ബെംഗളൂരു : ലാൽബാഗിലെ സ്വാതന്ത്ര്യദിന പുഷ്പമേള ഇന്നലെ ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് ഏഴുവരെ നടക്കുന്ന മേള 15നു സമാപിക്കും. മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്കൂൾ ഗ്രൂപ്പുകൾക്ക് അഞ്ച്, 11, 12, 15 തീയതികൾ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണ്. സന്ദർശകർക്കായി ഇത്തവണ ക്ലോക്ക് റൂം സൗകര്യം ഏർപ്പെടുത്തി. മേളയ്ക്കെത്തുന്നവരുടെ വാഹനങ്ങൾ ശാന്തിനഗർ ബസ് ടെർമിനൽ, അൽഅമീൻ കോളജ് ഗ്രൗണ്ട്, ഹോർട്ടികൾച്ചർ സൊസൈറ്റി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.
Read MoreMonth: August 2018
യുവതിയില്‍ നിന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപയുടെ കൊക്കൈന്‍ പിടികൂടി.
ബെംഗളൂരു : നൂഡിൽസ് പാക്കറ്റിൽ ഒളിപ്പിച്ച് കൊക്കൈയിൻ കടത്തിയ യുവതി പിടിയിൽ. മുംബൈയിൽനിന്നു ബെംഗളൂരുവിലേക്കു വന്ന ബസിൽ നിന്നാണു ഡാർജലിങ് സ്വദേശിനി ഗ്രെയ്സ് റോയിയെ (35) നാർക്കോട്ടിക്സ് സെൽ പിടികൂടിയത്. മൂന്ന് നൂഡിൽസ് പാക്കറ്റുകളിലായി 1.2 കോടിരൂപ വിലവരുന്ന കൊക്കൈയിനാണു പിടികൂടിയത്.
Read Moreകേരള സമാജം കെ ആര്‍ പുരം സോണിന്റെ പുതിയ ഡയാലിസിസ് കേന്ദ്രം ഇന്ന് ഉത്ഘാടനം ചെയ്യും.
വൃക്ക രോഗികള്‍ക്ക് സഹായവുമായി കേരള സമാജം കേരള സമാജം കെ ആര്‍ പുരം സോണ്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം ഓഗസ്റ്റ് 5 ന് ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ഡയാലിസിസ് കേന്ദ്രത്തിനു തുടക്കം . നിര്‍ധനരായ വൃക്ക രോഗികളെ സഹായിക്കാനായി കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം തയ്യാറാക്കുന്നത്. കൃഷ്ണ രാജപുരം ശ്രീ ലക്ഷ്മി ഹോസ്പിറ്റല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡയാലിസിസ് കേന്ദ്രത്തിന്റെ…
Read Moreതണൽ മരത്തിന്റെ ഒന്നാം വാർഷികാഘോഷം ഇന്ന്.
ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തണൽ മരം എന്ന കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം 05/08/2018 നു കാർമെലാരത്തുള്ള സ്നേഹധനിൽ വെച്ചു നടക്കും. 2017 ജൂലൈ 2നു ഫേസ്ബുക് കൂട്ടായ്മയായി ആരംഭിച്ച തണൽ മരം അനാഥലയങ്ങളിലും വൃദ്ധസദനങ്ങളിലും ഒഴിവ് ദിനങ്ങളിൽ പരുപാടികൾ നടത്തിയാണ് മുന്നേറിയത്. ഇതിനോടകം 25 വ്യത്യസ്ത കേന്ദ്രങ്ങളിൽ തണൽമരം അതിന്റെ സഹായം എത്തിച്ചിട്ടുണ്ട്. പതിവ് പോലെ കളികളും ചിരികളുമായി ഒരു ദിനം തന്നെയാണ് ഈ അനിവേഴ്സറി ദിവസത്തിലും ഉദ്ദേശിക്കുന്നത് എന്നു തണൽ മരം ഭാരവാഹികൾ അറിയിച്ചു.
Read Moreപാന്‍മസാല നല്‍കിയില്ല; ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാന്‍മസാല നല്‍കിയില്ലെന്നാരോപിച്ച് ദളിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. മഥുരയിലെ സപോഹയില്‍ ഇന്നലെയായിരുന്നു സംഭവം. മുപ്പത്തിരണ്ടുകാരനായ പര്‍ദേസിയാണ് ആക്രമണത്തിനു ഇരയായത്. പര്‍ദേശി എന്ന 32 വയസ്സുകാരന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നവഴി രാജുവും രാഹുല്‍ ഠാക്കൂറും ഇയാളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പാന്‍മസാല ആവശ്യപ്പെട്ടു. പാന്‍മസാല നല്‍കാന്‍ വിസമ്മതിച്ച പരദേശിയുടെ ദേഹത്ത് പെട്ടെന്ന് അവര്‍ മണ്ണെണ്ണ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് ശതമാനം പൊള്ളലേറ്റ പര്‍ദേശി ഇപ്പോള്‍…
Read Moreപിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന കേരളാ ഹൗസിനു മുന്നില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി. ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്‍റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കത്തിയുമായി എത്തിയത്. വൻ സുരക്ഷാവീഴ്ചയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. വിമൽ രാജിനെ പിടികൂടി ഡൽഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാവിലെ 9.25 ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍…
Read Moreകോഴിക്കോട് ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വെസ്റ്റ് നൈല്‍ വൈറസ് പനിബാധയുള്ളതായി സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ വെസ്റ്റ്ഹില്‍ സ്വദേശിനിയ്ക്കാണ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. നിപ വൈറസ് വരുത്തിവച്ച ദുരന്തത്തിന് പിന്നാലെയാണ് മറ്റൊരു വൈറസ് ബാധകൂടി കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചത്. കൊതുകുകള്‍ പരുത്തുന്ന അപൂര്‍വ്വ വൈറസ് പനി ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ വൈറസിന്‍റെ രോഗലക്ഷണങ്ങള്‍. തക്ക സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരണപ്പെടുന്ന വൈറസ് ബാധകൂടിയാണിത്. പക്ഷി മൃഗാദികളില്‍ നിന്ന് കൊതുകളിലേക്കും അവയില്‍…
Read Moreബെംഗളൂരു മലയാളികളുടെ “ഓണപ്പാച്ചില്‍” തുടങ്ങി ടിക്കെറ്റിനായി എങ്ങും നെട്ടോട്ടം;സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക-കേരള ആര്‍ സി സികള്‍.
ബെംഗളൂരു: കേരള, കർണാടക ആർ.ടി.സി.കൾ നേരത്തേ തന്നെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചതിനാൽ ഇത്തവണ ഓണാവധിക്ക് നാട്ടിൽ പോകുന്ന മലയാളികൾക്ക് ടിക്കറ്റ് ഇഷ്ടംപോലെ. അവധിയോടനുബന്ധിച്ച് പ്രത്യേക തീവണ്ടിയും സർവീസ് നടത്തുന്നതിനാൽ ഇത്തവണ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ആർ.ടി.സി. പത്തു ദിവസങ്ങളിലായി 70 സർവീസുകളും കർണാടക ആർ.ടി.സി. വിവിധ ദിവസങ്ങളിലായി 64 പ്രത്യേക സർവീസുകളുമാണ് പ്രഖ്യാപിച്ചത്. ഇതിൽ കർണാടക ആർ.ടി.സി.യുടെ എല്ലാ ബസുകളിലും റിസർവേഷൻ തുടങ്ങിയപ്പോൾ കേരള ആർ.ടി.സി.യുടെ 23, 24 തിയതികളിലെ പ്രത്യേക ബസുകളിൽ മാത്രമേ റിസർവേഷൻ തുടങ്ങിയുള്ളൂ. മറ്റു ദിവസങ്ങളിലെ…
Read Moreഹെല്‍പ്പ് ലൈന്‍ നമ്പര്‍ സ്മാര്‍ട്ട്‌ഫോണില്‍… യുഐഡിഐഎയ്ക്ക് മിണ്ടാട്ടമില്ല
ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ സുരക്ഷിതമെന്ന് വാദിക്കുന്ന കേന്ദ്ര സര്‍ക്കാറിന് വീണ്ടും പണി കിട്ടി. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് യുഐഡിഐഎ. സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉപയോക്താക്കള്‍ അറിയാതെ അവരുടെ മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യപ്പെട്ടതായിട്ടാണ് പരാതി. ഫ്രഞ്ച് ഹാക്കറും സെക്യൂരിറ്റി വിദഗ്ദനുമായ എലിയറ്റ് അല്‍ഡേഴ്‌സന്‍ ഇക്കാര്യം വ്യക്തമാക്കി ട്വിറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആളുകള്‍ ഇത് ശ്രദ്ധിച്ചത്. അതേസമയം ആധാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ എങ്ങനെ ഇടംപിടിച്ചുവെന്നാണ് പലരുടെയും ചോദ്യം. രാജ്യത്തെ ആയിരക്കണക്കിന് ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍…
Read Moreറെയിൽപ്പാതകളിലെ പരിശോധനയ്ക്കും പരിപാലനത്തിനും ഉപയോഗിക്കുന്ന വാഹനം ബെമല്‍ പുറത്തിറക്കി.
ബെംഗളൂരു: റെയിൽപ്പാതകളിലെ പരിശോധനയ്ക്കും പരിപാലനത്തിനും ഉപയോഗിക്കുന്ന എട്ട് ചക്രങ്ങളുള്ള ‘സെൽഫ് പ്രൊപ്പൽഡ് ഡീസൽ ഇലക്ട്രിക് ടവർ കാർ’ പൊതുമേഖലാസ്ഥാപനമായ ബെമൽ പുറത്തിറക്കി. തദ്ദേശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാർ പുറത്തിറക്കിയത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കാറിൽ അത്യാധുനിക സൗകര്യങ്ങളുണ്ട്. ഡിജിറ്റൽ ഡിസ്‌പ്ലേയോടു കൂടിയതാണ് ഡ്രൈവറുടെ ക്യാബിൻ. എല്ലാ ക്യാബിനുകളിലും ഹീറ്ററുകൾ, സി.സി.ടി.വി. ക്യാമറകൾ തുടങ്ങിയവയുണ്ടാകും. ബെമൽ സി.എം.ഡി. ദീപക് കുമാർ ഹോട്ട കാർ ഫ്ളാഗ് ഓഫ് ചെയ്തു.
Read More