പ്രമുഖ സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കദളിക്കാട്ട് സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുളപ്പുറം സ്വദേശികളായ അജീബ്, ജിത്ത്, പാറപ്പുഴ സ്വദേശി ബാബു, ഇടനിലക്കാരന്‍ തെക്കുംഭാഗം സ്വദേശി മോഹനന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. നടിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണ് സംഘത്തിന്റെ ഇടപാടുകളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Read More

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉചിതമായ നടപടി എടുക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജയിലില്‍ നിന്നും നിസാം വധഭീഷണി മുഴക്കിയെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിസാമിനെ താമസിപ്പിച്ചിരിക്കുന്ന കണ്ണൂര്‍ ജയിലിലെ പത്താംബ്ലോക്ക് അധികൃതര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. നിസാം വിളിക്കുന്നത് ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന ഫോണില്‍…

Read More

ഹിലാരിക്ക് വോട്ടുചെയ്താല്‍ ചിലപ്പോള്‍ ബിരിയാണി കിട്ടും !

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വോട്ടു തേടി ഒരു അപ്രതീക്ഷിത ലൈംഗിക വാഗ്ദാനം. ഹിലരിക്ക് വോട്ട് ചെയ്താല്‍ പകരം ലൈംഗികത നല്‍കാമെന്ന് വാഗ്ദാനവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത് പോപ്പ്‌ റാണി സാക്ഷാല്‍ മഡോണയാണ്. ചൊവ്വാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ഒരു കോമഡി പരിപാടിയിലാണ് മഡോണയുടെ പ്രഖ്യാപനം. താനും ഒരു തമാശ പൊട്ടിക്കുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ അവതരണം. ഹിലരിക്ക് വോട്ട് ചെയ്യുന്ന പുരുഷന്മാര്‍ക്ക്  തന്‍റെ പ്രത്യേക പരിചരണം പകരം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യത്തില്‍ താന്‍ മിടുക്കിയാണെന്നും പറഞ്ഞു. ജനക്കൂട്ടത്തെ രസിപ്പിക്കാന്‍ താരം നടത്തിയ ഈ കമന്‍റിന്‍റെ…

Read More

ജനാര്‍ദ്ദന റെഡഡി യുടെ മകളുടെ വിവാഹക്ഷണപത്രിക തരംഗം ആകുന്നു.

ബെന്ഗളൂരു : യെദിയൂരപ്പ  സര്‍ക്കാരിലെ  വിവാദ  മന്ത്രിമാര്‍ ആയിരുന്നു റെഡ്ഡി സഹോദരന്‍ മാര്‍ , കര്‍ണടകയിലെയും ആന്ധ്രയിലെയും ഖനി വ്യവസായികള്‍ ആയിരുന്ന അവര്‍ പിന്നീടു കേസുമായി ബന്ധപ്പെട്ടു ഒരാള്‍ ജയിലഴിക്കുള്ളിലായി ,ഇതെല്ലാം എല്ലാവര്ക്കും അറിയുന്ന പഴയ കഥ. എന്നാല്‍ ഇപ്പോള്‍ റെഡ്ഡി സഹോദരന്മാരിലെ ജനാര്‍ദ്ദന റെഡ്ഡി  വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്,തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരിക്കുന്ന വിവാഹ ക്ഷണപത്രികയാണ് വിഷയം. ക്ഷണ പത്രിക എന്നാ പേരില്‍ നിങ്ങള്ക്ക് ലഭിക്കുന്നത് ഒരു നീല നിറമുള്ള ബോക്സ് ആണ്,അത് തുറക്കുമ്പോള്‍ അതിനുള്ളിലുള്ള ചെറിയ എല്‍ സി ഡി…

Read More

ബ്ലോക്ക്‌ ചെയ്ത പല കാര്‍ഡുകളും വിദേശത്ത് ഉപയോഗിച്ചതായി കണ്ടെത്തി;പണം നഷ്ട്ടപ്പെടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

മുംബൈ: 32 ലക്ഷത്തോളം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഇവ വിദേശത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ഉപയോഗിച്ചതായി കണ്ടെത്തിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം പുറത്തുവിട്ടത്. പരാതികളില്‍ വേണ്ട നടപടി എടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ടതില്ലെന്നും എന്‍പിസിഐ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. ആകെ കാര്‍ഡുകളില്‍ 0.5 ശതമാനം കാര്‍ഡുകള്‍ മാത്രമാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്. ബാക്കി 99.5 ശതമാനം കാര്‍ഡുകളും സുരക്ഷിതമാണ്. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകെ 32 ലക്ഷം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ടുദിവസം മുമ്പ് സ്റ്റേറ്റ് ബാങ്കുകള്‍…

Read More

32 ലക്ഷം എ ടി എം കാര്‍ഡുകള്‍ റദ്ദാക്കും,സ്റ്റേറ്റ് ബാങ്ക് ,എച്ച് ഡി എഫ് സി ,ഐ സി ഐ സി ഐ ,ആക്സിസ്‌ ബാങ്ക് ,എസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍;ഭയപ്പെടേണ്ടതില്ല ഉടനെ പിന്‍ നമ്പരുകള്‍ മാറ്റുക.

മുബൈ: സുരക്ഷാ പ്രശ്‌നമുള്ള 32 ലക്ഷം  എടിഎം കാര്‍ഡുകള്‍ തടയാന്‍ ബാങ്കുകളുടെ തീരുമാനം. എടിഎമ്മില്‍ നിരന്തരം ഉപയോഗിക്കുന്ന ഇവയുടെ രഹസ്യ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍. ഇത്തരം സംശയമുള്ള ആറു ലക്ഷം കാര്‍ഡുകള്‍ മാറ്റി നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചു. മിക്ക ബാങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പിന്‍ നമ്പര്‍ ഇല്ലാതെ നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര ഇടപാടുകളും വിലക്കിക്കഴിഞ്ഞു. എടിഎം യന്ത്രങ്ങളില്‍ ചില ഉപകരണങ്ങള്‍(സ്കിമ്മിംഗ് യന്ത്രങ്ങള്‍) വച്ചും മറ്റുവഴികളിലും രഹസ്യ നമ്പറുകള്‍ ചോര്‍ത്തുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ,എച്ച് ഡി എഫ് സി ,ഐ…

Read More

ചരിത്രം തിരുത്തി ബെന്ഗലൂരു എഫ് സി.

ബെംഗളൂരു: ബെംഗളൂരു എഫ്‌സിക്ക് ചരിത്ര നേട്ടം. എഎഫ്‌സി കപ്പ് സെമിഫൈനലില്‍ മലേഷ്യന്‍ ചാമ്പ്യന്മാരായ ജൊഹര്‍ ദാറുല്‍ തായ്‌സിനെ തകര്‍ത്ത് ബെംഗളൂരു എഫ്‌സി ഫൈനലില്‍. ഇന്നലെ നടന്ന രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. ബെംഗളൂരുവിന് വേണ്ടി നായകന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകളും യുവാന്‍ അന്റോണിയോ ഒരു ഗോളും നേടി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ചരിത്രത്തിലേക്ക് ബെംഗളൂരു എഫ്‌സിയുടെ കുതിപ്പ്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചു.…

Read More

അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു

അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തു. മാധ്യമങ്ങളില്‍ ജുഢീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെ സംഘടന  സെബാസ്റ്റ്യന്‍ പോളിനെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം. ഇന്ന് ചേര്‍ന്ന അസോസിയേഷന്റെ അടിയന്തിര നിര്‍വാഹകസമിതിയോഗമാണ് തീരുമാനമെടുത്തത് കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന ഒരു പൊതുപാടിയില്‍ ജുഡീഷ്യറിക്കും അഭിഭാഷക സമൂഹത്തിനും എതിരെ പ്രസംഗിച്ചു എന്നാരോപിച്ച് 300ഓളം അഭിഭാഷകര്‍ ഒപ്പിട്ട പരാതി ലഭിച്ചുവെന്നാണ് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. പല അഭിഭാഷകരെയും ജോലിക്ക് കൊള്ളാത്തവരാണെന്നും പലരും പണിയില്ലാത്തവരാണെന്നുമടക്കമുള്ള സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം…

Read More

മുത്തലാക്കില്‍ തൊടാന്‍ സുപ്രീം കോടതിക്കും അധികാരമില്ല ! മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്‌ സുപ്രീം കോടതിയില്‍.

ദില്ലി:മുത്തലാഖ് നിരോധിക്കാന്‍ സുപ്രീം കോടതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വീണ്ടും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചാല്‍ അത് ജുഡീഷ്യല്‍ നിയമനിര്‍മ്മാണവും മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശ ലംഘനവുമാകുമെന്ന് ബോര്‍ഡ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീം കോടതി നേരത്തെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിപ്രായം തേടിയിരുന്നു. ശരിയത്ത് നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. എന്നാല്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച്…

Read More

കേജ്രിവാളിനു വീണ്ടും തിരിച്ചടി,അരുണ്‍ ജെറ്റ്ലി നല്‍കിയ മാന നഷ്ട്ട കേസ് നടപടികള്‍ തുടരും.

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ് ലി തനിക്കെതിരായി നല്‍കിയ മാനനഷ്ട്ടക്കേസില്‍ തനിക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തി വക്കണം എന്നാവശ്യപ്പെട്ട് കേജരിവാള്‍ സമര്‍പ്പിച ഹര്‍ജി ഡല്‍ഹി ഹൈ കോടതി തള്ളി.ഡല്‍ഹി ക്രികെറ്റ് അസോസിയേഷന്‍ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കും കുടുംബംഗങ്ങള്‍ക്കും എതിരെ വ്യാജ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് കേന്ദ്ര ധനകാര്യമന്ത്രി കഴിഞ്ഞ വര്ഷം ഡിസംബര്‍ 21 നു മാനനഷ്ട്ടക്കെസ് ഫയല്‍ ചെയ്തത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളി നും മറ്റു അഞ്ചു ആം ആദ്മി നേതാക്കള്‍ ആയ അശുതോഷ്,കുമാര്‍ ബിസ്വാസ്,സഞ്ജയ്‌ സിംഗ്,രാഘവ് ചാദ്ധ ,ദീപക്…

Read More
Click Here to Follow Us