയാണ് ബിബിഎംപിക്കു സമയം അനുവദിച്ചത്. തുടർന്നു ജാതി–മത സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഫ്ലെക്സുകള്‍ ഉദ്യോഗസ്ഥർ ഇടപെട്ടു നീക്കാനാരംഭിച്ചു. എന്നാൽ, സയമപരിധി പിന്നിട്ടിട്ടും നഗരത്തിലെങ്ങും ഫ്ലെക്സുകൾ ബാക്കിയായി. നിലവിലുള്ള നിയമങ്ങൾ ഫ്ലെക്സുകൾക്കു തടയിടാൻ പ്രാപ്തമല്ലെന്നു നഗരത്തിലെ സന്നദ്ധപ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടിയന്തര ഉത്തരവിട്ടത്. കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർശന നടപടി…

Read More

ഗസലുകളുടെ സുല്‍ത്താന്‍ വിടവാങ്ങി.

കൊച്ചി: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം– 68) വിടപറഞ്ഞു. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. ഫോർട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന…

Read More
Click Here to Follow Us