ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. 18.5 ശതമാനം വർധനയ്കുള്ള നിർദേശം സർക്കാരിന് കൈമാറി. ഡീസൽ വിലയിലുണ്ടായ വർധനയും ജീവനക്കാരുടെ വേതനമുയർത്തിയതിലൂടെയുണ്ടായ അധിക ബാധ്യതയും കാരണമാണ് നിരക്കുയർത്താനുള്ള നിർദേശം ബി.എം.ടി.സി. നൽകിയത്. നിലവിൽ മാസത്തിൽ 20 കോടി മുതൽ 25 കോടി വരെയാണ് ബി.എം.ടി.സി.യുടെ നഷ്ടം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബി.എം.ടി.സി. ഉദ്യോഗസ്ഥർ പറഞ്ഞു. നിരക്കുയർത്തണമെന്ന നിർദേശം സർക്കാർ അംഗീകരിച്ചാൽ 220 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ബി.എം.ടി.സി. അധികൃതരുടെ പ്രതീക്ഷ. 2014 ഏപ്രിലിലാണ് ഇതിനുമുമ്പ് ബി.എം.ടി.സി. നിരക്ക്…
Read MoreMonth: August 2018
നടുറോഡിൽ ഒരു പെണ്ണിന് വേണ്ടി “ഹരികൃഷ്ണൻ”മാർ പോരടിച്ചു; മൂന്നാമത് ഒരാളുടെ കൂടെ മുങ്ങി നായിക;സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടന്നത് നെലമംഗലയിൽ.
ബെംഗളൂരു :ഭർത്താവെന്ന് അവകാശപ്പെട്ടു രണ്ടുപേർ ദേശീയപാതയിൽ തമ്മിൽതല്ലുന്നതിനിടെ വീട്ടമ്മ മറ്റൊരാൾക്കൊപ്പം കടന്നുകളഞ്ഞു. ബെംഗളൂരു– നെലമംഗല ദേശീയപാതയാണു വിചിത്ര സംഭവങ്ങൾക്കു വേദിയായത്. ശശികല എന്ന സ്ത്രീയെ സ്വന്തമാക്കാൻ സിദ്ധരാജുവും മൂർത്തിയും തമ്മിലാണു നടുറോഡിൽ തല്ലുകൂടിയതെന്നു പൊലീസ് പറഞ്ഞു. ആദ്യ രണ്ടു വിവാഹങ്ങൾ വേർപെടുത്തിയ ശേഷം കഴിഞ്ഞ വർഷം മുതൽ ശശികല മൂർത്തിക്കൊപ്പമായിരുന്നു താമസം… വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് ഇയാൾ. ഇതിനിടെ സിദ്ധരാജു എന്ന യുവാവുമായി ശശികല പരിചയത്തിലായി ഇയാളെ വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇരുവരും ബസ് സ്റ്റോപ്പിൽ നിൽക്കവെയാണു മൂർത്തി എത്തിയത് ഇരുവരുടെയും വഴക്ക് മൂർച്ഛിച്ചതോടെ…
Read Moreകുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ
ആലപ്പുഴ: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ ധാരണ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ജലനിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കും. മടകെട്ടാത്ത പാടശേഖരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി. കുട്ടനാട്ടിലെ പ്രളയത്തില്‍ 1000 കോടിയുടെ നഷ്ടമെന്ന് ജി.സുധാകരന്‍ പറഞ്ഞു. റോഡുകള്‍ നന്നാക്കാന്‍ മാത്രം 500 കോടി രൂപ വേണമെന്നും മന്ത്രി പറഞ്ഞു. അതേസമയം യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷത്തിനെതിരെ മന്ത്രിമാര്‍ രംഗത്തെത്തി. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു.…
Read Moreകോളജിൽ സഹപാഠിയും ബെംഗളൂരുവിൽ അയൽവാസിയുമായ കാമുകിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിന്റെ പേരിൽ വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച മലയാളി നല്‍കിയ ഹര്‍ജി കോടതി തള്ളി.
ബെംഗളൂരു : ഡൽഹി, ബെംഗളൂരു വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു വാട്സാപ്പിലൂടെ വ്യാജ സന്ദേശങ്ങൾ അയച്ച കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശി എം.ജി.ഗോകുൽ സമർപ്പിച്ച ഹർജി എൻഐഎ പ്രത്യേക കോടതി തള്ളി. 2015 സെപ്റ്റംബറിലാണു കേസിന് ആസ്പദമായ സംഭവം നടന്നത്. കോളജിൽ സഹപാഠിയും ബെംഗളൂരുവിൽ അയൽവാസിയുമായ കാമുകിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിന്റെ പേരിൽ ഭീഷണി സന്ദേശങ്ങൾ അയച്ചുവെന്നാണു കേസ്. അർധരാത്രി ലഭിച്ച സന്ദേശങ്ങളെ തുടർന്നു മൂന്നു രാജ്യാന്തര വിമാനങ്ങൾ ഉൾപ്പെടെ ബെംഗളൂരുവിൽ നിന്നുള്ള ഏഴു സർവീസുകളാണു മണിക്കൂറുകളോളം വൈകിയത്. പാരീസിലേക്കു പോയ വിമാനം തിരിച്ചിറക്കിയും പരിശോധിച്ചു. ബോംബ് ഭീഷണി…
Read Moreനരബലി;നാലുവയസ്സുകാരന്റെ മൃതദേഹം കഴുത്തും ജനനേന്ദ്രിയവും അറുത്ത നിലയിൽ വയലിൽ കണ്ടെത്തി.
ബെംഗളൂരു ∙ ബാഗൽക്കോട്ടിൽ നാലുവയസ്സുകാരന്റെ മൃതദേഹം കഴുത്തും ജനനേന്ദ്രിയവും അറുത്ത നിലയിൽ വയലിൽ കണ്ടെത്തി. നരബലിയെന്ന സംശയത്തെ തുടർന്നു പൊലീസ് അന്വേഷണം തുടങ്ങി. ബന്ദിഗനി ഗ്രാമത്തിലെ യെല്ലപ്പയുടെ മകൻ അമജഗോലയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ ബാലവാടിയിൽ പോയ മകൻ വൈകുന്നേരമായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയത്. നാലുമണിവരെ ബാലവാടിയിൽ ഇരിക്കുന്ന മകൻ കൂട്ടുകാർക്കൊപ്പം കളിക്കാറുള്ളതിനാൽ അഞ്ചുമണിക്കാണു വിളിച്ചു കൊണ്ടുവരുക. തുടർന്നു നടത്തിയ പരിശോധനയിലാണ് ഗ്രാമാതിർത്തിയിലെ വയലിൽ വിജനമായ സ്ഥലത്തു രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ സ്വർണക്കടുക്കനും വെള്ളിയരഞ്ഞാണവും കാണാതായിട്ടുണ്ട്. കുട്ടിയെ അങ്കണവാടിയിൽനിന്നു വിളിച്ചുകൊണ്ടു പോയെന്നു കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read Moreഅണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പണം ഒഴുകിയത് ഖജനാവിലേക്ക്.
മൈസൂരു: അണക്കെട്ടിലെ ജലനിരപ്പ് നിറവിന്റെ നെറുകയിലെത്തിയപ്പോൾ നിറഞ്ഞത് ഖജനാവ്. വെള്ളം നിറഞ്ഞ് തുളുമ്പിനില്ക്കുന്ന കൃഷ്ണരാജസാഗർ അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളം വർണപ്രപഞ്ചമൊരുക്കി പുറത്തേക്കൊഴുകുന്ന കാഴ്ച കാണാനെത്തുന്നത് പതിനായിരങ്ങൾ. വൃന്ദാവൻ ഉദ്യാനത്തിലേക്ക് ഇവർക്ക് പ്രവേശന ടിക്കറ്റ് വിറ്റ വകയിൽ ഖജനാവിലെത്തിയത് ഒരു കോടി രൂപ. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഉദ്യാനത്തിലെത്തിയവരുടെ എണ്ണത്തിലാണ് വൻ വർധനയുണ്ടായത്. ജൂണിൽ 53.76 ലക്ഷം രൂപയും ജൂലായിൽ 46.76 ലക്ഷം രൂപയും ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചു. ഈ രണ്ട് മാസങ്ങളിലുമായി കഴിഞ്ഞ വർഷത്തേക്കാൾ 20 ലക്ഷത്തോളം രൂപ അധികമായി കാവേരി നീരാവരി നിഗമിന്റെ…
Read Moreലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു ഫൈനലിൽ
നാന്‍ജിങ്: പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്‍റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്‍റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 21-16, 24-22. നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. റിയോ ഒളിമ്പിക്‌സ് ഫൈനലിന്‍റെ ആവര്‍ത്തനമാകും നാളെ നടക്കാന്‍ പോകുന്ന സിന്ധു-മാരിന്‍ ഫൈനല്‍. 2016 റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ സ്വര്‍ണ മെഡല്‍ നേടിയത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി…
Read Moreപട്ടാപ്പകല്‍ സൂര്യന്‍ മുങ്ങി; സൈബീരിയന്‍ ജനങ്ങള്‍ ഇരുട്ടിലായത് രണ്ട് മണിക്കൂര്‍!
സൈബീരിയ: പട്ടാപ്പകല്‍ സൂര്യനെ കാണാതായാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങനെ ഒരു അവസ്ഥ നേരിട്ട് അനുഭവിച്ചിരിക്കുകയാണ് റഷ്യയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈബീരിയയിലെ ജനങ്ങള്‍. സൈബീരിയയിലെ സാഖയിലാണ് സംഭവം. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ പകല്‍ സമയത്ത് ഉദിച്ച് നിന്നിരുന്ന സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ലൈറ്റിടാതെ പരസ്പരം ഒന്നും കാണാനാവാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെ രാവിലെ 11.30ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെ മടങ്ങി വന്നു. ഏകദേശം മൂന്നു മണിക്കൂറോളമാണ് സൂര്യന്‍ അപ്രത്യക്ഷമായത്. സൂര്യന്‍ തിരികെ വന്ന ശേഷം…
Read Moreകേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുത്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ പ്രക്ഷോഭത്തിന് മുന്‍കയ്യെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷത്തിന്‍റെ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കും. കൂടാതെ, ഈ സഖ്യമായിരിക്കും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. രാജ്യ൦ ഉറ്റുനോക്കുന്ന മുഖ്യ വിഷയങ്ങളായ അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍, റാഫേല്‍ യുദ്ധ വിമാന ഇടപാട്, പിഎന്‍ബി ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിലാണ് പ്രതിപക്ഷ൦ പ്രക്ഷോഭം നടത്തുക. സംയുക്ത പ്രക്ഷോഭത്തിന്‍റെ…
Read Moreരണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ബെംഗളൂരുവില്‍ വച്ച് നടക്കാറുള്ള എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവര്‍ഷം മറ്റ് സംസ്ഥാനത്തിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം.
ബെംഗളൂരു: ബെംഗളൂരു ആതിഥ്യമരുളുന്ന എയ്‌റോ- ഇന്ത്യ പ്രദർശനം അടുത്തവർഷം ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ നീക്കമെന്ന് ആരോപണം. ഗോവയിലേക്ക് മാറ്റാൻ നേരത്തേ നീക്കം നടന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് മാറ്റുകയായിരുന്നു. 1996 മുതൽ എയ്‌റോ- ഇന്ത്യ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേന താവളത്തിലാണ് നടക്കുന്നത്. എയ്‌റോ- ഇന്ത്യ ബെംഗളൂരുവിൽനിന്ന് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പല സംസ്ഥാനങ്ങളും സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. പത്ത് തവണ ഡിഫൻസ് എക്സ്‌പോ നടന്നത് ഡൽഹിയിലാണ്. തുടർന്ന് ഗോവയിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും മാറ്റി. അതിനുശേഷമാണ് ബെംഗളൂരുവിലെത്തിയത് – മന്ത്രി പറഞ്ഞു.…
Read More