മുത്തശ്ശി പത്രത്തിന്റെ “വീര” വാദം സോഷ്യൽ മീഡിയ പൊളിച്ചടുക്കിയപ്പോൾ ഓൺലൈൻ എഡിഷനിൽ നുണപ്രചാരണം തിരുത്തി അടിയറവ്; പ്രിന്റഡ് എഡിഷനിൽ എന്ത് ചെയ്യും ?

മാതൃഭൂമി പത്രത്തിന്റെ ആദ്യ പുറത്ത് വന്ന വാർത്തയായിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയയിലെ ഹൈലൈറ്റ്, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച്  സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം പ്രസ്ഥാവന ഇറക്കി എന്നും മറ്റുമായിരുന്നു വിഷയം, അതേ വാർത്ത മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിലും ലഭ്യമായിരുന്നു. എന്നാൽ ഉച്ചയോടെ “വീരനുണ പ്രചരണ” ത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആഞ്ഞടിച്ചു, നുണയെഴുതി സാധാരണ ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ചാൽ അയാൾ എത്ര “വീര “നാണെങ്കിലും അടിയറവു പറയാതെ നിവൃത്തിയില്ല. അതു തന്നെ സംഭവിച്ചു വൈകുന്നേരത്തോടെ ഓൺലൈൻ എഡിഷനിൽ തിരുത്ത് കണ്ടു. ദേശീയ മാധ്യമങ്ങളിൽ…

Read More

സാമ്പത്തിക വെല്ലുവിളി നേരിടുന്ന 396 ഹൃദ്രോഗികൾക്കു സൗജന്യ ആൻജിയോപ്ലാസ്റ്റിയും ഉന്നത നിലവാരത്തിലുള്ള സ്റ്റെന്റും ലഭ്യമാക്കും;ജയദേവ ആശുപത്രിയുടെ നേതൃത്വത്തില്‍ 200 പേര്‍ക്ക് സൌജന്യ ആന്‍ജിയോ പ്ലാസ്റ്റി.

ബെംഗളൂരു ∙ മഹാനഗരസഭയിൽ (ബിബിഎംപി) സാമ്പത്തിക വെല്ലുവിളി നേരിടുന്ന 396 ഹൃദ്രോഗികൾക്കു സൗജന്യ ആൻജിയോപ്ലാസ്റ്റിയും ഉന്നത നിലവാരത്തിലുള്ള സ്റ്റെന്റും ലഭ്യമാക്കും. ഇതുസംബന്ധിച്ച് ബിബിഎംപിയും സർക്കാരിന്റെ കീഴിലുള്ള ജയദേവ, വിക്ടോറിയ ആശുപത്രികളും ധാരണാപത്രം ഒപ്പുവച്ചു. ബിബിഎംപിയുടെ 198 വാർഡിലെയും രണ്ടുവീതം രോഗികൾക്കാണു പദ്ധതിയുടെ ഗുണഫലം ലഭിക്കുക. ബിബിഎംപി 2017–18 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് നാലുകോടി രൂപ വകയിരുത്തി. ഇതിൽ 3.5 കോടി രൂപ ജയദേവ ആശുപത്രിക്കും 50 ലക്ഷം രൂപ വിക്ടോറിയ ആശുപത്രിക്കും കൈമാറുമെന്നു ബിബിഎംപി കമ്മിഷണർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ഓരോ വാർഡിലെയും അർഹരായ…

Read More

ദസറ പുഷ്പമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൈസൂരു ∙ ദസറയോട് അനുബന്ധിച്ചുള്ള 11 ദിവസത്തെ പുഷ്പമേള നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പങ്കെടുക്കും. ഹോർട്ടികൾച്ചർ വകുപ്പും മൈസൂരു ജില്ലാ ഹോർട്ടികൾച്ചർ അസോസിയേഷനും മൈസൂരു സിറ്റി കോർപറേഷനും ചേർന്നാണു പുഷ്പമേള സംഘടിപ്പിക്കുന്നത്. സോമനാഥപുരയിലെ ചെന്നകേശവ ക്ഷേത്രത്തിന്റെ മാതൃകയാണ് ഇത്തവണ പുഷ്പമേളയുടെ പ്രധാന ആകർഷണം. മൈസൂരുവിലെ ദൊഡ്ഡഘടിയാര (വലിയ ക്ലോക്ക്), ഐഫൽ ടവർ, ബാർബി ഡോൾ, 12 അടി ഉയരമുള്ള മയിൽ എന്നിവയുടെയും പൂക്കൾ കൊണ്ടുള്ള രൂപങ്ങൾ മേളയെ ആകർഷകമാക്കും. കുട്ടികൾക്കു 10 രൂപയും മുതിർന്നവർക്ക്…

Read More

നുണയെഴുതി മാതൃഭൂമി;എസ്ബിഐ റിസര്‍ച്ച് എന്ന സ്വകാര്യ സ്ഥാപനത്തെ,എസ് ബി ഐ ബാങ്കിന്റെ റിസര്‍ച്ച് വിഭാഗമാണ് എന്ന് എഴുതി ഇളിഭ്യരായി മുത്തശ്ശി പത്രം;കളിയാക്കി സോഷ്യല്‍ മീഡിയ.

കേരളത്തില്‍ രണ്ടു മുത്തശ്ശി പത്രങ്ങള്‍ ആണ് ഉള്ളത് ,എന്നാല്‍ നമ്മള്‍ എല്ലാം കരുതിയിരുന്നത് അവര്‍ക്കെല്ലാം പ്രത്യേക രാഷ്ട്രീയ മുണ്ടെങ്കിലും വാര്‍ത്തകള്‍ തെറ്റായി കൊടുക്കുന്നതില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കാറുണ്ട് അല്ലെങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാറുണ്ട്.എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ കൊടുത്ത ഒരു വാര്‍ത്ത‍ കണ്ടാല്‍ തെറ്റായ വാര്‍ത്ത‍ കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നേരിട്ടുള്ള ശ്രമമായി വേണം മനസ്സിലാക്കാന്‍. ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ ആദ്യ പേജില്‍ കൊടുത്ത തലക്കെട്ട്‌ ഇങ്ങനെ യാണ് “മാന്ദ്യം യഥാര്‍ത്ഥ്യം- എസ് ബി ഐ” എന്നിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…

Read More

കൈനിറയെ സ്പെഷ്യലുകള്‍;പൂജഅവധി ആഘോഷമാക്കാന്‍ ബെംഗളൂരു മലയാളികള്‍;കൊള്ള ലാഭം സ്വപ്നം കണ്ട സ്വകാര്യ ബസുകള്‍ക്ക് കിട്ടിയത് “ഷോക്ക് ടീറ്റ്‌മെന്റ്.”

ബെംഗളൂരു:നഗരത്തില്‍ നിന്നു നൂറോളം സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകൾ കേരള ആർടിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വീതം സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് സ്പെഷലുകളുടെ എണ്ണം നൂറോളമെത്തിയത്. ഇതനുസരിച്ചു നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള 28ന് 25 സ്പെഷലുകളും മറ്റു ദിവസങ്ങളിൽ തിരക്കനുസരിച്ച് 23 സർവീസുകളും ഉണ്ടാകും. 28നുള്ള 23 സ്പെഷലുകളുടെ സമയക്രമവും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, ബത്തേരി, തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ സർവീസുകൾ ഉള്ളത്. ചില ബസുകളിൽ 10 വീതം സീറ്റുകൾ തത്കാൽ ക്വോട്ടയിൽ…

Read More

ദസറ:വിദേശ സഞ്ചാരികളുടെ വരവേറും

മൈസൂരു∙ ദസറ ആഘോഷങ്ങൾ വീക്ഷിക്കാൻ കൊട്ടാരനഗരിയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇത്തവണ ഫ്രാൻസ്, യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ നേരത്തേ തന്നെ മൈസൂരുവിലെത്തുമെന്നു മൈസൂരു ട്രാവൽ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ജെ.അശോക് പറഞ്ഞു. ഏഴായിരത്തിലധികം ഹോട്ടൽ മുറികളിൽ ഒക്ടോബർ ആദ്യവാരം വരെയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ രണ്ടു വർഷവും വിദേശികൾ എത്താത്തതു ടൂറിസം മേഖലയ്ക്കു കനത്ത ആഘാതം ഏൽപിച്ചിരുന്നു.2015ൽ വരൾച്ചയെ തുടർന്ന് ആഘോഷചടങ്ങുകൾ വെട്ടിച്ചുരുക്കിയതും 2016ൽ കാവേരി പ്രക്ഷോഭ സമരങ്ങളും ദസറ സീസണെ ബാധിച്ചു. ത്രിഡി പ്രൊജക്‌ഷൻ 27 മുതൽ മൈസൂരു നഗരത്തിന്റെ…

Read More

ആർടി നഗർ കരയോഗം വാർഷികം

ബെംഗളൂരു∙ നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം വാർഷിക യോഗത്തിൽ പ്രസിഡന്റ് എം.എസ്.ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ, ചെയർമാൻ ആർ.വിജയൻനായർ, ജനറൽ സെക്രട്ടറി കെ.കെ.നായർ, പി.പി.സുകുമാരൻ, ബിനോയ് എസ്.നായർ, കെ.രാമകൃഷ്ണൻ, എം.ഡി.വിശ്വനാഥൻ നായർ, പി.എം.ശശീന്ദ്രൻ, വീണ ഉണ്ണികൃഷ്ണൻ, ലളിത എസ്.നായർ, പ്രേമ വിജയൻ, വിപിൻ രാജ് എന്നിവർ പ്രസംഗിച്ചു.

Read More

ആര്‍നാബ് പറഞ്ഞത് പച്ചക്കള്ളം;തെളിവുകളുമായി രാജ്ദീപ് സര്‍ദേശായി രംഗത്ത്.

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദത്തിനെതിരെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. 2002ലെ ഗുജറാത്ത് കലാപ കാലത്ത് ഹിന്ദു തീവ്രവാദികള്‍ തന്റെ വാഹനം അക്രമിച്ചെന്ന റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയുടെ വാദം നുണയാണെന്ന് സര്‍ദേശായി തന്റെ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീടിനു സമീപത്തുവെച്ച് കലാപകാരികള്‍ തടഞ്ഞതായി അര്‍ണബ് ഗോസ്വാമി രണ്ടു വര്‍ഷം മുന്‍പ് പ്രസംഗിച്ചിരുന്നു. അംബാസിഡര്‍ കാറില്‍ യാത്രചെയ്യുകയായിരുന്ന തന്നെ അഹമ്മദാബാദില്‍ വെച്ച് ആക്രമിച്ചതായാണ് അര്‍ണാബ് അവകാശപ്പെട്ടത്‌. ശൂലം…

Read More

ദസറ: മൈസൂരു നഗരത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു∙ ദസറ ആഘോഷത്തിനു മുന്നോടിയായി മൈസൂരു നഗരത്തിൽ സുരക്ഷ കർശനമാക്കി. ചടങ്ങുകൾ 21ന് ആണ് ആരംഭിക്കുന്നതെങ്കിലും ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, കൊട്ടാരങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാത്തവർക്കു മുറികൾ നൽകരുതെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡോ.സുബ്രഹ്മണ്യേശ്വര റാവു ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതു പുരോഗമിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതു നിർമാണങ്ങൾക്കു തടസ്സംസൃഷ്ടിക്കുന്നുണ്ട്.

Read More

കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരു∙ കലാകൈരളിയുടെ ഓണാഘോഷം മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ വിനയ പ്രസാദ്, അബുസലീം, സമി ലാബ്സ് എംഡി മുഹമ്മദ് മജീദ്, കെടിഡിസി ഡയറക്ടർ കെ.പി.കൃഷ്ണകുമാർ, ഡപ്യൂട്ടി മേയർ എം.ആനന്ദ്, കബഡി അസോസിയേഷൻ പ്രസിഡന്റ് ഹനുമന്ത ഗൗഡ എന്നിവർ പങ്കെടുത്തു. പിന്നണി ഗായകൻ ജി.വേണുഗോപാൽ നയിച്ച സംഗീതവിരുന്നും രഞ്ജു ചാലക്കുടിയുടെ നാടൻപാട്ടും അരങ്ങേറി.

Read More
Click Here to Follow Us