ജയലളിതയുടെ മരണം തെറ്റായ മരുന്ന് നല്‍കിയത് കാരണം;ബര്‍ഖാ ദത്തിന്റെ ഇ മെയില്‍ പുറത്ത്.

ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അവ്യക്തത തുടരുന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഡിടിവിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന്‍റെ ഇ-മെയില്‍ പുറത്ത്. മരുന്ന് മാറി നല്‍കിയതാണ് ജയയുടെ മരണത്തിന് കാരണമായതെന്നാണ് ബര്‍ഖയുടെ മെയില്‍ പറയുന്നത്. ബര്‍ഖ ദത്ത് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തായത്. ഇമെയില്‍ സന്ദേശം ചോര്‍ന്നതാണെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്‌ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇ-മെയില്‍ ഉള്ളടക്കം. ജയലളിതയെ…

Read More

സമൂഹ മാധ്യമങ്ങളില്‍ അതിര് വിടുന്നവരെ നിരീക്ഷിക്കാന്‍ ബെന്ഗളൂരു പോലിസ്.

ബെന്ഗളൂരു : സമൂഹ മാധ്യമങ്ങളില്‍ എന്തെങ്കിലും പങ്കുവക്കുന്നതിനു മുന്‍പ് രണ്ടു വട്ടം ചിന്തിക്കുക,ചിലപ്പോള്‍ നിങ്ങള്‍ ചെന്നെത്തിചേരുന്നത് ജയിലിന്റെ നാല് അതിരുകള്‍ക്ക് ഉള്ളില്‍ ആയിരിക്കും.ഫേസ് ബുക്ക്‌ ,ട്വിറ്റെര്‍ എന്നിവയില്‍  അപകീര്‍ത്തി പെടുത്തുന്നതോ വാസ്തവ വിരുധാമോ ആയ വാര്‍ത്തകള്‍ ഷെയര്‍ ചെയ്‌താല്‍ നിങ്ങള്‍ പിടിക്കപ്പെട്ടെക്കാം.നിങ്ങള്‍ അത് ഡിലീറ്റ് ചെയ്തിട്ടും കാര്യം ഒന്നും ഇല്ല. 24X7 ജോലി ചെയ്യുന്ന സോഷ്യല്‍ മീഡിയ സെല്‍ ബെന്ഗലുരു പപോലിസ് നു ഉണ്ട് അതുമാത്രം അല്ല,ഇപ്പോള്‍ വികസിപ്പിച്ചു എടുത്തിരിക്കുന്ന സോഫ്റ്റ്‌വെയേര്‍ കീ വേര്‍ഡ്‌ കള്‍ വച്ചു തുടര്‍ച്ചയായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌.ഓരോ പോസ്റ്റിലും ഉള്ള…

Read More

ഭരണ-പ്രതിപക്ഷത്തിനും സഹകരണ ബാങ്കുകള്‍ക്കും സുപ്രീം കോടതി വിധി തിരിച്ചടിയായി.

ന്യൂഡല്‍ഹി : സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കിയ ശേഷം സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയ 8000 കോടിരൂപ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ആ നിക്ഷേപത്തിനുള്ള പുതിയ കറന്‍സി ഇപ്പോള്‍ നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 24,000 രൂപ നല്‍കാനാകില്ലെന്ന് പറയുമ്പോള്‍ തന്നെ ബാങ്കുകളില്‍ നിന്ന് ചിലര്‍ക്ക് മാത്രം എങ്ങനെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ കറസി കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഡിസംബര്‍ 31ന് ശേഷം എന്താകും സ്ഥിതിയെന്ന് കാത്തിരുന്ന കാണാമെന്നും…

Read More

ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കള്ളപ്പണ വേട്ടയില്‍ വമ്പന്മാര്‍ കുടുങ്ങുന്നു.

ന്യൂ ഡല്‍ഹി: ആദായ നികുതി വകുപ്പിന്റെയും സിബിഐയുടെയും കള്ളപ്പണ വേട്ടയില്‍ വമ്പന്മാര്‍ കുടുങ്ങുന്നു. രാജ്യവ്യാപകമായി തുടരുന്ന പരിശോധനയില്‍ ശതകോടിയുടെ കള്ളപ്പണം വെളിപ്പെട്ടു. ബെംഗളൂരു, ദല്‍ഹി, ഫരീദാബാദ്, താനെ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. 20 പേരെ അറസ്റ്റ് ചെയ്തു. നിരവധി സ്ഥാപനങ്ങളും ബാങ്കുകളിലെ നിക്ഷേപങ്ങളും നിരീക്ഷണത്തില്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ കള്ളപ്പണവേട്ടയുണ്ടാകും. സിബിഐ റെയ്ഡില്‍ 19 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു. 16 പേര്‍ അറസ്റ്റിലായി. പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അമ്പത് ലക്ഷം രൂപയുടെ നോട്ടുകള്‍ അനധികൃതമായി…

Read More

പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.

പഴയ 500 രൂപ നോട്ടുകൾ അവശ്യസേവനത്തിന് ഉപയോഗിക്കാവുന്ന സമയപരിധി ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്. വെള്ളിയാഴ്ച മുതൽ ഡിസംബര്‍ 30വരെ അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനേ സാധിക്കുക. അസാധുവാക്കിയ നോട്ടുകളിൽ 12.4 ലക്ഷം കോടി രൂപ ഇതുവരെ ബാങ്കുകളിൽ തിരിച്ചെത്തി. ഡിസംബർ 30നകം 14 ലക്ഷം കോടി രൂപവരെ തിരിച്ചെത്താനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കിയ ശേഷമുള്ള പ്രതിസന്ധികൾ തുടരുന്നതനിടെ നവംബര്‍ മാസത്തിലെ പണപ്പെരുപ്പം 3.15 ശതമാനമായി കുറഞ്ഞു. സെപ്റ്റംബര്‍മാസത്തിൽ ഇത് 3.39 ശതമാനമായിരുന്നു

Read More

പത്തു പേരുമായി കളിച്ച ഡല്‍ഹിയെ കീഴടക്കാന്‍ കഴിയാതെ കേരള ബ്ലാസ്റ്റെര്സ് പെനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ ഫൈനലില്‍ കടന്നു.

ഡല്‍ഹി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. മുഴുവന്‍ സമയത്ത് ഡല്‍ഹിക്ക് 2-1 ന്റെ സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റ് സ്‌കോര്‍ 2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന ഷൂട്ടൗട്ടിലേക്കും നീങ്ങിയത്‌ ആവേശകരമായ  ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. മലൂഡ, പെലിസാരി, മെമോയും പൊനാല്‍റ്റി കിക്കുകള്‍ പാഴാക്കിയപ്പോള്‍ ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് സമ്മാനിച്ചു ഫൈനലിലെത്തിച്ചു. ഐഎസ്എല്‍ ആദ്യ സീസണിന്റെ തനിയാവര്‍ത്തനാമായി 18-ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി ഡി കൊല്‍ക്കത്തയെ നേരിടും.

Read More

സിദ്ധരാമയ്യ സര്‍ക്കാരിന് വീണ്ടും തിരിച്ചടി;ലൈംഗികാരോപണം എക്സൈസ് മന്ത്രി രാജിവച്ചു.

ബെംഗളൂരു ∙ ലൈംഗിക ആരോപണത്തെ തുടർന്ന് കർണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേത്തി (71) രാജിവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് രാജി സമർപ്പിച്ചത്. താൻ രാജിവയ്ക്കുകയാണെന്നും സർക്കാരിന് യാതൊരു പ്രശ്നവും നേരിടില്ലെന്നും മാധ്യമങ്ങളോട് മേത്തി പ്രതികരിച്ചു. യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മന്ത്രിയ്ക്കെതിരായ ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ ചില ടെലിവിഷൻ ചാനലുകൾ പുറത്തു വിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങൾ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. യുവതിയുടെ മുഖം മറച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥലം മാറ്റത്തിനു…

Read More

പ്രധാനമന്ത്രി സഭയില്‍ എത്തി;ബഹളം വച്ചു പ്രതിപക്ഷം;സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ന്യൂഡല്‍ഹി :നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റിലെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെട്ടു. ശക്തമായ ബഹളത്തെ തുടര്‍ന്ന് ആദ്യം 12 മണിവരെ നിര്‍ത്തിവച്ച ലോക്‌സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി.

ചെന്നൈ : തമിഴ്‌നാടിനെ പിടിച്ചുലച്ച വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും അഞ്ചു പേർ വീതമാണ് മരിച്ചത്. നാലുപേർ കാഞ്ചീപുരത്തും രണ്ടു പേർ തിരുന്നെൽവേലിയിലും മരിച്ചു. വില്ലുപുരത്തും നാഗപട്ടണത്തും ഓരോരുത്തരും മരിച്ചുവെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം ആയിരം കോടി…

Read More

മത്സരം ഗോള്‍ രഹിത സമനിലയില്‍ ;അറ്റ്‌ ലറ്റികോ ഡി കൊല്‍ക്കത്ത ഫൈനലില്‍.

മുംബൈ: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ എസ് എല്‍ ഫൈനലിലെത്തി. ഇന്നു നടന്ന രണ്ടാംപാദ സെമിയില്‍ മുംബയ് എഫ് സിക്കെതിരായ മല്‍സരം ഗോള്‍രഹിത സമനില ആയതോടെയാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശം സാധ്യമായത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-2ന് കൊല്‍ക്കത്ത ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരം സമനില ആയാല്‍പ്പോലും കൊല്‍ക്കത്ത ഫൈനലില്‍ എത്തുമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു കൊല്‍ക്കത്തയുടെ കളി. എന്നാല്‍ മറുവശത്ത്, ജയത്തിനായി തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ടാണ് മുംബൈ കളംനിറഞ്ഞത്. ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയെ മുന്‍നിര്‍ത്തിയുള്ള ആക്രമണമായിരുന്നു മുംബൈ നടത്തിയത്.…

Read More
Click Here to Follow Us