ചണ്ഢീഗഡ്: മലയാളികളെ ഇനിയും സഹായിക്കാന്‍ തയ്യാറാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് പഞ്ചാബിൽ നിന്ന് ദുരിതാശ്വാസ സാധനങ്ങളെത്തിയപ്പോൾ മലയാളികൾ പഞ്ചാബിന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ തന്‍റെ ഉള്ളു തൊട്ടുവെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. മലയാളികള്‍ പഞ്ചാബിന് ജയ് വിളിക്കുന്ന വീഡിയോ ട്വിറ്ററിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പഞ്ചാബിന് ജയ് വിളിച്ച മലയാളികള്‍ക്ക് തുടര്‍ന്നും സഹായങ്ങള്‍ ചെയ്യാന്‍ സന്നദ്ധനാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. കേരളത്തിലെ ദുരിതബാധിത മേഖലകളിലേക്ക് അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ പത്തുകോടി രൂപയുടെ ധനസഹായവും പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്…
Read MoreMonth: August 2018
പ്രതിക്കൂട്ടിലാക്കേണ്ട, കൃത്യമായ രേഖകള്‍ ഉണ്ട്; ചീഫ് സെക്രട്ടറിയ്ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍
തിരുവനന്തപുരം: ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ ചീഫ് സെക്രട്ടറിയ്ക്കെതിരെ കെഎസ്ഇബി ചെയര്‍മാന്‍. സര്‍ക്കാരും കെ.എസ്.ഇ.ബിയും തമ്മിലുള്ള ആശയവിനിമയത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍. എസ് പിള്ള വ്യക്തമാക്കി. ഡാം തുറക്കുന്നത് സംബന്ധിച്ച് പാളിച്ച സംഭവിച്ചെന്ന് ചീഫ് സെക്രട്ടറി പറയുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പിഴവുണ്ടായെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ നൂറ് ശതമാനം മുന്നൊരുക്കങ്ങളോടെയാണ് ബാണാസുര സാഗര്‍ ഡാം തുറന്നതെന്നും ഇതുമായി…
Read Moreനൂറ് പശുക്കളും, ഒരു ലക്ഷം മനുഷ്യരും; കേന്ദ്രത്തെ ട്രോളി ടൊവിനൊ
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചെന്ന വിമര്‍ശനവുമായി യുവ താരം ടോവിനൊ തോമസ്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് താരം കേന്ദ്രത്തെ പരിഹസിച്ചുക്കൊണ്ട് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നൂറ് പശുക്കള്‍ കേരളത്തില്‍ പ്രളയത്തില്‍, കുടെ ഒരു ലക്ഷം മനുഷ്യരും, കേന്ദ്രം രക്ഷിക്കണം’ എന്നായിരുന്നു കുറിപ്പ്. View this post on Instagram A post shared by Tovino⚡️Thomas (@tovinothomas) കേരളത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു. ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍…
Read Moreവിദേശ സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റ്
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ദേശീയ ദുരന്ത നിവാരണ നയത്തിന്‍റെ രേഖകള്‍. സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. Ref: https://ndma.gov.in/images/policyplan/dmplan/National%20Disaster%20Manag… Chapter 9: International Cooperation 9.2 Accepting Foreign Assistance 9.3 Accepting Multilateral Assistance ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിക്കേണ്ട എന്നത് സര്‍ക്കാരിന്റെ നിലപാട് മാത്രമാണ്. 2004 വരെ ഇന്ത്യ വിദേശത്ത് നിന്ന് ദുരിതാശ്വാസ…
Read Moreക്യാമ്പില്‍ സംഘര്‍ഷം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെതിരെ കേസ്
കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ തലയിൽ അരി ചാക്കെടുത്ത് വച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഒൻപത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന നായരമ്പലത്തെ സിപിഎം ഏരിയാ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസ്. എന്നാല്‍, പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വൈകാതെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഞാറയ്ക്കല്‍ പോലീസ് അറിയിച്ചു. ക്യാമ്പുകളിലേക്ക് നാട്ടുകാർ പിരിവെടുക്കുന്നതും, ഉദാരമനസ്ക്കർ സംഭാവന നൽകുന്നതുമായ എല്ലാ വസ്തുക്കളും നായരമ്പലം മംഗല്യ ഓഡിറ്റോറിയം, ഭഗവതി വിലാസം സ്‌ക്കൂൾ എന്നിവിടങ്ങളിലാണ് ഒരുക്കിയിരുന്നത്. ഇവ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടാനുള്ള…
Read More”എന്‍റെ വീടായിരുന്നു”, മടങ്ങുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് വൃത്തിയാക്കി ദുരിതബാധിതര്‍!
കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ വേദനയ്ക്കിടയിലും അഭയം തന്ന കേന്ദ്രങ്ങളെ മറക്കാതെ ദുരിതബാധിതര്‍! നാല് ദിവസത്തെ വാസം അവസാനിപ്പിച്ച് ക്യാമ്പുകളില്‍ നിന്ന് മടങ്ങിപോകുമ്പോള്‍ സ്വന്തം വീടുപോലെ മനോഹരമായി വൃത്തിയാക്കിയാണ് അവര്‍ പോയത്. പ്രളയക്കെടുതിയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കൂനമ്മാവിലെ കൊങ്ങോര്‍പിള്ളി ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ അഭയം തേടിയവരാണ് ഒരുപാടുപോലും അവശേഷിപ്പിക്കാതെ കെട്ടിടം വൃത്തിയാക്കി നല്‍കിയത്. സ്‌കൂളിലെ നാലാം നിലയില്‍ 1200 പേരാണ് അഭയം തേടിയത്. ‘കഴിഞ്ഞ നാലുദിവസം ഇത് എനിക്കെന്‍റെ വീടായിരുന്നു. എങ്ങനെ അത് വൃത്തികേടാക്കി മടങ്ങാനാവും? നമ്മള്‍ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കില്ലേ?’…
Read Moreവിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
കോഴിക്കോട്: ത്യാഗസ്മരണയില്‍ ഇസ്ലാം വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുന്നു. നബിയുടെ ത്യാഗസ്മരണകള്‍ ഓര്‍മ്മിക്കുന്ന ഒരു ദിനം കൂടിയാണ് ബക്രീദ്. പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്. വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.…
Read Moreപ്രളയത്തിന് കാരണം വൈദ്യുതി വകുപ്പിന്റെ വീഴ്ച ?പിണറായി സർക്കാർ പ്രതിക്കൂട്ടിൽ.
പത്തനംതിട്ട: സംസ്ഥാനത്തെ വിഴുങ്ങിയ മഹാ പ്രളയത്തിന് കാരണം പിണറായി സർക്കാരിന്‍റെ ഡാം മാനേജ്മെന്‍റിലെ പാളിച്ചയെന്ന സംശയം ബലപ്പെടുന്നു. ഇടുക്കി പദ്ധതിയുടേതടക്കം ജലനിരപ്പ് താഴ്ത്തണമെന്ന് ദിവസങ്ങൾക്ക് മുന്‍പേ തന്നെ ആവശ്യമുയർന്നിട്ടും പരാമാവധി വെളളം സംഭരിക്കാനുളള വൈദ്യുതി വകുപ്പിന്‍റെ അത്യാർത്തിയാണ് കൊടുംവിപത്തിന് വഴിവെച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. വൈദ്യുതി ഉത്പാദിപ്പിക്കാനായി ഡാമുകളില്‍ പരമാവധി വെള്ളം ശേഖരിച്ചു വയ്ക്കുക എന്ന നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചത്.എന്നാല്‍ അടുപ്പിച്ച് മൂന്ന് ദിവസം മഴപെയ്തതോടെ മൂന്ന് ഡാമുകള്‍ ഒരുമിച്ചു തുറന്നുവിടേണ്ട സ്ഥിതി വന്നു. ട്രയല്‍ റണ്‍ നടത്താന്‍ പോലും തയ്യാറാവാതിരുന്നതോടെ എല്ലാ അതിരുകളും…
Read Moreആ ചിത്രം പോസ്റ്റ് ചെയ്തത് ഞാനല്ല.
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്നതിന്റെ ചിത്രം വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെട്ടതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി. ”കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എൻറെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എൻറെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്”. എന്നാണ് കേന്ദ്രമന്ത്രി ഉറങ്ങുന്ന പോസ്റ്റിന് നല്‍കുന്ന വിശദീകരണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഔദ്ധ്യോഗീക ഫേസ് ബുക്ക് പേജില്‍…
Read Moreപുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയ൦ സൃഷ്ടിച്ച ദുരിതത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി. ഒരു പുതിയ കേരളം സൃഷ്ടിക്കേണ്ട ശ്രമമാണ് നമുക്ക് നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതുവരെ 700 കോടി സംഭാവന നല്‍കിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രളയക്കെടുതി നേരിടുന്നതിനായി സ്വീകരിക്കാനിരിക്കുന്ന അടിയന്തിര നടപടികളുടെ ഏകദേശരൂപം മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു. കൂടാതെ, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 30ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ലോകത്തിന്‍റെ വിവിധ…
Read More