മുഴുവൻ യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോയ ലാമ ബസ് “ഹൈജാക്ക്” ചെയ്തു; നാടകീയ സംഭവങ്ങൾക്കൊടുവിൽ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേക്ക് നല്ല തിരക്ക് ഉണ്ടായിരുന്നു ഇന്നലെയാണ് സംഭവം കലാശിപ്പാളയത്തു നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്ന ലാമ ട്രാവൽസിന്റെ KA01AG636 നമ്പറിലുള്ള ബസിനെ പോലീസുകാർ എന്നവകാശപ്പെടുന്ന നാലു പേർ ബൈക്കിൽ എത്തി നടുറോട്ടിൽ വച്ച് തടഞ്ഞു നിർത്തി. ബസ് മുഴുവൻ ഒന്ന് സെർച്ച് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. മൈസൂർ റോഡിലെ ആർ വി കോളേജിന് സമീപമാണ് സംഭവം നടന്നത്. 9.45 ന് കലാശിപ്പാളയത്തിൽ നിന്ന് യാത്രയാരംഭച്ചതായിരുന്നു ബസ്. 42 യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ. ഡ്രൈവറെ പുറത്തിറക്കിയതിന് ശേഷം അതിലൊരാൾ വണ്ടിയുടെ നിയന്ത്രണമേറ്റെടുക്കുകയും അടുത്തുള്ള ഒരു ഗോഡൗണിൽ…

Read More

ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റം വെബ്സൈറ്റിൽ നുഴഞ്ഞുകയറി ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസ്;ബിബിഎംപി ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു : വോട്ടർമാർക്കു വ്യാജ തിരിച്ചറിയൽ കാർഡുകൾ നൽകി കബളിപ്പിച്ചെന്ന കേസിൽ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ബിബിഎംപി ദാസറഹള്ളി സോണിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സഞ്ജയ് കുമാർ (29), നവീൻകുമാർ (30), എൻ.സച്ചിൻ (26), ദേവരാജ് (25), കരിസിദ്ധേശ്വര (34) എന്നിവരാണ് ക്രൈംബ്രാഞ്ചും പീനിയ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായത്. ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റം (ഇആർഎംഎസ്) വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഇവർ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡ‍് വ്യാജമായി നൽകിയതായാണ് പരാതി. ബെംഗളൂരുവിലെ വോട്ടർപട്ടികയിൽ ഏഴായിരത്തോളം പേരുകൾ വ്യാജമായി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവിനെ 10 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചു.

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിക്കു 10 വർഷം കഠിനതടവ്. ശ്രീരാമപുര പൊലീസ് കഴിഞ്ഞവർഷം മേയിൽ അറസ്റ്റ് ചെയ്ത പാർഥിപനാണ് സിറ്റി സിവിൽ കോടതി ശിക്ഷ വിധിച്ചത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു ചുമത്തുന്ന പോക്സോ അനുസരിച്ചുള്ള കേസിൽ 6500 രൂപ പിഴയും കോടതി വിധിച്ചു. പിതാവ് മരിച്ച കുട്ടിയുടെ അമ്മയോടൊപ്പമാണു പ്രതി താമസിച്ചിരുന്നത്.

Read More

കോ​​ൽ​​ക്ക​​ത്തക്കെതിരേ ഡൽഹിക്ക് 55 റൺസ് ജയം

ഡ​​ൽ​​ഹി: ത​​ല മാ​​റി, ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​ന്‍റെ ക​​ളി​​യും. ടീ​​മി​​ന്‍റെ തു​​ട​​ർ പ​​രാ​​ജ​​യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഗൗ​​തം ഗം​​ഭീ​​ർ ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തി​​നു​​ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​ന് ഉ​​ജ്വ​​ല ജ​​യം. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ 55 റ​ൺ​സി​നാ​​ണ് ഡ​​ൽ​​ഹി കീ​​ഴ​​ട​​ക്കി​​യ​​ത്. ക്യാ​​പ്റ്റ​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ശ്രേ​​യ​​സ് അ​​യ്യ​​റുടെ ബാ​​റ്റ് കൊ​​ടു​​ങ്കാ​​റ്റാ​​യി വീശിയ​​പ്പോ​​ൾ ഡ​​ൽ​​ഹി​​യു​​ടെ സ്കോ​​ർ ബോ​​ർ​​ഡി​​ലേ​​ക്ക് റ​​ണ്‍​സ് ഒ​​ഴു​​കി​​യെ​​ത്തി. 40 പ​​ന്തി​​ൽ 10 സി​​ക്സും മൂ​​ന്ന് ഫോ​​റും അ​​ട​​ക്കം 93 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ശ്രേ​​യ​​സ് അ​​യ്യ​​റുടെ ക​​രു​​ത്തി​​ൽ ഡെ​​യ​​ർ ഡെ​​വി​​ൾ​​സ് 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ്…

Read More

ഹൈക്കോടതി ഇടപെട്ടു;വിവിധ ആവശ്യങ്ങളുന്നയിച്ചു നമ്മ മെട്രോ ജീവനക്കാർ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു.

ബെംഗളൂരു : വിവിധ ആവശ്യങ്ങളുന്നയിച്ചു നമ്മ മെട്രോ ജീവനക്കാർ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക്, ഹൈക്കോടതി ഇടപെടലിനെ തുടർന്നു മാറ്റിവച്ചു. ശമ്പളം പരിഷ്കരിക്കുക, തൊഴിലാളി യൂണിയന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൻമേൽ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അനുകൂല നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണു യൂണിയൻ ഭാരവാഹികൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാൽ ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി പ്രശ്നം മേയ് 28നു മുൻപു മാനേജ്മെന്റുമായി ചർച്ച ചെയ്തു പരിഹരിക്കാനും അതുവരെ സമരം ചെയ്യരുതെന്നും നിർദേശിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ജീവനക്കാർ അനിശ്ചിതകാല…

Read More

ബിഎംഎഫ് മലയാളം ക്ലാസ് മേയ് 2 ന്

ബെംഗളൂരു : കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച് ബെംഗളൂരു മലയാളി ഫോറം(ബിഎംഎഫ്) നടത്തുന്ന മലയാളം ക്ലാസ് മേയ് രണ്ടിനാരംഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9880129349(ഗോപാലകൃഷ്ണൻ), 8147386195(ബീന) എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നു പ്രസിഡന്റ് അഡ്വ.മെന്റോ ഐസക് അറിയിച്ചു.

Read More

മമ്മൂട്ടി പാടിയ ഗാനം ‘എന്താ ജോണ്‍സാ കള്ളില്ലേ’ പുറത്തിറങ്ങി

കൊച്ചി: ജോയ്മാത്യു തിരക്കഥയെഴുതി ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളില്‍ മമ്മൂട്ടി പാടിയ ‘എന്താ ജോണ്‍സാ കള്ളില്ലേ’ എന്ന ഗാനം പുറത്തിറങ്ങി. മുണ്ടുമടക്കി കുത്തി മമ്മൂട്ടി പാടുന്ന ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ബിജി പാലാണ്. ‘വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതത്തിലും ഒരു കൈ നോക്കുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ’ എന്ന കുറിപ്പിനൊപ്പം മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കില്‍ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം:  കാലിക പ്രസക്തിയുള്ള കഥ പറയുന്ന ചിത്രത്തില്‍ കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യു, കെപിഎസി ലളിത, മുത്തുമണി,…

Read More

എന്തായാലും വെള്ളം കുടി മുട്ടില്ല എന്ന് ഉറപ്പു നല്‍കി എക്സൈസ് വകുപ്പ്;മദ്യവിൽപനശാലകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയ നടപടി പുനപരിശോധിക്കും.

ബെംഗളൂരു :അധിക സമയം പ്രവർത്തിക്കുക, കണക്കിൽപ്പെടാത്തത്ര മദ്യം സൂക്ഷിക്കുക, യഥാർഥ വില പ്രദർശിപ്പിക്കാതിരിക്കുക, കണക്കുകളിൽ കൃത്രിമം, മോശം അടുക്കള, ശുചിമുറികളുടെ അഭാവം, അമിതവില ഈടാക്കൽ തുടങ്ങിയ വീഴ്ചകളുടെ പേരില്‍ നടപടിഎടുത്ത, പെരുമാറ്റച്ചട്ടം ലംഘിച്ച എണ്ണൂറോളം മദ്യവിൽപനശാലകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത് എക്സൈസ് വകുപ്പ് പുനഃപരിശോധിക്കും. പൂട്ടിയ മദ്യശാലകളിൽ ഗുരുതര വീഴ്ചകൾ നടത്താത്തവയുടെ ലൈസൻസ് പുനഃസ്ഥാപിക്കുമെന്ന് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ 303 എണ്ണം ഉൾപ്പെടെ സംസ്ഥാനത്താകെ 752 മദ്യശാലകളുടെ ലൈസൻസ് ആണ് തിരഞ്ഞെടുപ്പ് കഴിയുംവരെ സസ്പെൻഡ് ചെയ്തത്. ബാർ, എംആർപി ഷോപ്പ്, പബ് ഉൾപ്പെടെയാണിത്.…

Read More

കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസ് പ്രകടന പത്രികയെന്ന് രാഹുല്‍ ഗാന്ധി

ബെംഗളൂരു: കര്‍ണാടക ജനതയുടെ മന്‍ കി ബാത്താണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനഹിതമറിഞ്ഞ് കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങളില്‍ 95 ശതമാനവും നടപ്പിലാക്കിയെന്നും രാഹുല്‍ പറഞ്ഞു.  ബിജെപിയുടെ പ്രകടനപത്രിക ഖനി രാജാക്കന്മാരുടെയും അഴിമതിക്കാരുടെയും എന്നും രാഹുല്‍ ആരോപിച്ചു. കാര്‍ഷിക, വിദ്യാഭ്യാസ വ്യവസായ വികസനം ലക്ഷ്യമിടുന്നതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഐ.ടി അധിഷ്ടിത വ്യവസായങ്ങള്‍ പ്രോത്സാനിപ്പിക്കും. കാര്‍ഷിക മേഖലയിലും നിരവധി പദ്ധതികള്‍ പ്രകടന…

Read More

‘മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍’ ചീഫ് ജസ്റ്റിസ് തന്നെ; പിന്തുണച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്‍റെ പരമാധികാരത്തെ പിന്തുണച്ച് കേന്ദ്രം. കേസുകള്‍ വിഭജിച്ച്‌ നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന്‍ അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ അച്ചടക്കം നിലനിര്‍ത്താന്‍ ചീഫ് ജസ്റ്റിസിന് പരമാധികാരം വേണമെന്നും എജി സൂചിപ്പിച്ചു. സുപ്രീം കോടതിയില്‍ കേസുകള്‍ ഓരോ ബെ‍ഞ്ചിന് വിടുന്നത് സംബന്ധിച്ചുള്ള നടപടികള്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. കേസുകൾ വിഭജിച്ച് നൽകുന്നതിനും, ബെഞ്ചുകൾ ഏതൊക്കെ കേസുകൾ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റീസിന്റേതാകുമെന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Read More
Click Here to Follow Us