നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.വിവാദം കൂടുതല്‍ രൂക്ഷമാവുകയും വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിക്കാന്‍ സാധ്യതയുള്ളതായും കാണുന്ന സാഹചര്യത്തിലാണ് ജയരാജന്റെ തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന…
Read MoreYear: 2016
അവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.
ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്. യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട് എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു. കേരളം അടക്കമുള്ള…
Read Moreകേരളത്തിൽ നാളെ ഹർത്താൽ
കണ്ണൂർ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്ത്താൽ. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവര്ത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ പിണറായിയിൽ പുത്തൻകണ്ടം ക്വട്ടേഷന് സംഘത്തിന്റെ ഡ്രൈവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പിൽ മൂന്നു ദിവസത്തെ നിരോധനാജഞ…
Read Moreസി പി എം പ്രവര്ത്തകന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകനും വധിക്കപ്പെട്ടു;കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍ ആഹ്വാനം.
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണെന്നും, സര്‍ക്കാരിതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇന്ന് രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read Moreഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി തൊണ്ണൂറോളം എന്‍എസ്ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് തലസ്ഥാനത്തെ മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്ക് അധീന കശ്മീരിനെ കുറിച്ചും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും മോദി പ്രസംഗിച്ചത് ചെങ്കോട്ടയില്‍ വച്ചായിരുന്നു. ഇത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന് ബദലായി ഭാരത സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണിയെ കൂടുതല്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
Read Moreവാഹന പിഴയടക്കാൻ ഇനി ആർ ടി ഓഫീസിൽ പോകേണ്ട,ക്യൂ നിൽക്കേണ്ട.ഓൺലൈൻ പേമെന്റ് സംവിധാനം നിലവിൽ വന്നു.
ബെംഗളൂരു : നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ ഒരു പിഴവെങ്കിലും വരുത്താത്തവർ ചുരുക്കമാവും ചിലത് അറിഞ്ഞു കൊണ്ടും ചിലത് അറിയാതെയും.പിഴയടക്കാൻ ഉള്ള കടലാസ് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അടുത്ത ജോലി ആർ ടി ഒഫീസ് കണ്ടെത്തുക എന്നതും, അവിടെ ചെന്നാലോ നീണ്ട നിര.ഈ പ്രശ്നം ഒഴിവാക്കാൻ പരിഷ്കരിച്ച വെബ് സൈറ്റുമായി ബെംഗളൂരു ഗതാഗത വകുപ്പ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു. വാഹന നികുതിയും പിഴയും ഫീസുമെല്ലാം ഈ സംവിധാനത്തിലൂടെ അടക്കാൻ കഴിയും.17 ബാങ്കുകളുടെ ഇൻറർനെറ്റ് ബാങ്കിങ്ങുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പോർട്ടൽ വഴിയുള്ള ഇടപാട് സുരക്ഷിതമാണ് എന്ന് മാത്രമല്ല മണിക്കൂറുകളോളം ആർ…
Read Moreജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ ധനമന്ത്രി പനീർസെല്‍വത്തിന്
ചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഉത്തരവിറക്കി.മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതലയും പനീര്‍സെല്‍വത്തിന് നല്‍കി. ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്. ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Read Moreസാംസങ് ഗാലക്സി നോട്ട് 7 ഉല്‍പാദനവും വില്‍പനയും സാംസങ് നിര്‍ത്തി
സോൾ:സാംസങ്ങിന്റെ ഗാലക്സി നോട്ട് 7 ഫോണുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യുവാനും ഈ ശ്രേണിയിൽപ്പെട്ട ഫോണുകൾ ഇനിമുതൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ദക്ഷിണ കൊറിയൻ സ്മാർട്ട് ഫോൺ കമ്പനിയുടെ അറിയിപ്പ്. ഈ വിഭാഗത്തിൽപ്പെട്ട ഫോണുകൾ പൊട്ടിത്തെറിക്കുന്നത് പതിവായതോടെ കമ്പനി ഇതേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.സാംസങ്ങ് ഗാലക്സി നോട്ട് 7 ന്റെ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കുകയാണെന്ന് ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഗാലക്സി നോട്ട് 7 ഫോണുകളുടെ എല്ലാത്തരത്തിലുള്ള വിൽപനകളും കമ്പനി നിർത്തിവയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു . ഫോണുകൾ പൊട്ടിത്തെറിക്കുന്നതായി ഉള്ള വ്യാപക പരാതിയെ തുടർന്ന് 25 ലക്ഷത്തോളം…
Read Moreജിയോ മുന്നില്‍.
രാജ്യത്തെ ടെലികോം രംഗത്ത് ഡേറ്റാ വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോക റെക്കാര്‍ഡ് സൃഷ്ടിച്ചെന്ന് അവകാശവാദം. ലോകത്തെ മറ്റ് ഏതൊരു ടെലികോം കമ്പനിയെക്കാളും വേഗത്തില്‍ ഉപഭോക്താക്കളെ സൃഷ്ടിച്ചതിലുള്ള റെക്കോര്‍ഡാണ് ജിയോക്ക് സ്വന്തമാകുന്നത്. ഔദ്ദ്യോഗികമായി പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ആകെ 16 മില്യണ്‍ ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഇതവരെയുള്ളത്. ലോകത്തെ മറ്റെല്ലാ കമ്പനികളെക്കാളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ജിയോ സ്വന്തമാക്കിയതെന്നും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിലും ജിയോ തന്നെയാണ് മുന്നിലെന്നും ഞായറാഴ്ച ജിയോ പുറത്തിറക്കിയ ഔദ്ദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍…
Read Moreഫ്ലിപ്കാര്‍ട്ടും ആമസോണും സ്നാപ്ഡീലും നടത്തിയ വ്യാപാര മേളകള്‍ അവസാനിച്ചു.എന്ത് കിട്ടി ?
ഓഫറുകളും സമ്മാനങ്ങളും വാരിക്കോരിക്കൊടുത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വൈബ്സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടും ആമസോണും സ്നാപ്ഡീലും നടത്തിയ വ്യാപാര മേളകള്‍ അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് കച്ചവടമാണ് ഈ കമ്പനികളൊക്കെ നടത്തിയതെന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. മത്സരത്തില്‍ പക്ഷേ ഫ്ലിപ്കാര്‍ട്ട് തന്നെയാണ് ഒന്നാമതെത്തിയത്. മൂന്ന് കമ്പനികളും കൂടി ഈ കാലയളവില്‍ 6,500 കോടിയുടെ വ്യാപാരം നടത്തിയെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 20 ശതമാനം കൂടുതലാണ്. 15.5 മില്യണ്‍ സാധനങ്ങളാണ് ഫ്ലിപ്‍കാര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റു തീര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ ആമസോണ്‍…
Read More