ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ സർവ്വകക്ഷി സംഘത്തെ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ കൂട്ടാതെ തന്നെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. കേരളം ഉന്നയിച്ച ഒറ്റആവശ്യത്തിലും അനുകൂലമായി പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി സർവ്വകക്ഷിസംഘത്തെ രാഷട്രീയമായി നേരിട്ടുവെന്നാണ് സൂചന.
മുൻകാലങ്ങളിൽ കേന്ദ്രസര്ക്കാര് ഫണ്ട് നല്കിയിട്ടും കേരളം നടപ്പാക്കാത്ത പദ്ധതികളുടെ പട്ടിക പ്രധാനമന്ത്രി മുഖ്യമന്ത്രിയ്ക്ക് കൈമാറി. റെയിൽവേയുടേതടക്കം നിരവധി പദ്ധതികൾ ഇൗ പട്ടികയിലുണ്ടെന്നാണ് സൂചന. പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി യഥാർത്ഥ്യമായെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കോച്ച് ഫാക്ടറി യഥാർത്ഥ്യമാക്കാനുള്ള സമ്മർദ്ദം എന്ത് കൊണ്ട് യുപിഎ സർക്കാരിൽ കേരളം ചെലുത്തിയില്ലെന്നും ചോദിച്ചു.
2012-ൽ അനുവദിച്ച പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെന്നും ആ പദ്ധതി നടപ്പാക്കാതെ പോയെങ്കിൽ അതിന് ഉത്തരവാദി അന്നത്തെ സർക്കാരാണെന്നും പ്രധാനമന്ത്രി സർവ്വകക്ഷിസംഘത്തോട് പറഞ്ഞു എന്നാണ് വിവരം.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ...